Connect with us

വഴി തെറ്റാതെ സുചിടെ അടുത്തെത്തി; പിന്നെ സംഭവിച്ചത് പ്രോൺസ് ബിരിയാണിയും എരിവുള്ള മാങ്ങാകറിയും…. ; ബിഗ് ബോസ് താരങ്ങളുടെ ആഘോഷം!

TV Shows

വഴി തെറ്റാതെ സുചിടെ അടുത്തെത്തി; പിന്നെ സംഭവിച്ചത് പ്രോൺസ് ബിരിയാണിയും എരിവുള്ള മാങ്ങാകറിയും…. ; ബിഗ് ബോസ് താരങ്ങളുടെ ആഘോഷം!

വഴി തെറ്റാതെ സുചിടെ അടുത്തെത്തി; പിന്നെ സംഭവിച്ചത് പ്രോൺസ് ബിരിയാണിയും എരിവുള്ള മാങ്ങാകറിയും…. ; ബിഗ് ബോസ് താരങ്ങളുടെ ആഘോഷം!

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസൺ ഫോർ. ഇനി എത്ര സീസൺ കഴിഞ്ഞാലും ബിഗ് ബോസ് സീസൺ ഫോറിൽ എത്തിയ മത്സരാർത്ഥികളുടെ കാര്യമെടുത്താൽ ഏറെ വ്യത്യസ്തത പുലർത്തിയ സീസൺ ആയിരുന്നു കഴിഞ്ഞ തവണത്തേത്‌. പ്രേക്ഷകർക്ക് പരിചിതമായ മുഖങ്ങൾക്ക് ഒപ്പം നിറയെ പുതുമുഖങ്ങളും ഷോയിൽ ഉണ്ടായിരുന്നു. ഇന്ന് അവരെല്ലാം സോഷ്യൽ മീഡിയയിൽ ഒക്കെ താരങ്ങളാണ്.

ഒരുപാട് സൗഹൃദ മുഹൂർത്തങ്ങൾ കണ്ട സീസൺ ആയിരുന്നു കഴിഞ്ഞ തവണത്തേത്‌. അതിൽ ചില സൗഹൃദങ്ങളൊക്കെ ആ വീട്ടിനുള്ളിൽ വെച്ച് തന്നെ അവസാനിച്ചെങ്കിലും ചിലരെല്ലാം ഇപ്പോഴും അടുത്ത സൗഹൃദം സൂക്ഷിക്കുന്നുണ്ട്. അങ്ങനെ സൗഹൃദം സൂക്ഷിക്കുന്ന രണ്ടു പേരാണ് ശാലിനി നായരും നടി സുചിത്രയും.

ബിഗ് ബോസിന് ശേഷം സുചിത്രയെ വീട്ടിൽ പോയി കണ്ടതും ഒരു ദിവസം താരത്തോടൊപ്പം ചിലവഴിച്ചതിന്റെയും വിശേഷങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് ശാലിനി ഇപ്പോൾ. സുചിത്രയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും വിഡിയോകളും പങ്കുവച്ച്, ഇൻസ്റ്റാഗ്രാമിൽ ഒരു കുറിപ്പുമായാണ് ശാലിനി സന്തോഷം പങ്കുവച്ചത്. ബിഗ് ബോസ് വീട്ടിലെ രസകരമായ ഓർമ്മകൾ പങ്കുവച്ചതെല്ലാം ശാലിനി കുറിപ്പിൽ പറയുന്നുണ്ട്. ശാലിനിയുടെ കുറിപ്പ് വായിക്കാം….

“അങ്ങനെ വഴി തെറ്റാതെ സുചിടെ അടുത്തെത്തി. എത്തിയ നിമിഷം മുതൽ ബിഗ്‌ബോസിലെ പഴയ വെള്ളികളും തമാശകളും പൊട്ടിച്ചിരികളും ഒന്നും വിടാതെ ഇവിടെ പങ്കുവെക്കുകയാണ്. ആ വീട്ടിൽ സുചിയായിരുന്നു എന്റെ ഫൺ പാർട്ട്‌നർ. വീടിനകത്ത് ഉറക്കമില്ലാത്ത എനിക്ക് കുഞ്ഞു ഹോമിയോ ഗുളിക തന്നിട്ട് പറയും ബാക്കി പഞ്ചാര നാളെ കലക്കാം വായ് നോക്കാതെ പോയി കെടക്കാൻ നോക്ക്ന്ന്. റിയാക്ട് ചെയ്യിക്കാൻ തന്ന ടാസ്ക്കിൽ സുചി എന്റെ പുറകേ നടന്ന് ചിരിപ്പിക്കാൻ നോക്കി ഒരു വിധത്തിലാണ് ഞാൻ അവളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ടത്.

ഞങ്ങൾ ഒരുമിച്ചുള്ള ഓരോ നിമിഷങ്ങളിലും പറയുന്ന വെള്ളി തമാശകളും കൊണ്ടാണ് അവളെന്റെ പുറകെ വന്നത്. അത് കൃത്യമായി ലൈവിൽ എയർ ചെയ്യപ്പെടുകയും ചെയ്തു. സുചിയുടെ മുഖത്ത് നോക്കിയാൽ ചിരിവരും എന്നതുകൊണ്ട് ഒരു വിധത്തിലാണ് ഞാനാ ടാസ്കിൽ പിടിച്ചുനിന്നത്. വിഷുദിവസമെല്ലാവരെയും കണികാണിക്കാനുള്ള സീക്രട്ട്ടാസ്ക്ക് എന്നെയും സുചിയെയും അഖിയെയും ആയിരുന്നു ചുമതലപ്പെടുത്തിയിരുന്നത്.

ബ്ലസ്സ്‌ലിയുടെ കണ്ണ് വെട്ടിച്ച് രാവിലെ എഴുന്നേറ്റ് കുളിക്കുവാൻ ഞങ്ങൾ പെട്ട പാട് ഇപ്പോഴും ഓർത്തു ചിരിക്കാറുണ്ട്. എല്ലാവർക്കും സർപ്രൈസ് ആയി വിഷുക്കണി കാണിക്കുവാൻ ആയിരുന്നു ടാസ്ക് ബ്ലെസ്ലി ആണെങ്കിൽ എന്തോ എവിടെയോ തകരാറുണ്ടല്ലോ എന്ന ഭാവത്തിൽ അങ്ങനെ ഉറങ്ങാതെ കാത്തിരുന്നു. ഞാൻ പുതപ്പ് മാറ്റി നോക്കുമ്പോഴും എന്നെ തന്നെ നോക്കിയിരിക്കുകയായിരുന്നു. സുചി അപ്പുറത്ത് കിടന്നുകൊണ്ട് ചിരിയോട് ചിരി ഇതെല്ലാം ഒരുപക്ഷേ എയർ ചെയ്തിട്ട്ടുണ്ടാവില്ല.

എല്ലാം നേരിട്ട് ഫീൽ ചെയ്ത ഓർമ്മകൾ ഒരിക്കൽ കൂടി ഞങ്ങൾ പങ്കുവെച്ചു. അങ്ങനെ രാത്രി മുഴുവൻ ഉറങ്ങാതെ ഞങ്ങൾ സംസാരിച്ചു. പുലർച്ചെ എഴുന്നേറ്റ് കുളിച്ച് മൂന്നുമണിയോടെ കൂടി സുചിയുടെ മഹാദേവനെ കാണാൻ പോയി. പത്മനാഭ സ്വാമി ക്ഷേത്രത്തിലും ആറ്റുകാലും പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും സുചി എന്നെ കൊണ്ടുപോയി. ഞങ്ങളോടൊപ്പം സുചിയുടെ അമ്മയും ഉണ്ടായിരുന്നു.

ബ്രേക്ഫാസ്റ്റ് കഴിച്ചതിനുശേഷം ഞങ്ങൾ തിരികെ വീട്ടിലെത്തി. ഭക്ഷണത്തിന് സുചിയുണ്ടാക്കിയ വളരെ ടേസ്റ്റി ആയ പ്രോൺസ് ബിരിയാണിയും എരിവുള്ള മാങ്ങാകറിയും കൂടെ അമ്മ സ്പെഷ്യൽ മട്ടൻ കറിയും ഉണ്ടായിരുന്നു. ചിക്കൻ മാത്രം കഴിക്കുന്ന എന്നെ കൊണ്ട് സുചി മട്ടൻ കഴിപ്പിച്ചു പക്ഷേ കിടു ടേസ്റ്റ് ആയിരുന്നുട്ടോ.

വാനമ്പാടിയിലെ നായിക സൂചിത്രയെ ഇഷ്ടമായിരുന്നുവെങ്കിലും ബിഗ്ഗ്‌ബോസ്സ് വീടിനുള്ളിലേക്ക് വന്നപ്പോൾ നമ്മളോടൊക്കെ കൂട്ടാവുമോ എന്ന ഒരു സംശയം ഉണ്ടായിരുന്നു .പക്ഷേ സുചിത്ര നായർ എന്ന ചന്ദു ഇന്നെന്റെ ബെസ്റ്റി ആണ്.എന്റെ അമ്മ ആശുപത്രയിൽ ആയ സമയത്ത് വിവരങ്ങളന്വേഷിച്ചറിഞ്ഞ് ഞങ്ങളോടൊപ്പം നിന്ന എന്റെ സുചിയോടൊപ്പം, എന്നാണ് ശാലിനി കുറിച്ചത്.

about biggboss

Continue Reading
You may also like...

More in TV Shows

Trending