Social Media
വ്യാജ അക്കൗണ്ടുകള്‍ പിന്തുടരരുത്; ഫേയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ വിശദീകരണവുമായി ലോകേഷ് കനകരാജ്
വ്യാജ അക്കൗണ്ടുകള്‍ പിന്തുടരരുത്; ഫേയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ വിശദീകരണവുമായി ലോകേഷ് കനകരാജ്
തെന്നിന്ത്യയില്‍ താരമൂല്യമുള്ള നടനാണ് ലോകേഷ് കനകരാജ്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ലോകേഷിന്റെ ഓരോ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. എന്നാല്‍ ഇപ്പോഴിതാ തനിക്ക് ഔദ്യോഗികമായി ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകള്‍ മാത്രമാണുള്ളതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലോകേഷ് കനകരാജ്.
ലോകേഷ് കനകരാജ് എന്ന പേരില്‍ ഫേയ്‌സ്ബുക്ക് അക്കൗണ്ട് നിലവിലുണ്ട്. ഇത് ഒഫീഷ്യല്‍ അക്കൗണ്ട് ആണെന്ന് കരുതി നിരവധി പേരാണ് അതില്‍ ലോകേഷിനെ പിന്തുടരുന്നത്. എന്നാല്‍ ഇന്ന് രാവിലെ ആ അക്കൗണ്ടിന്റെ പേര് ഡൈലി യോഗ എന്നാക്കുകയും നിരവധി യോഗ വീഡിയോസ് പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
നിരവധി ആരാധകരാണ് ലോകേഷിന്റെ ഫേയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന് കമന്റ് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി ലോകേഷ് രംഗത്തെത്തിയിരിക്കുന്നത്.
‘ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും മാത്രമാണ് ഞാനുള്ളത്. മറ്റ് സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കാറില്ല. വ്യാജ അക്കൗണ്ടുകള്‍ പിന്തുടരാതിരിക്കണം’ എന്നാണ് എക്‌സില്‍ ലോകേഷ് കനകരാജ് കുറിച്ചത്.
വിജയിയെ നായകനാക്കി ലിയോ എന്ന വമ്പന്‍ വിജയ ചിത്രത്തിന് ശേഷം രജനികാന്ത് നായകനാവുന്ന ‘തലൈവര്‍ 171’ എന്ന് ടാഗ് ലൈന്‍ നല്‍കിയിരിക്കുന്ന ചിത്രമാണ് ലോകേഷിന്റെ ഏറ്റവും പുതിയ ചിതരം. അടുത്തവര്‍ഷം ആദ്യം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)