Connect with us

ആരാധനാ മൂത്ത് ഷാരൂഖ് ഖാനെയും കാജോളിനെയും കാണാൻ എത്തി – ജയിലിൽ കിടന്നത് 22 മാസം !!

Malayalam Breaking News

തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാൻ ആരാധകർ ഏതറ്റം വരെയും പോകും , എന്തും ചെയ്യും. ഇനി കാണാൻ പറ്റിയില്ലെങ്കിൽ അതിലും കടുത്ത നടപടികളിലേക്കാണ് അവർ പോകുന്നത്. ഷാരൂഖ് ഖാനെ കാണാൻ സാധിക്കാതെ അടുത്തിടക്കാണ് കഴുത്തു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.ഇപ്പോൾ മറ്റൊരു വാർത്തയാണ് ബോളിവുഡിൽ നിന്നും എത്തുന്നത്.

പാകിസ്ഥാനിൽ നിന്നും കാജോളിനെയും ഷാരൂഖ് ഖാനെയും കാണാനെത്തിയിയ യുവാവ് ജയിലിൽ കഴിഞ്ഞത് 22 മാസം ആണ്. പാക്കിസ്ഥാനിലെ അബ്ദുല്ലയെന്ന യുവാവ് 2017 മേയ് 25ന് വാഗ അതിർത്തിയിലെ സൈനികചടങ്ങു തീരും വരെ കണ്ടുനിന്നു. പിന്നെ ഒന്നുമാലോചിക്കാതെ അതിർത്തി കടന്ന് ഇന്ത്യയിൽ പ്രവേശിച്ചു സൈനിക ഉദ്യോഗസ്ഥരുടെ അടുത്തെത്തി മനസ്സുതുറന്നു: ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനെയും കാജോളിനെയും ഒന്നു കാണണം.

അനധികൃതമായി അതിർത്തി കടന്നു വന്നതിന് അമൃത്‌സർ സെൻട്രൽ ജയിലിൽ 22 മാസം ശിക്ഷയനുഭവിച്ചശേഷം അബ്ദുല്ല നാട്ടിലേക്കു മടങ്ങിയത് കഴിഞ്ഞ ബുധനാഴ്ച.ഷാരൂഖിനോടും കാജോളിനോടുമുള്ള ആരാധന തലയ്ക്കു പിടിച്ച ഇരുപത്തിരണ്ടുവയസ്സുകാരൻ ജയിൽനിന്നും ഇന്ത്യാ സർക്കാരിന് കത്തെഴുതിയിരുന്നു. ബോളിവുഡ് താരങ്ങളെ കാണാൻ സൗകര്യമൊരുക്കിത്തരണമെന്നുള്ള അഭ്യർഥനയ്ക്കു പക്ഷേ മറുപടിയൊന്നും കിട്ടിയില്ല. വീസ അപേക്ഷ നിരസിക്കപ്പെട്ടപ്പോഴാണ് അനധികൃതമായി അതിർത്തി കടക്കാൻ തീരുമാനിച്ചതെന്ന് അബ്ദുല്ല പറയുന്നു.

sharukh khan and kajol fan return to Pakistan from Indian jail

More in Malayalam Breaking News

Trending