Connect with us

ഇടവേളയ്ക്ക് ശേഷം ‘ലെയ്ക്ക” യ്ക്ക് ക്യാമറ ചലിപ്പിച്ച് പി.സുകുമാർ

Malayalam

ഇടവേളയ്ക്ക് ശേഷം ‘ലെയ്ക്ക” യ്ക്ക് ക്യാമറ ചലിപ്പിച്ച് പി.സുകുമാർ

ഇടവേളയ്ക്ക് ശേഷം ‘ലെയ്ക്ക” യ്ക്ക് ക്യാമറ ചലിപ്പിച്ച് പി.സുകുമാർ

ആറാം തമ്പുരാൻ, രാവണപ്രഭു, അയാൾകഥയെഴുതുകയാണ്, മായാമോഹിനി, കൃഷ്ണഗുഡിയിൽഒരു പ്രണയകാലത്ത്,ട്വന്റി ട്വന്റി ,റൺവേ,കല്യാണരാമൻ,  സ്വപ്നക്കൂട്,  തുടങ്ങി മലയാളത്തിലെഎക്കാലത്തെയും മെഗാ ഹിറ്റ്ചിത്രങ്ങൾക്ക് ക്യാമറചലിപ്പിച്ച പി.സുകുമാർ ഒരു ഇടക്കാലത്തിനുശേഷം ‘ലെയ്ക്ക” എന്ന ചിത്രത്തിനുവേണ്ടി ക്യാമറചലിപ്പിച്ച് കൊണ്ട് സജീവമാകുന്നു.
 
ഇടക്കാലത്തു ദിലീപ്അഭിനയിച്ച “സ്വ;ലേ ” എന്ന ചിത്രത്തിലൂടെസംവിധായകന്റെമേലങ്കി അണിഞ്ഞഅദ്ദേഹം പിന്നീട്  ഫഹദ് ഫാസൽഅഭിനയിച്ച ‘ഹരം ” എന്ന ചിത്രവുംശ്രീനിവാസൻഅഭിനയിച്ച ‘അയാൾശശി “യുടെയും നിർമാതാവായിരുന്നു. മലയാളത്തിലെ എല്ലാസൂപ്പർതാരങ്ങളുടെയുംചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള അദ്ദേഹം അമ്മയുടെ ഫണ്ട്റൈസിംഗ് നുവേണ്ടിഉദയ കൃഷ്ണ, സിബികെ തോമസ് രചിച്ചു,നടൻ ദിലീപ് നിർമിച്ചുജോഷി സംവിധാനംചെയ്ത ‘ട്വന്റി ട്വന്റി’എന്ന മൾട്ടി സ്റ്റാർ ഹിറ്റ് ചിത്രത്തിന്റെക്യാമറ ചെയ്യാൻഏല്പിച്ചതും ഇദ്ദേഹത്തെയായിരുന്നു.

ചടുലമായ ഷോട്ടുകളിലൂടെ കഥാപാത്രങ്ങളുടെ സൂക്ഷ്മ വികാരങ്ങൾ ഒപ്പിയെടുക്കുന്ന മനോഹരമായ ഫ്രെയിമുകൾ അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.

രാവണപ്രഭുവിൽ മോഹൻലാൽ നെപോളിയനോട് പറയുന്ന ‘ ഒരു രാജാവും കിരീടവും ചെങ്കോലുമായി പട്ടടയിൽ ഒടുങ്ങിയിട്ടില്ല , നേടിയതും വെട്ടിപിടിച്ചതും,ദാനം കിട്ടിയതും ,വീണു കിട്ടിയതും, സ്വപ്നം കണ്ടതും, കണ്ണിൽ കണ്ടതും…എല്ലാത്തിന്റെയും കണക്കു പുസ്തകം പിന്നിൽ ഉപേക്ഷിച്ചാണ് പരിത്യാഗത്തിന്റെ യാത്ര …… ‘ സിദ്ധിഖിന്റെ കഥാപാത്രതോട് പറയുന്ന പ്രസിദ്ധമായ …… “ബാസ്കിങ് ഞാൻ പഠിച്ചിട്ടില്ല..പിന്നെ ഗരാട്ടെ ..പഠിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു,നടന്നില്ല …പിന്നെ ഗളരിപ്പയറ്റ്‌ …അത് കൊറേക്കാലം പഠിക്കണം പഠിക്കണംന്നു പറഞ്ഞു നടന്നു, പക്ഷെ  ടൈയും കിട്ടിയില്ല.!!
ആകെ അറിയാവുന്നത് നല്ല നാടൻ തല്ലാ …അതൊരു  ഗോംമ്പറ്റീഷൻ ഐറ്റമല്ലാത്തകൊണ്ട് ഗപ്പൊന്നും കിട്ടിയില്ല .’. കമൽ സംവിധാനം ചെയ്ത അയാൾ കഥഎഴുതുകയാണ് എന്ന ചിത്രത്തിലെ “നമുക്ക് ചോദിച്ചു ചോദിച്ചു പോകാം “……തുടങ്ങി പ്രേക്ഷകരുടെ ഹൃദയത്തിൽ  സ്ഥാനം പിടിച്ച  എത്രയോ       ഡയലോഗുകളാണ് അതിന്റെ ചാരുതയും ടെമ്പോയും നഷ്ടപ്പെടാതെ മനോഹരമായി അദ്ദേഹം ഫ്രെയിമിലാക്കിയത്.

1993 ൽ പുറത്തു വന്ന സോപാനം എന്ന സിനിമയിലൂടെയാണ് ഛായാഗ്രഹണരംഗത്തേക് വന്ന പിസുകുമാർ  ഇരുപത്തിയെട്ടുവർഷം കൊണ്ട് അൻപതി ലേറെ ചിത്രങ്ങൾക്ക് ക്യാമറചലിപ്പിച്ച്  മലയാളസിനിമാചരിത്രത്തിൽ ഇടം നേടി. ഒരിടവേളയ്ക്ക് ശേഷം”ലെയ്ക്ക”യിലൂടെ   അദ്ദേഹം ക്യാ മറയ്ക്ക്പിന്നിൽ സജീവമാകുമ്പോൾ കുടംബ പ്രേക്ഷകരുടെപ്രിയങ്കരരായ ബാലുനീലു ജോഡിയെമുൻനിറുത്തി ലെയ്ക്ക  എന്ന നായയിലൂടെ കഥപറയുകയാണ്.

ചിത്രത്തിൽ സ്പേസ് റിസർച്ച് ഓർഗനൈസേഷനിലെ വർക് ഷോപ്പിൽ പ്യൂൺ ആയി ബിജു സോപാനം എത്തുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യയായി നിഷ സാരംഗ് വേഷമിടുന്നു.  തമിഴിലെ മഹാനടൻ ” നാസർ ” സ്പേസ് ഓർഗനൈസേഷൻ ചെയർമാനായി പ്രധാന വേഷം ചെയ്യുന്നു .. ബാഹുബലിയിലെ ശ്രദ്ധേയമായ വേഷത്തിനു ശേഷം  നാസർ അഭിനയിക്കുന്ന മലയാള സിനിമാ എന്ന വിശേഷണം കൂടെ “ലെയ്ക്ക”യ്ക്കുണ്ട്  മലയാളത്തിന്റെ പ്രിയപ്പെട്ട സുധിഷ്  , ബൈജു സന്തോഷ് , വിജിലേഷ് , നോബി ,സിബി തോമസ്, അരിസ്റ്റോ സുരേഷ് ,പ്രവീണ ,നന്ദന വർമ്മ,നീരജ രാജേന്ദ്രൻ,സേതുലക്ഷ്‌മി ,തുടങ്ങി ഒരു വൻ താര നിര തന്നെയുണ്ട് ചിത്രത്തിൽ. കോമഡി ജോണറിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കഴിഞ്ഞ വർഷത്തെ മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ച ആഷാദ് ശിവരാമനാണ്.

വ്യത്യസ്തതകൾ പലതും ഉള്ള ഈ ചിത്രം പുറത്തു വരുമ്പോൾ പി സുകുമാറിന്റെ കരിയറിലെ മറ്റൊരു ഹിറ്റ് ആകുമോ എന്ന് ഉറ്റു നോക്കുകയാണ് മലയാള ചലച്ചിത്ര ലോകം. ലെയ്ക്ക’ യുടെ  ചിത്രികരണംപൂർത്തിയാക്കിയശേഷം ഇപ്പോൾ മഞ്ജുവാരിയർആദ്യമായി നിർമ്മിച്ച് മധു വാരിയർസംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ്. ബിജു  മേനോനും, മഞ്ജുവാര്യരുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊറോണ വ്യപകമായി പടരുന്ന സാഹചര്യത്തിൽ തേക്കടിയിൽനടക്കുകയായിരുന്ന
സിനിമയുടെചിത്രീകരണം ഇപ്പോൾ നിറുത്തി വച്ചിരിക്കുകയാണ്.

LAIKA MALAYALAM MOVIE

More in Malayalam

Trending

Recent

To Top