” പി ടി ഉഷ , നിങ്ങളാണ് ഞങ്ങൾക്ക് വഴിയൊരുക്കിയത് ” – ദേശിയ കായിക ദിനത്തിൽ പി ടി ഉഷയ്ക്കായി ക്രിക്കറ്റ് ദൈവത്തിൻെറ ട്വീറ്റ് !!!
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയാണ് പി ടി ഉഷ . പദ്മശ്രീയും അർജുന അവാർഡും നൽകി രാജ്യമാദരിച്ച പി ടി ഉഷ ഇപ്പോൾ വളർന്നു വരുന്ന കായിക താരങ്ങൾക്കായി ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ് നടത്തുകയാണ്. പലപ്പോളും ആളുകൾ ഒരു കാലത്ത് താരമായിരുന്ന രാജ്യത്തിൻറെ അഭിമാനമായിരുന്ന താരങ്ങളെ മറക്കുകയാണ് പതിവ് . എന്നാൽ ഇന്ത്യയുടെ മറ്റൊരു അഭിമാനമായ സച്ചിൻ ടെണ്ടുൽക്കർ ദേശിയ കായിക ദിനത്തിൽ ഓർമിച്ചത് പി ടി ഉഷയെ ആണ്.
എൺപതുകളിൽ താൻ ക്രിക്കറ്റിൽ അരങ്ങേറുന്ന സമയത്ത് ഇന്ത്യയിൽ കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നെത്തി ചരിത്രപരമായ ചുവടു വച്ച കായിക പ്രതിഭയയായണ് പി ടി ഉഷയെ സച്ചിൻ ടെണ്ടുൽക്കർ ഓർമ്മിക്കുന്നത്.
കേരളത്തിന്റെ സ്വന്തം പയ്യോളി എക്സ്പ്രെസ്സിനെ സച്ചിൻ ട്വിറ്ററിൽ കുറിച്ചപ്പോൾ അത് സന്തോഷത്തോടെ മറ്റുള്ളവർക്കായി പങ്കു വെക്കാൻ പി ടി ഉഷ മറന്നില്ല. സച്ചിന്റെ വാക്കുകൾക്ക് നന്ദി പറഞ്ഞു കൊണ്ടാണ് പി ടി ഉഷ സച്ചിൻ ടെണ്ടുൽക്കറുടെ ട്വീറ്റ് പങ്കു വച്ചത് .
ക്രിക്കറ്റ് താരം സർഫറാസ് ഖാൻ വിവാഹിതനായി. ജമ്മു കശ്മീരിലെ ഷോപിയാൻ സ്വദേശിനിയാണു വധു. ഭാര്യയോടൊപ്പമുള്ള ചിത്രം സർഫറാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ‘‘വിവാഹം...
എഡ്യൂടെക് ആപ്പായ ബൈജൂസിന്റെ അംബാസിഡറായി അര്‍ജന്റീനന്‍ ഫുട്ബോള്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസ്സിയെ നിയമിച്ചു. എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന പദ്ധതിയുടെ അംബാസിഡറായി...
ബുധനാഴ്ച്ച കാര്യവട്ടത്ത് നടന്ന ടി20 പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ. നീലക്കുപ്പായക്കാർ തകർത്ത ദിനം. ആരാധകരും ആർപ്പുവിളികളും…. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20...