Connect with us

” പോലീസുകാര് പേടിപ്പിച്ച് വിളിപ്പിച്ചതൊന്നുമല്ല ,സ്നേഹത്തിൽ വിളിച്ചത് കൊണ്ട് വന്നതാണ് ” – മമ്മൂട്ടി

Malayalam Breaking News

മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടി ഒരു ഗൗരവക്കാരനാണെന്നാണ് പൊതുവെ സംസാരം. എന്നാൽ താനൊരു രസികനാണെന്നു പല വേദികളിലും മമ്മൂട്ടി തെളിയിച്ചിട്ടുണ്ട്. സരസമായ സംഭാഷണത്തിലൂടെ വേദിയെ കയ്യിലെടുക്കാൻ മമ്മൂട്ടിക്ക് സാധിക്കാറുണ്ട് . അത്തരമൊരു സംഭവത്തിന് സാക്ഷ്യം വഹിച്ചിരിക്കുയാണ് വീണ്ടും ആരാധകർ.

തന്റെ സുഹൃത്ത് അഭിനയിക്കുന്ന ഒരു ചിത്രത്തിന്റെ പോസ്റ്റർ ലോഞ്ചിന് എത്തിയതാണ് മമ്മൂട്ടി. നിറഞ്ഞ കയ്യടിയോടെ സ്വീകരിക്കപ്പെട്ട മമ്മൂട്ടി , താൻ എങ്ങനെ ഈ ചടങ്ങിന്റെ ഭാഗമായി എന്ന് വ്യക്തമാകുകയായിരുന്നു. ” എനിക്ക് പരിചയമുള്ള വളരെ ചുരുക്കം ആൾക്കാരെ ഈ ചടങ്ങിൽ ഉള്ളു. ഒന്നും വിചാരിക്കരുത്. ഞാൻ ഇവിടെ വരാൻ കാരണക്കാരൻ , നമ്മുടെ ഒരു സുഹൃത്ത് ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട് . ഇവിടിരിപ്പുണ്ട് .സി ഐ ആണ് . പോലീസുകാര് പേടിപ്പിച്ച് വിളിപ്പിച്ചതൊന്നുമല്ല ,സ്നേഹത്തിൽ വിളിച്ചത് കൊണ്ട് വന്നതാണ് . നമുക്ക് ഇവരുടെയൊക്കെ പരിചയമുള്ളത് നല്ലതല്ലേ ? കാലം മോശമാണ് ” . ഇത്രയും പറഞ്ഞപ്പോൾ സദസ്സിൽ വിരിഞ്ഞത് കൂട്ട ചിരിയാണ്.

എന്നും സൗഹൃദങ്ങൾക്ക് പ്രാധാന്യം നൽകുന്ന ആളാണ് മമ്മൂട്ടി. ഇത്രയും വലിയൊരു താരമായിട്ട് കൂടി , ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായിട്ട് കൂടി ചെറിയൊരു സിനിമ ചടങ്ങിൽ സൗഹൃദത്തിന്റെ പുറത്ത് പങ്കെടുക്കാൻ കാണിച്ച ആ മനസിനാണ് കയ്യടി .

mammootty about friendship

More in Malayalam Breaking News

Trending

Recent

To Top