Malayalam
ജനങ്ങളിലേയ്ക്ക് ചീത്ത കേൾക്കാൻ പാകത്തതിന് എന്തെങ്കിലും ഇട്ട് കൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്ന് തന്നയെ ഞാൻ പറയൂ.. ചെയ്തിട്ടുള്ളതുകൊണ്ടാണ് ആളുകൾ അങ്ങനെ പറയുന്നത്; സാജു നവോദയ
ജനങ്ങളിലേയ്ക്ക് ചീത്ത കേൾക്കാൻ പാകത്തതിന് എന്തെങ്കിലും ഇട്ട് കൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്ന് തന്നയെ ഞാൻ പറയൂ.. ചെയ്തിട്ടുള്ളതുകൊണ്ടാണ് ആളുകൾ അങ്ങനെ പറയുന്നത്; സാജു നവോദയ
പ്രേക്ഷകരെയാകെ കണ്ണീരിലാഴ്ത്തിയ വിയോഗമായിരുന്നു നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടേത്. ആ വേദനയിൽ നിന്നും അദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും ഇന്നും മുക്തരായിട്ടില്ല. ജീവിതത്തിലെ പ്രതിസന്ധികൾ അതിജീവിച്ച് നല്ലൊരു ജീവിതം ജീവിച്ച് തുടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി മരണം കടന്നു വരുന്നതും സുധിയെ തട്ടിയെടുക്കുന്നതും.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു സുധിയുടെ ഭാര്യയ്ക്കും മക്കൾക്കും വേണ്ടി സന്നദ്ധപ്രവർത്തകർ നിർമ്മിച്ച് നൽകിയ വീടിന്റെ പാലുകാച്ചൽ നടന്നത്. സുധിയുടെ കുടുംബത്തോടൊപ്പം വീഡിയോ എടുക്കുകയും യൂട്യൂബിലിടുകയും ചെയ്യുന്നതിന്റെ പേരിൽ നടന്റെ മരണശേഷം ഏറ്റവും കൂടുതൽ സൈബർ ബുള്ളിയിങ് നേരിടേണ്ടി വന്നൊരാളാണ് അവതാരകയായ ലക്ഷ്മി നക്ഷത്ര.
സ്റ്റാർ മാജിക്കിലൂടെ അടുത്ത സുഹൃത്തുക്കളായവരാണ് ലക്ഷ്മിയും സുധിയും. സുധിയുടെ കുടുംബവുമൊത്തുള്ള വീഡിയോകൾ നിരന്തരം ലക്ഷ്മി സ്വന്തം യുട്യൂബ് ചാനലിലൂടെ പങ്കിടാറുമുണ്ട്. ദുബായ് മലയാളിയായ യൂസഫിന്റെ സഹായത്തോടെ അടുത്തിടെ സുധിയുടെ മണം പെർഫ്യൂമാക്കി ഭാര്യ രേണുവിന് ലക്ഷ്മി സമ്മാനിച്ചിരുന്നു.
അന്ന് അത് വീഡിയോയാക്കി ലക്ഷ്മി പങ്കിട്ടപ്പോൾ വലിയ രീതിയിൽ വിമർശനം കേട്ടിരുന്നു. സുധിയേയും കുടുംബത്തേയും വീഡിയോയാക്കി വിറ്റ് യുട്യൂബിലൂടെ വരുമാനമുണ്ടാക്കുന്നുവെന്നായിരുന്നു പ്രധാനമായും വന്ന വിമർശനം. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും മിമിക്രി താരവുമായ സാജു നവോദയ.
സുധി പോയി… ഇനി ആ കുഞ്ഞുങ്ങളുടെ കാര്യം രേണുവിന് നോക്കണം. ചേട്ടൻ പോയെന്നും പറഞ്ഞ് ഇരുന്നിട്ട് കാര്യമില്ലല്ലോ. കുറച്ച് ബോൾഡായി നിൽക്കുന്നതാകും എപ്പോഴും നല്ലത്. മക്കളിൽ ഒരാൾ കൈകുഞ്ഞാണ്. അവനെ ഇപ്പോഴത്തെ സാഹചര്യത്തിൽ വളർത്തി വലുതാക്കണമെങ്കിൽ മൂലയ്ക്ക് ഒതുങ്ങി നിന്നിട്ട് കാര്യമില്ല. നമ്മൾക്ക് ഉള്ള വിഷമത്തിന്റെ ഇരട്ടിയുടെ ഇരട്ടി രേണുവിന്റെ മനസിലുണ്ടാകും.
സുധി എന്താണ്, എങ്ങനെയാണ് എന്നത് ഞങ്ങൾക്ക് അറിയാം. എന്റെ വീട്ടിലായിരുന്നു സുധി കിടന്നിരുന്നത്. ആ ഫാമിലിയുമായി അത്രയും ബന്ധമുള്ളവരാണ് ഞങ്ങൾ. പിന്നെ ലക്ഷ്മി നക്ഷത്രയുടെ വിഷയത്തിൽ സുധിയെ വിറ്റ് കാശാക്കുന്നുവെന്ന രീതിയിൽ പ്രവർത്തിച്ചാൽ ജനങ്ങൾക്കും അങ്ങനെ തോന്നും.
സുധിയുടെ കാര്യത്തിന് ഞാൻ, രാജേഷ് പറവൂർ തുടങ്ങിയവർ ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. പക്ഷെ ഞങ്ങൾക്കാർക്കും സൈബർ അറ്റാക്ക് നേരിടേണ്ടി വന്നിട്ടില്ല. ജനങ്ങളിലേയ്ക്ക് ചീത്ത കേൾക്കാൻ പാകത്തതിന് എന്തെങ്കിലും ഇട്ട് കൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്ന് തന്നയെ ഞാൻ പറയൂ. ചെയ്തിട്ടുള്ളതുകൊണ്ടാണ് ആളുകൾ അങ്ങനെ പറയുന്നത്. അല്ലെങ്കിൽ എന്തെങ്കിലും ചെയ്യണമെങ്കിൽ രഹസ്യമായി ചെയ്യുക. പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കിൽ എന്തെങ്കിലുമുണ്ടെങ്കിൽ വീട്ടിൽ കൊണ്ടുപോയി കൊടുക്കുക.
അയ്യോ ഞങ്ങൾ അറിയാതെ വേറൊരാൾ ഷൂട്ട് ചെയ്ത് ഇട്ടതാണെന്ന് പറഞ്ഞാലും ഓക്കെയാണ്. അല്ലാതെ ഇവർ തന്നെ എല്ലാം ചെയ്തിട്ട് പിന്നെ… അത് ആര് ചെയ്താലും… അതുപോലെ തന്നെ മുമ്പ് സുധിക്കെതിരെ സൈബർ അറ്റാക്ക് നടന്ന സമയത്ത് സുധിക്ക് വേണ്ടി വീഡിയോ ഇടാൻ ആരും വന്നതായി ഞാൻ കണ്ടില്ല.
പക്ഷെ ഇങ്ങനൊരു അവസ്ഥ വന്നപ്പോൾ അതൊക്കെ മാക്സിമം യൂട്ട്ലൈസ് ചെയ്യുന്നതാണെന്നാണ് എല്ലാവർക്കും ചിന്ത പോയത്. സാധാരണ ബുദ്ധിയുള്ളവർക്ക് അങ്ങനെയാണ് തോന്നുക. അതിന് പബ്ലിക്കിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജെനുവിൻ ആയിരുന്നുവെങ്കിൽ അത് ഹൈഡ് ചെയ്ത് ചെയ്യണമായിരുന്നു. എല്ലാം ഒരു ചിരിയിലൂടെ തള്ളിക്കളയുകയാണ് ഞാൻ.
സുധിയെ കുറിച്ച് പറയാനാണെങ്കിൽ ഞങ്ങൾ എല്ലാവർക്കും കുറേ പറയാനുണ്ട്. പക്ഷെ അതൊക്കെ ഞങ്ങളിൽ ഒതുങ്ങുന്ന കാര്യങ്ങളാണ്. പിന്നെ ലക്ഷ്മിക്ക് ശരിയെന്ന് തോന്നുന്നതാവും ലക്ഷ്മി ചെയ്തത്. അതിന് താഴെ വന്ന കമന്റുകൾ… ആ കമന്റിട്ടവരുടെ ശരികളാണെന്നും സാജു പറഞ്ഞു.