Bollywood
രോഗവിവരം അറിഞ്ഞയുടൻ സാമന്തയെ കാണാൻ നാഗ ചൈതന്യ ആശുപത്രിയിലേക്ക്; പരസ്പരം ആലിംഗനം ചെയ്തു; റിപ്പോർട്ടുകൾ ഇങ്ങനെ
രോഗവിവരം അറിഞ്ഞയുടൻ സാമന്തയെ കാണാൻ നാഗ ചൈതന്യ ആശുപത്രിയിലേക്ക്; പരസ്പരം ആലിംഗനം ചെയ്തു; റിപ്പോർട്ടുകൾ ഇങ്ങനെ
അടുത്തിടെയാണ് ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് നടി സാമന്ത ശരീരത്തിലെ പേശികളെ ദുര്‍ബലപ്പെടുത്തുന്ന മയോസൈറ്റിസ് രോഗം തനിക്ക് ബാധിച്ചതായി അറിയിച്ചത്. കൈയ്യില്‍ ഐവി ഡ്രിപ്പും ഘടിപ്പിച്ച് ആശുപത്രിയിലിരിക്കുന്ന ചിത്രത്തിനൊപ്പം ഇട്ട വൈകാരികമായ ഒരു പോസ്റ്റിലൂടെയാണ് സാമന്ത രോഗവിവരം ലോകത്തെ അറിയിച്ചത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് രോഗം കണ്ടെത്തിയതെന്നും ഭേദമായ ശേഷം പറയാമെന്ന് കരുതിയിരിക്കുകയായിരുന്നെന്നും സാമന്ത കുറിച്ചു
രോഗ വിവരം അറിഞ്ഞ് മുൻ ഭർത്താവ് നാഗ ചൈതന്യ സാമന്തയെ കാണാൻ എത്തിയെനുളള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സാമന്തയെ കാണാൻ നാഗ ചൈതന്യ ആശുപത്രിയിൽ വന്നുവെന്നും ഇരുവരും പരസ്പരം ആലിംഗനം ചെയ്തുവെന്നുമാണ് സൗത്ത് ഇന്ത്യൻ സിനിമ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ആ റിപ്പോർട്ടുകളൊന്നും ശരിയല്ലെന്ന തരത്തിലും റിപ്പോർട്ടുകൾ വരുന്നുണ്ട്.
‘ഒന്നാമതായി സാമന്ത ആശുപത്രിയിൽ അല്ല ഉള്ളത്. സാമന്ത രോഗത്തിൽ നിന്ന് പൂർണ്ണമായി സുഖം പ്രാപിക്കുന്നുണ്ട്. നടി അവരുടെ വീട്ടിലാണ്. നാഗ ചൈതന്യ സാമന്തയെ സന്ദർശിച്ചിട്ടില്ല. അതേസമയം നാഗ ചൈതന്യ സാമന്തയെ ഫോണിൽ വിളിച്ചോ എന്നത് അറിയില്ലെന്നാണ്’ സാമന്തയുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ.
ഒരു ലക്ഷം പേരില്‍ നാല് മുതല്‍ 22 പേര്‍ക്ക് വരാവുന്ന രോഗമാണ് പേശികള്‍ക്ക് നീര്‍ക്കെട്ടുണ്ടാക്കുന്ന മയോസൈറ്റിസ്. പേശീ വേദന, ക്ഷീണം, ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.
2017 ലാണ് സമാന്തയും നാഗചൈതന്യയും വിവാഹം കഴിച്ചത്. എന്നാൽ കഴിഞ്ഞ വർഷം ഇരുവരും വേർപിരിഞ്ഞു. പരസ്പരം ആലോചിച്ചെടുത്ത തീരുമാനമാണെന്നും സ്വകാര്യതയെ മാനിക്കണമെന്നും സമാന്തയും നാഗചൈതന്യയും അന്ന് പറഞ്ഞിരുന്നു.
