സന്തോഷിക്കുന്നത് നല്ലതാണ് ,പക്ഷെ …- വിരാട് കോഹ്‌ലിക്ക് ഉപദേശവുമായി സച്ചിൻ ടെണ്ടുൽക്കർ
By
സന്തോഷിക്കുന്നത് നല്ലതാണ് ,പക്ഷെ …- വിരാട് കോഹ്‌ലിക്ക് ഉപദേശവുമായി സച്ചിൻ ടെണ്ടുൽക്കർ
ഇംഗ്ലണ്ടിനോട് ഒന്നാം ടെസ്റ്റ് ഇന്ത്യക്ക് പരാജയമായിരുന്നു. രണ്ടാം ടെസ്റ്റിന് ഒരുങ്ങുമ്പോളും ടീം പരാജയത്തിലും വ്യക്തിഗത ഇന്നിങ്‌സ് മികവ് നിലനിർത്തിയാണ് വിരാട് കോഹ്ലി നില്കുന്നത് . എന്നാൽ കോഹ്‌ലിയുടെ ബാറ്റിംഗ് മികവ് മറ്റു താരങ്ങൾനിലനിർത്തുമോയെന്നു ആശങ്ക ബാക്കിയാണ്. ഇത് ക്യാപ്റ്റൻ എന്ന നിലയിൽ കോഹ്‌ലിക്ക് സമ്മർദ്ദം നൽകും.
കോഹ്‌ലിക്ക് ഈ സമ്മർദ്ദം അതിജീവിക്കാൻ ഉപദേശം നൽകുകയാണ് സച്ചിൻ ടെണ്ടുൽക്കർ .ഇഎസ്‌പിഎൻ ക്രിക് ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിരാട് കോഹ്ലിയോട് ഹൃദയം പറയുന്നത് മാത്രം കേൾക്കൂവെന്ന് സച്ചിൻ പറഞ്ഞത്. “അദ്ദേഹം നന്നായി കളിക്കുന്നുണ്ട്. അത് തുടരണമെന്നാണ് എനിക്ക് പറയാനുളളത്. ചുറ്റും എന്താണ് സംഭവിക്കുന്നത് എന്ന് ശ്രദ്ധിക്കരുത്. എന്താണോ നേടേണ്ടത് അതിൽ മാത്രം ശ്രദ്ധ പതിപ്പിക്കൂ. ഹൃദയം പറയുന്നത് മാത്രം കേൾക്കൂ,” സച്ചിൻ പറഞ്ഞു.
ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ തന്നെ 149 റൺസ് നേടിയ കോഹ്ലി ഇംഗ്ലണ്ടിൽ സെഞ്ചുറിയെന്ന ദീർഘകാല അഭിലാഷമാണ് പൂർത്തിയാക്കിയത്. എന്നാൽ ഇതുകൊണ്ട് മാത്രം താരം തൃപ്തനായില്ല. ആദ്യ ടെസ്റ്റിൽ തോറ്റതാണ് താരത്തിന്റെ സന്തോഷത്തെ ബാധിച്ചത്.
“എന്റെ സ്വന്തം അനുഭവത്തിൽ നിന്ന് തന്നെ ഞാൻ പറയാം, എത്ര കൂടുതൽ റൺസ് നമ്മൾ നേടിയാലും ചിലപ്പോൾ അത് മതിയായെന്ന് വരില്ല. അത് തന്നെയാണ് വിരാടിന്റെയും കാര്യം. എത്ര റൺസ് നേടിയാലും വിരാട് കോഹ്ലിക്ക് പിന്നെയും റൺസ് വേണമെന്നാണ്,” സച്ചിൻ പറഞ്ഞു.
“എപ്പോഴാണോ ഇതിൽ നിങ്ങൾക്ക് സംതൃപ്തി തോന്നുന്നത് അന്ന് നിങ്ങളുടെ കരിയർ താഴേക്ക് പോകും. സന്തോഷിക്കുന്നത് നല്ലതാണ്, പക്ഷെ ബാറ്റ്സ്‌മാൻ ഒരിക്കലും സംതൃപ്തി പാടില്ല. ബോളർക്ക് പത്ത് വിക്കറ്റേ നേടാനാവൂ. എന്നാൽ ബാറ്റ്സ്‌മാന് പരിധികളില്ല. അതിനാൽ സംതൃപ്തി പാടില്ല, സന്തോഷം മാത്രമേ പാടുളളൂ,” സച്ചിൻ കൂട്ടിച്ചേർത്തു.
sachin tenulkars advise to virat kohli
