Actress
പൊതുവേദിയിൽ കരച്ചിലടക്കിപ്പിടിച്ച് സാമന്ത; വൈറലായി വീഡിയോ
പൊതുവേദിയിൽ കരച്ചിലടക്കിപ്പിടിച്ച് സാമന്ത; വൈറലായി വീഡിയോ
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സാമന്ത. തന്റൈ വിശേഷങ്ങളെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. അപ്രതീക്ഷിത വെല്ലുവിളികളാണ് താരത്തിന് തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്നത്. നാഗചൈതന്യയുമായുള്ള വേർപിരിയലും, മയോസിറ്റിസ് എന്ന ഓട്ടോ ഇമ്യൂൺ രോഗം തുടങ്ങിയ പലവിധ പ്രതിസന്ധികൾ താരം അഭിമുഖീകരിച്ചു.
ഇപ്പാഴിതാ പുതിയ വെബ് സീരിസിന്റെ പ്രൊമോഷൻ പരിപാടിയ്ക്കിടെ പൊതുവേദിയിൽ വികാരാധീനയായിരിക്കുകയാണ് നടി. ബോളിവുഡ് താരം വരുൺ ധവാനൊപ്പം പങ്കെടുത്ത പരിപാടിയിലാണ് നടി കരച്ചിലടക്കിപ്പിടിച്ചിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറളാണ് ഇപ്പോൾ.
സിറ്റാഡെൽ ഹണി ബണ്ണി എന്ന വെബ്സീരിസുമായി ബന്ധപ്പെട്ട പ്രാെമോഷൻ പരിപാടിക്കിടെയായിരുന്നു സംഭവം. വരുൺ ധവാന്റെ പരാമർശമാണ് താരത്തെ വികാരാധീനയാക്കിയത്. ഞാനും നടാഷയും ഞങ്ങളുടെ കുടുംബം തുടങ്ങാൻ ആഗ്രഹിച്ചത് പ്രധാന കാലഘട്ടമായിരുന്നു. എനിക്കായി ഒരു കുടുംബം എന്ന് ഞാൻ കൊതിച്ചിരുന്നു.
ബണ്ണി എന്ന കഥാപാത്രവുമായി ഇഴുകിചേരാനായതിന് പിന്നിലും കുടുംബമെന്ന കാരണമാണ് വരുൺ ധവാൻ പറഞ്ഞു. ഇതു കേട്ടതിന് പിന്നാലെയാണ് സാമന്ത വേദിയിൽ വികാരാധീനയായത്. താരം കരച്ചിലടക്കാൻ പാടുപെടുന്നവെന്ന കാര്യം ആരാധകരാണ് ചൂണ്ടിക്കാട്ടിയത്. പരാമർശം കേട്ടതിന് പിന്നാലെയുള്ള നടിയുടെ വികാര വിക്ഷോഭങ്ങൾ ദൃശ്യങ്ങളിൽ കണ്ടു.
ഹൃദയഭേദകമെന്നാണ് അവർ അതിന് വിശേഷിപ്പിച്ചത്. നടിയുടെ കുഞ്ഞിനായും ഒരു കുടുംബത്തിനായും ആഗ്രഹിച്ചിരിക്കെയാണ് വിവാഹമോചനം നടന്നതെന്ന അഭ്യൂഹങ്ങളുമുണ്ടായിരുന്നു. 2017 ഒക്ടോബറിൽ ആയിരുന്നു നാഗചൈതന്യയുമായുള്ള വിവാഹം. എന്നാൽ 2021 ൽ ഇരുവരും വേർപിരിഞ്ഞു. വേർപിരിയുന്ന വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ സാമന്തയും നാഗചൈതന്യയും ആരാധകരെ അറിയിച്ചിരുന്നു.