Malayalam Breaking News
ഇരട്ടി സന്തോഷത്തിൽ രോഹിത് ശർമ്മയും റിതികയും ; വീട്ടിലേക്ക് പുതിയൊരു അതിഥി കൂടി
ഇരട്ടി സന്തോഷത്തിൽ രോഹിത് ശർമ്മയും റിതികയും ; വീട്ടിലേക്ക് പുതിയൊരു അതിഥി കൂടി
ഇരട്ടി സന്തോഷത്തിൽ രോഹിത് ശർമ്മയും റിതികയും ; വീട്ടിലേക്ക് പുതിയൊരു അതിഥി കൂടി
ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയ്ക്കും ഭാര്യ റിതിക സജ്ദേഹിനും പെണ്‍കുഞ്ഞ് പിറന്നു. ഞായറാഴ്ച മുംബൈയിൽ വച്ചാണ് ഇരുവരുടെയും ജീവിതത്തിലേക്ക് ഒരു പെൺകുഞ്ഞ് കൂടി എത്തിയത്. ഓസ്ട്രേലിയയ്ക്കെതിരെ ചരിത്രവിജയം നേടിയതിന് പിന്നാലെയാണ് രോഹിത്തിനെ തേടി മറ്റൊരു സന്തോഷവാർത്ത കൂടി എത്തിയിരിക്കുന്നത്.
റിതികയുടെ കസിനും നടന് സൊഹൈല്‍ ഖാന്റെ ഭാര്യയുമായ സീമാ ഖാന് ആണ് ഈ വിവരം ഇന്‍സ്റ്റഗ്രാമിലൂടെ ‘ബേബി ഗേൾ മസിസ് എഗൈൻ’ എന്ന ടൈറ്റിലോടെ പങ്കുവച്ചത്. റിതിക ഗര്‍ഭിണിയാണെന്ന വിവരം മാധ്യമങ്ങളില്‍ നിന്നും ആരാധകരില്‍ നിന്നും രോഹിത്ത് മറച്ചുവച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം താരം ഇതേക്കുറിച്ച് സൂചനകൾ പുറത്തുവിട്ടിരുന്നു. അച്ഛനാകുന്നതിനെ കുറിച്ചും കുഞ്ഞിന്റെ വരവ് ജീവിതത്തിലുണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും രോഹിത് പറഞ്ഞിരുന്നു.
ഒരു പ്രമോഷണൽ വീഡിയോയിൽ ഓസ്ട്രേലിയയുടെ പഴയ ക്യാപ്റ്റൻ മൈക്കിൾ ക്ലർക്കിനോടാണ് രോഹിത് താൻ അച്ഛനാകാൻ പോകുന്ന വിവരം ആദ്യം അറിയിച്ചത്.
rohit sharma blessed with a baby girl
