Malayalam
മക്കളേ എന്നല്ലാതെ രശ്മിയെ ഒന്നും വിളിക്കില്ല. സ്‌നേഹം മാത്രമേയുള്ളൂ. ഒരാളോടും വഴക്കിടില്ല. ഒരാളേയും ചീത്ത പറയില്ല. ഒരാളുടേയും കുറ്റം പറയില്ല. അവന്റെ നഷ്ടം വളരെ വലുതാണ്; കൊല്ലം സുധിയെ കുറിച്ച് സാജു നവോദയ
മക്കളേ എന്നല്ലാതെ രശ്മിയെ ഒന്നും വിളിക്കില്ല. സ്‌നേഹം മാത്രമേയുള്ളൂ. ഒരാളോടും വഴക്കിടില്ല. ഒരാളേയും ചീത്ത പറയില്ല. ഒരാളുടേയും കുറ്റം പറയില്ല. അവന്റെ നഷ്ടം വളരെ വലുതാണ്; കൊല്ലം സുധിയെ കുറിച്ച് സാജു നവോദയ
പ്രേക്ഷകരെയാകെ വിഷമത്തിലാഴ്ത്തിയ വിയോഗമായിരുന്നു നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടേത്. ആ വേർപാട് ഒരു തീരാനോവായി ഇന്നും അദേഹത്തിന്റെ കുടുംബത്തിലും സുഹൃത്തുക്കളിലും അവശേഷിക്കുകയാണ്. ജീവിതത്തിലെ പ്രതിസന്ധികൾ അതിജീവിച്ച് നല്ലൊരു ജീവിതം ജീവിച്ച് തുടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി മരണം കടന്നു വരുന്നതും സുധിയെ തട്ടിയെടുക്കുന്നതും. രണ്ടു മക്കളെയും ഭാര്യ രേണുവിനെ ഏല്പിച്ചു കൊണ്ടാണ് സുധി പോയത്.
ഇപ്പോഴിതാ കൊല്ലം സുധിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് നടനും സുധിയുടെ അടുത്ത സുഹൃത്തുമായ സാജു നവോദയ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സാജു നവോദയ മനസ് തുറന്നത്. കൃത്യമായി പറഞ്ഞാൽ ഞങ്ങൾക്ക് അത് വല്ലാതെ മോശപ്പെട്ടൊരു ദിവസമായിരുന്നു. ഐവിഎഫ് കഴിഞ്ഞുള്ള ട്രീറ്റ്‌മെന്റിലായിരുന്നു. സുധി മരിച്ച ദിവസം റിസൾട്ട് അറിയാൻ പോവുകയായിരുന്നു.
രാവിലെ ലൊക്കേഷനിൽ നിൽക്കുമ്പോൾ ഞാൻ സുധി മരിച്ചെന്ന് അറിഞ്ഞു. ഇവളോട് പറയരുതെന്ന് ഞാൻ കൂടെ നിൽക്കുന്ന പയ്യനോട് പറഞ്ഞു. ഇവർ തമ്മിൽ അത്ര അടുത്ത ബന്ധമായിരുന്നു. ഞാനും ആ സമയം ടെസ്റ്റിന്റെ റിസൾട്ട് അറിയാൻ കാത്തിരിക്കുകയായിരുന്നു. അവിടെ ചെന്നപ്പോഴേക്കും എന്റെ ഫാമിലി ഗ്രൂപ്പിൽ സുധിയുടെ ഫോട്ടോ ആരോ ഇട്ടു. റിസൾട്ടും നെഗറ്റീവ് ആയിരുന്നു.
നെഗറ്റീവ് ആയതിൽ സങ്കടമില്ലായിരുന്നു. എന്നെ വിളിച്ച് കരഞ്ഞത് സുധിയുടെ കാര്യം പറഞ്ഞായിരുന്നു. ഞാനും റിസൾട്ടിന്റെ കാര്യം ചോദിച്ചില്ല. പതിനാല് ദിവസം കട്ടിലിൽ അനങ്ങാതെ കിടന്ന ശേഷം റിസൾട്ട് കേൾക്കാൻ പോയതായിരുന്നു. അതൊന്നും പ്രശ്‌നമായിരുന്നില്ല. സുധിയുടെ വേർപാടായിരുന്നു ഞങ്ങൾക്ക് വലിയ പ്രശ്‌നം. അവൻ അത്ര നല്ല മനുഷ്യനായിരുന്നു. സ്‌നേഹം മാത്രമുള്ള മനുഷനായിരുന്നു.
മക്കളേ എന്നല്ലാതെ രശ്മിയെ ഒന്നും വിളിക്കില്ല. സ്‌നേഹം മാത്രമേയുള്ളൂ. ഒരാളോടും വഴക്കിടില്ല. ഒരാളേയും ചീത്ത പറയില്ല. ഒരാളുടേയും കുറ്റം പറയില്ല. അവന്റെ നഷ്ടം വളരെ വലുതാണ്. കോട്ടയത്തൂടെ പോവുകയാണെങ്കിൽ എന്റെ വീട്ടിലും എന്റെ ചേട്ടന്റെ വീട്ടിലുമൊക്കെ കയറിയിട്ടേ അവൻ പോകുമായിരുന്നുള്ളൂ. അതിന് ഞാൻ വേണമെന്നില്ല. അങ്ങനെയായിരുന്നു അവൻ എന്നും സാജു നവോദയ പറയുന്നു.
അതേസമയം ഈയ്യടുത്തായി സുധിയെക്കുറിച്ച് വീഡിയോകൾ ചെയ്യുന്നതിന് ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ സാജു നടത്തിയ വിമർശനം വലിയ വാർത്തയായിരുന്നു. സുധിയുടെ കുടുംബത്തെ സഹായിക്കാൻ വീഡിയോ ചെയ്ത് കാണിക്കേണ്ടതില്ലെന്നായിരുന്നു സാജു പറഞ്ഞത്. ലക്ഷ്മി നക്ഷത്രയുടെ വിഷയത്തിൽ സുധിയെ വിറ്റ് കാശാക്കുന്നുവെന്ന രീതിയിൽ പ്രവർത്തിച്ചാൽ ജനങ്ങൾക്കും അങ്ങനെ തോന്നും. സുധിയുടെ കാര്യത്തിന് ഞാൻ, രാജേഷ് പറവൂർ തുടങ്ങിയവർ ഒന്നിച്ച് പ്രവർത്തിച്ചിരുന്നു.
പക്ഷെ ഞങ്ങൾക്കാർക്കും സൈബർ അറ്റാക്ക് നേരിടേണ്ടി വന്നിട്ടില്ല. ജനങ്ങളിലേയ്ക്ക് ചീത്ത കേൾക്കാൻ പാകത്തതിന് എന്തെങ്കിലും ഇട്ട് കൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്ന് തന്നയെ ഞാൻ പറയൂ. ചെയ്തിട്ടുള്ളതുകൊണ്ടാണ് ആളുകൾ അങ്ങനെ പറയുന്നത്. അല്ലെങ്കിൽ എന്തെങ്കിലും ചെയ്യണമെങ്കിൽ രഹസ്യമായി ചെയ്യുക. പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കിൽ എന്തെങ്കിലുമുണ്ടെങ്കിൽ വീട്ടിൽ കൊണ്ടുപോയി കൊടുക്കുകയെന്നാണ് സാജു നവോദയ പറഞ്ഞിരുന്നത്.
ഇതോടെ ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. പിന്നാലെ എന്ത് നല്ലത് ചെയ്താലും അതിനെ മോശമായി പറയാൻ ഒരുപാട് ആളുകളുണ്ടാകും എന്നാണ് ലക്ഷ്മി പ്രതികരിച്ചത്. നമ്മൾ എന്ത് നല്ലത് ചെയ്താലും അതിനെ കുറ്റപ്പെടുത്തുന്ന ഒരുപാട് ആളുകൾ ഉണ്ടാകും.
അവരെ ഞാൻ ഗൗനിക്കുന്നില്ല. എനിക്ക് അദ്ദേഹത്തിന്റെ വീട്ടുകാരെയും അദ്ദേഹത്തെയും എന്റെ വീട്ടുകാരെയും എന്റെ മനഃസാക്ഷിയെയെയും മാത്രം നോക്കിയാൽ മതി. എനിക്കെതിരെ മോശം പറഞ്ഞവർ എന്താണ് ചെയ്തത് എന്ന് വിലയിരുത്തട്ടെ എന്ന് ലക്ഷ്മി നക്ഷത്ര കൂട്ടിച്ചേർത്തു. തന്റെ പ്രവൃത്തിയിൽ ഒരുപാട് ആത്മസംതൃപ്തിയുണ്ട് എന്നുമാണ് ലക്ഷ്മി നക്ഷത്ര വ്യക്തമാക്കിത്.
