Connect with us

കഴിഞ്ഞ വർഷം ഇങ്ങനെയായിരുന്നു; വീഡിയോയുമായി സംവൃത

Social Media

കഴിഞ്ഞ വർഷം ഇങ്ങനെയായിരുന്നു; വീഡിയോയുമായി സംവൃത

കഴിഞ്ഞ വർഷം ഇങ്ങനെയായിരുന്നു; വീഡിയോയുമായി സംവൃത

മലയാളികളുടെ ഇഷ്ട താരമാണ് സംവൃത സുനിൽ. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത നടി ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃത ഇപ്പോൾ. സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് തന്റെ വിശേഷങ്ങൾ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്.

തന്റെ കഴിഞ്ഞ വർഷം എങ്ങനെയായിരുന്നെന്ന് വീഡിയോയിലൂടെ പറയുകയാണ് സംവൃത. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ചിത്രങ്ങൾ കോർത്തിണക്കിയ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. അനവധി ആരാധകർ വീഡിയോയ്ക്ക് താഴെ പുതുവത്സരാശംസകൾ അറിയിച്ചിട്ടുണ്ട്.

2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. രണ്ടുമക്കളാണ് സംവൃതയ്ക്ക്.2015 ഫെബ്രുവരി 21 നായിരുന്നു മൂത്തമകൻ അഗസ്ത്യയുടെ ജനനം, രണ്ടു വർഷം മുൻപെ ഫെബ്രുവരിയിൽ ആയിരുന്നു ഇളയ മകൻ രുദ്ര ജനിച്ചത്.

2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ അരങ്ങേറ്റം.പിന്നീട് ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സംവൃത വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു. എന്നാൽ,2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ ഇടയ്ക്ക് സംവൃത അഭിനയത്തിലേക്ക് മടങ്ങിയെത്തി.

More in Social Media

Trending

Recent

To Top