ടീം ഇന്ത്യ താരങ്ങൾ എല്ലാം മൊബൈൽ ഫോണിൽ തന്നെ ! പക്ഷെ എന്ത് സംഭവിച്ചാലും ധോണി ഫോൺ എടുക്കില്ല ! അതിനു ധോണിക്ക് കൃത്യമായ ഉത്തരമുണ്ട്
By
ടീം ഇന്ത്യ താരങ്ങൾ എല്ലാം മൊബൈൽ ഫോണിൽ തന്നെ ! പക്ഷെ എന്ത് സംഭവിച്ചാലും ധോണി ഫോൺ എടുക്കില്ല ! അതിനു ധോണിക്ക് കൃത്യമായ ഉത്തരമുണ്ട്..
ഇന്ത്യയിലെ മികച്ച ക്രിക്കറ്റ് താരങ്ങളിൽ പ്രമുഖനാണ് മഹേന്ദ്ര സിംഗ് ധോണി എന്നതിൽ തർക്കമില്ല. കോടിക്കണക്കിനുള്ള ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് മികച്ച പ്രകടനം കാഴ്ച വച്ചും , പരാജയങ്ങളിൽ വിമര്ശിക്കപ്പെട്ടും ഇന്ത്യയുടെ അഭിമാനമായി നിലകൊള്ളുകയാണ് ധോണി .അതുകൊണ്ടു തന്നെ കളിക്കളത്തിനകത്തായാലും പുറത്തായാലും ധോണിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പൊതുജന താല്പര്യത്തിന്റെ ഭാഗമാണ് .
പൊതുവെ ശാന്തനായ ധോണി കളിക്കളത്തിനു പുറത്തു തന്റെ ജീവിതം സ്വകാര്യമായി കൊണ്ടുനടക്കുന്നയാളാണ് .മറ്റു കളിക്കാർ തങ്ങളുടെ ഗാഡ്‌ജെറ്റുകളിലേക്ക് ഒതുങ്ങുമ്പോൾ ധോണി മൊബൈൽ ഫോണിനോട് അകലം പാലിക്കുന്നയാളാണ് .
അതുകൊണ്ടു തന്നെ ധോണിയെ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് പല ക്രിക്കറ് താരങ്ങളും പറയാറുണ്ട് .” ഞാനും ടെക്നോളജിയും തമ്മിൽ വലിയ അന്തരമാണുള്ളത് . ഞാൻ ഫോൺ ഉപയോഗിക്കാത്തത് കൊണ്ട് തന്നെ ഫോൺ എടുത്തില്ല ,വിളിച്ചിട്ട് കിട്ടുന്നില്ല തുടങ്ങിയ ഒരുപാട് കഥകളും ഉണ്ട് ”- ധോണി പറയുന്നു .
എങ്കിലും താൻ ടെക്നോളജി ഉപയോഗിക്കാറുണ്ടെന്നും അത് നല്ല രീതിയിൽത്തന്നെ ഉപയോഗിക്കപ്പെടേണ്ട ഒന്നാണെന്നും ധോണി പറയുന്നു.വി വി എസ് ലക്ഷ്മണിന്റെ വിരമിക്കൽ ചടങ്ങിൽ ധോണിക്ക് പങ്കെടുക്കാൻ സാധിക്കാത്തതിന്റെ കാരണവും ടെക്നോളോജിയോടുള്ള അകൽച്ച കാരണമായിരുന്നു.
why ms dhoni doesnt use mobile phone