Connect with us

നയന്‍താരയുടെ ഒരേയൊരു ലക്ഷ്യം പണം മാത്രമാണ്, ഇതിനേക്കാള്‍ നല്ലത് പിച്ചയെടുക്കുന്നതാണ്; കുഞ്ഞുങ്ങളയോ ദൈവം കൊടുത്തില്ല, ഇത് ദൈവം പോലും പൊറുക്കില്ലെന്ന് ബയല്‍വാന്‍ രംഗനാഥന്‍

Social Media

നയന്‍താരയുടെ ഒരേയൊരു ലക്ഷ്യം പണം മാത്രമാണ്, ഇതിനേക്കാള്‍ നല്ലത് പിച്ചയെടുക്കുന്നതാണ്; കുഞ്ഞുങ്ങളയോ ദൈവം കൊടുത്തില്ല, ഇത് ദൈവം പോലും പൊറുക്കില്ലെന്ന് ബയല്‍വാന്‍ രംഗനാഥന്‍

നയന്‍താരയുടെ ഒരേയൊരു ലക്ഷ്യം പണം മാത്രമാണ്, ഇതിനേക്കാള്‍ നല്ലത് പിച്ചയെടുക്കുന്നതാണ്; കുഞ്ഞുങ്ങളയോ ദൈവം കൊടുത്തില്ല, ഇത് ദൈവം പോലും പൊറുക്കില്ലെന്ന് ബയല്‍വാന്‍ രംഗനാഥന്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെന്നൈ നഗരവും പരിസര പ്രദേശങ്ങളും മിഷോങ് ചുഴലിക്കാറ്റിന്റെ പിടിയിലാണ്. കനത്ത മഴയും വെള്ളപ്പൊക്കവും വരുത്തിവെച്ച പ്രളയത്തിന്റെ കെടുതികള്‍ ഒരു കോടിയിലേറെയാളുകളെ ബാധിച്ചതായാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞത്. വൈദ്യുതിയും ഫോണ്‍ ശൃംഖലയും നിത്യോപയോഗ സാധനങ്ങളുടെ അഭാവവും കാരണം ചെന്നൈ നിവാസികള്‍ ദുരിതത്തിലായിരുന്നു.

പ്രളയം സാധാരണക്കാരെ മാത്രമല്ല സൂപ്പര്‍ താരം രജിനികാന്തിനെ അടക്കം ബാധിച്ചിരുന്നു. രജനികാന്ത്, ജയറാം, വിശാല്‍, വിഷ്ണു വിശാല്‍, ആമിര്‍ ഖാന്‍ എന്നുതുടങ്ങി നിരവധി പേരാണ് ദുരിതത്തിലായത്. വെള്ളപ്പൊക്കത്തില്‍ രജിനികാന്തിന്റെ വീടിനും നാശനഷ്ടമുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ചെന്നൈയിലെ പ്രളയബാധിതര്‍ക്ക് രജിനികാന്ത് 10 കോടി രൂപ സംഭാവന നല്‍കിയിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് അദ്ദേഹം സംഭാവന നല്‍കിയത്. ഷാരൂഖ് ഖാന്‍ നേരത്തെ ഒരു കോടി രൂപ സംഭാവന നല്‍കിയിരുന്നു. നടന്‍ സൂര്യയും സഹോദരന്‍ കാര്‍ത്തിയും ആദ്യ ഗഡുവായി 10 ലക്ഷം രൂപയും സംഭാവന നല്‍കിയിരുന്നു. മറ്റുള്ള താരങ്ങളെപ്പോലെ തന്നെ നയന്‍താരയും ചെന്നൈയില്‍ പ്രളയം ബാധിച്ച ജനങ്ങള്‍ക്ക് സഹായം വിതരണം ചെയ്തിരുന്നു. പക്ഷെ അതൊരു വിവാദത്തിലാണ് കലാശിച്ചത്.

നയന്‍താരയുടെ പുത്തന്‍ ബ്രാന്‍ഡായ 9സ്‌കിന്നിന് കീഴിലുള്ള ഫെമി9 എന്ന കമ്പനിയുടെ പേരിലാണ് താരം ദുരിതബാധിതര്‍ക്ക് സഹായങ്ങള്‍ വിതരണം ചെയ്തത്. ചെന്നൈ വേളാച്ചേരി കൈവേലി പാലത്തിന് സമീപമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഫെമി9 കമ്പനിയുടെ പേരില്‍ സാനിറ്ററി നാപ്കിനുകളും വെള്ളക്കുപ്പികളും ഭക്ഷണ പാക്കറ്റുകളുമാണ് താരം നല്‍കിയത്.

കമ്പനിയുടെ പരസ്യ ബോര്‍ഡുകള്‍ പതിച്ച പ്രത്യേക വാഹനത്തിലാണ് ദുരിതാശ്വാസ സാധനങ്ങള്‍ താരത്തിന് വേണ്ടി ബന്ധപ്പെട്ടവര്‍ ജനങ്ങളിലെത്തിച്ചത്. നയന്‍താരയുടെ റിലീഫ് വിതരണത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി പേര്‍ താരത്തെ വിമര്‍ശിച്ച് എത്തി. പ്രളയദുരിതാശ്വാസം വിതരണം ചെയ്യുമ്പോഴും കമ്പനിയുടെ പ്രമോഷന് വേണ്ടി താരം പോസ്റ്ററുകള്‍ പതിച്ച് പ്രമോഷന് ശ്രമിച്ചുവെന്നാണ് വിമര്‍ശിച്ചവര്‍ പറഞ്ഞത്. സ്വന്തം കമ്പനി വളര്‍ത്താനാണ് പ്രളയ സമയത്തും താരം ശ്രമിച്ചതെന്നും കുറ്റപ്പെടുത്തിയവര്‍ കുറിച്ചു.

ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് നടനും സിനിമാ നിരൂപകനുമായ ബയല്‍വാന്‍ രംഗനാഥന്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. നയന്‍താരയുടെ ഒരേയൊരു ലക്ഷ്യം പണം മാത്രമാണെന്നും പ്രളയത്തിന് ഇടയിലും പരസ്യം ചെയ്ത് കമ്പനി വളര്‍ത്താന്‍ ശ്രമിക്കാതെ പിച്ചയെടുക്കുന്നതാണ് നല്ലതെന്നുമാണ് ബയല്‍വാന്‍ രംഗനാഥന്‍ പറഞ്ഞത്.

‘നയന്‍താരയുടെ ഒരേയൊരു ലക്ഷ്യം പണം മാത്രം. ആഢംബര കല്യാണ നടത്തിയ ശേഷം അത് കോടികള്‍ വിറ്റ് കാശാക്കിയ ആളാണ് നയന്‍താര. വിവാഹത്തിന് ചിലവായതിന്റെ പതിന്മടങ്ങ് വിവാഹ വീഡിയോ വിറ്റ് താരം നേടി. ചെന്നൈയില്‍ നിരവധി ടീഷോപ്പുകള്‍ വരെ നയന്‍താരയ്ക്ക് സ്വന്തമായുണ്ട്. കൂടാതെ പുതിയതായി സൗന്ദര്യ വര്‍ധക വസ്തുക്കളുടെ കമ്പനിയും ആരംഭിച്ചു. പ്രളയം ബാധിച്ചവര്‍ക്ക് നയന്‍താരയും അവശ്യസാധനങ്ങള്‍ വിതരണം ചെയ്തിരുന്നു.’

‘അതിന് അഭിനന്ദനം അര്‍ഹിക്കുന്നു. താന്‍ വിതരണം ചെയ്യുന്ന സാധനങ്ങളില്‍ സ്വന്തം ഫോട്ടോ വെച്ചാല്‍ അതില്‍ കുറ്റപ്പെടുത്താനാവില്ല. പക്ഷെ നയന്‍താര സ്വന്തം കമ്പനിയുടെ പരസ്യം വെച്ചും വീഡിയോ പകര്‍ത്തിയും അവിടെയും ബിസിനസ് വളര്‍ത്താന്‍ നോക്കി. ഇതിലും ഭേദം താരം പിച്ചയെടുക്കാന്‍ പോകുന്നതാണ്. കുഞ്ഞുങ്ങളയോ താരത്തിന് ദൈവം കൊടുത്തില്ല. ഇത് ദൈവം പോലും പൊറുക്കില്ലെന്നുമാണ്’, താരത്തെ വിമര്‍ശിച്ച് ബയല്‍വാന്‍ രംഗനാഥന്‍ യുട്യൂബ് ചാനലില്‍ പറഞ്ഞത്.

More in Social Media

Trending