Social Media
സമാന്ത നിര്‍മ്മാതാവാകുന്നു; ആശംസകളുമായി ആരാധകര്‍
സമാന്ത നിര്‍മ്മാതാവാകുന്നു; ആശംസകളുമായി ആരാധകര്‍
തെന്നിന്ത്യന്‍ സൂപ്പര്‍താരം സമാന്ത നിര്‍മ്മാതാവിന്റെ റോളിലേക്ക് ചുവടുമാറ്റുന്നു. തന്റെ പ്രൊഡക്ഷന്‍ ഹൗസായ ‘ട്രലാല മൂവിംഗ് പിക്ചേഴ്സി’ന്റെ പ്രഖ്യാപനം താരം സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തി.
ഈ പുതിയ സംരഭം തനിക്ക് ഏറ്റവും പ്രിയ്യപ്പെട്ട ‘ഗ്രോവിംഗ് അപ്പ്, ദി ബ്രൗണ്‍ ഗേള്‍ ഈസ് ഇന്‍ ദി റിംഗ് നൗ’ എന്നീ പാട്ടുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണെന്നും താരം കുറിച്ചു.
‘പുതിയ കാലത്തിന്റെ ആവിഷ്കാരത്തിന്റെയും ചിന്തയുടെയും കാമ്പുള്ള ചിത്രങ്ങളാണ് ട്രലാല മൂവിംഗ് പിക്ചേഴ്സ് ലക്ഷ്യമിടുന്നത്. നമ്മുടെ സാമൂഹിക ഘടനയുടെ കരുത്തും സങ്കീര്‍ണ്ണതയും സംസാരിക്കുന്ന കഥകളെ ക്ഷണിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു ഇടമാണിത്.
കൂടാതെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് കലാമൂല്യമുള്ള കാമ്പുള്ള കഥകള്‍ പറയാനുള്ള വേദികൂടിയാണ്’ എന്നും സമാന്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നിരവധി ആളുകള്‍ താരത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്.
അഭിനയ മികവ് കൊണ്ട് ഒട്ടനവധി ആരാധകരെ താരം നേടിയെടുത്തിട്ടുണ്ട്. തെലുങ്ക്, തമിഴ് ഭാഷകളിലായി നിരവധി ഹിറ്റ് സിനിമകാളാണ് സമാന്ത ചെയ്തിട്ടുള്ളത്. വിജയ് ദേവരകൊണ്ടയോടൊപ്പം അഭിനയിച്ച ഖുഷിയാണ് താരത്തിന്റെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ചിത്രം.
