എന്നെ ഇന്‍സള്‍ട്ട് ചെയ്യുന്ന രീതിയില്‍ സംസാരിച്ചു ; ഞാനും എന്റാളും പരിപാടിയില്‍ നിന്നും ഇറങ്ങി പോയി സാജു നവോദയ; വീഡിയോ വൈറൽ
സെലിബ്രിറ്റി താരങ്ങളുടെ സിനിമ – സീരിയല്‍ വിശേഷങ്ങള്‍ അറിയുന്നതിനെക്കാള്‍ പ്രേക്ഷകര്‍ക്ക് പലപ്പോഴും താത്പര്യം അവരുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് അറിയാനാണ്. അത്തരത്തിൽ വളരെ കുറഞ്ഞ സമയം കൊണ്ട് കേരളത്തില്‍ തരംഗമായി മാറിയ റിയാലിറ്റി ഷോ യാണ് ഞാനും എന്റാളും. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയില്‍ ടെലിവിഷന്‍ രംഗത്ത് നിന്നുള്ള താരദമ്പതിമാരാണ് മത്സരാര്‍ഥികളായി എത്തുന്നത്. സംവിധായകന്‍ ജോണി ആന്റണിയും നടി നിത്യ ദാസും വിധികര്‍ത്താക്കളായി എത്തുമ്പോള്‍ അശ്വതി ശ്രീകാന്താണ് അവതാരക.
പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങള്‍ അവരുടെ പങ്കാളികളുമായി എത്തിയപ്പോള്‍ ഷോ തരംഗമായി. ഓരോ ദിവസവും വ്യത്യസ്തമായ ടാസ്‌കുകളാണ് മത്സരാര്‍ഥികള്‍ക്ക് നല്‍കുന്നതും. എന്നാല്‍ പുതിയ ടാസ്‌കിനിടിയല്‍ സാജു നവോദയയും അവതാരകന്‍ വിജയിയും തമ്മില്‍ ഏറ്റുമുട്ടുകയും സാജു ഷോ യില്‍ നിന്നും ഇറങ്ങി പോവുന്നതുമാണ് പ്രൊമോയില്‍ കാണിച്ചിരിക്കുന്നത്.
വീട്ടിലെ അലമാരയിലുള്ളത് പോലെ അടുക്കി വെച്ചിരിക്കുന്ന അലമാരയില്‍ നിന്നും ഭാര്യമാര്‍ തുണി വലിച്ച് വാരി എറിയുകയാണ്. അതുപോലെ ബെഡും ബെഡ്ഷീറ്റുമൊക്കെ അലങ്കോലമാക്കിയിട്ട് ഭര്‍ത്താക്കന്മാരെ കൊണ്ട് അത് വൃത്തിയില്‍ അടുക്കിപ്പെറുക്കി വെപ്പിക്കുന്നതാണ് ടാസ്‌ക്. വിജയിയും സാജു നവോദയും തമ്മിലായിരുന്നു ഇതില്‍ ഒരുമിച്ച് മത്സരിച്ചത്. ഇതിനിടയില്‍ ഒരു വസ്ത്രം വിജയ് സാജുവിന്റെ വശത്തേക്ക് വലിച്ചെറിഞ്ഞു.
വിജയിയുടെ ആ പ്രവൃത്തി ഇഷ്ടപ്പെടാതെ വന്നതോടെ ഇത് വളരെ മോശമായി പോയെന്നാണ് സാജു പറഞ്ഞത്. നമ്മള്‍ രാവിലെ മുതല്‍ ഷൂട്ടിങ്ങിന് വേണ്ടി വന്നിരിക്കുന്നതാണെന്നും എന്നെ അപമാനിക്കുന്ന തരത്തില്‍ വിജയ് സംസാരിച്ചുവെന്നും സാജു ആരോപിച്ചു. ‘ഇത്രയും പ്രശ്‌നമുണ്ടാക്കാന്‍ ഇത് വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ ഒന്നുമല്ലല്ലോ എന്നായിരുന്നു’, വിധികര്‍ത്താവായ ജോണി ആന്റണിയുടെ അഭിപ്രായം.
അതുകൊണ്ടല്ല, എന്നെ ഇന്‍സള്‍ട്ട് ചെയ്യുന്ന രീതിയില്‍ സംസാരിച്ചത് കൊണ്ടാണ് ഇത്രയും വര്‍ത്തമാനം പറയേണ്ടി വന്നതെന്നും സാജു പറഞ്ഞു. എന്നാല്‍ ആദ്യം പ്രശ്‌നം തുടങ്ങിയത് ഹരി പത്തനാപുരം ആണെന്നാണ് വിജയ് പറഞ്ഞത്.
സംസാരിക്കാന്‍ അറിയാമെന്ന് കരുതി വിജയ് സംസാരിക്കുന്നതെല്ലാം ശരിയാവണമെന്നില്ലെന്ന് പറഞ്ഞ് സാജു വേദിയില്‍ നിന്നുമിറങ്ങി പുറത്തേക്ക് പോവുകയാണ്. ഈ സമയത്തെല്ലാം ഭാര്യ രശ്മി വേദിയില്‍ പകച്ച് നില്‍ക്കുന്നതും കാണാം. താരങ്ങള്‍ക്കിടയില്‍ അത്രയധികം സീരിയസായി പ്രശ്‌നമുണ്ടായതാണോ അതോ എല്ലാവരെയും പറ്റിക്കാന്‍ വേണ്ടിയുള്ള പ്രാങ്ക് വീഡിയോ ആണോ എന്ന സംശയവുമുണ്ട്. കൂടുതല്‍ പേരും ഇതൊരു പ്രാങ്ക് ആണെന്നാണ് പറയുന്നത്.
ഇതിലും വലിയ പ്രശ്‌നങ്ങള്‍ക്ക് പ്രതികരിക്കാത്ത സാജു നവോദയ നിസാരമായ പ്രശ്‌നത്തിന് പിണങ്ങി പോവില്ലെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഈ വീഡിയോയും വൈറലായി. ഇതോടെ പ്രേക്ഷകരും സംശയത്തിലായിരിക്കുകയാണ്. കിടിലന്‍ ടാസ്‌കുകളുമായി ഷോ കുറഞ്ഞ സമയത്തിനുള്ളിലാണ് പ്രേക്ഷക പ്രശംസയിലേക്ക് എത്തിയത്. അതിനിടയില്‍ അടിയും വഴക്കുമായോ എന്ന ചോദ്യങ്ങളും ഉയര്‍ന്ന് വരുന്നുണ്ട്.
ദമ്പതിമാരുടെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും വിവാഹത്തെ കുറിച്ചുമൊക്കെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ കഴിയുംതോറും മത്സരത്തിന്റെ ഗതി മാറി കൊണ്ടിരിക്കുകയാണ്. നിലവില്‍ രണ്ട് ഗ്രൂപ്പുകളായി ചേര്‍ന്ന് മത്സരാര്‍ഥികള്‍ക്ക് വേറിട്ട ടാസ്‌കുകളാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്നത്. ഓരോന്നും ഒന്നിനൊന്ന് മെച്ചമാണെന്നാണ് പ്രേക്ഷകാഭിപ്രായം.
