Connect with us

ഞാൻ വിവാഹം ചെയ്യാൻ പോകുന്ന പെൺകുട്ടിയെ കുറിച്ച് ആളുകൾ പറയുമ്പോൾ എനിക്ക് തീർച്ചയായും ദേഷ്യം വരും; റോബിൻ

TV Shows

ഞാൻ വിവാഹം ചെയ്യാൻ പോകുന്ന പെൺകുട്ടിയെ കുറിച്ച് ആളുകൾ പറയുമ്പോൾ എനിക്ക് തീർച്ചയായും ദേഷ്യം വരും; റോബിൻ

ഞാൻ വിവാഹം ചെയ്യാൻ പോകുന്ന പെൺകുട്ടിയെ കുറിച്ച് ആളുകൾ പറയുമ്പോൾ എനിക്ക് തീർച്ചയായും ദേഷ്യം വരും; റോബിൻ

ബിഗ്‌ബോസ് സീസൺ 4 നെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണ് .കഴിഞ്ഞ ദിവസമായിരുന്നു . ബിഗ് ബോസ് താരം ഡോ. റോബിന്റെ ഭാവി വധു ആരതി പൊടിയെ കുറിച്ച് ബി ഗ് ബോസ് സീസൺ ഫോറിലെ മറ്റൊരു മത്സരാർഥിയായിരുന്ന റിയാസ് സലീം പറഞ്ഞ വാക്കുകൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ആരതി പൊടിയ പരിഹസിച്ചുകൊണ്ടാണ് അന്ന് ആ വീഡിയോയിൽ റിയാസ് സലീം സംസാരിച്ചത്. ഹു ദ ഹെൽ ഈസ് ആരതി പൊടി? എന്നാണ് റിയാസ് ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. സ്വന്തം കഴിവുകൊണ്ട് വളർന്ന ആരെങ്കിലുമാണെങ്കിൽ എനിക്ക് അറിയാൻ ചാൻസുണ്ട്.

ഇനി അതല്ല പോപ്പുലറായ ഒരാളെ ബോയ്ഫ്രണ്ട് ആക്കിയതുകൊണ്ട് മാത്രം പോപ്പുലറായ വ്യക്തിയാണ് ആരതി പൊടിയെങ്കിൽ‌ എനിക്ക് അറിയാൻ ചാൻസില്ല. അത്തരം ആളുകൾക്ക് വേണ്ടി എന്റെ സമയം ഞാൻ ചിലവഴിക്കാറുമില്ലെന്നുമാണ് കുറച്ച് ദിവസം മുമ്പ് റിയാസ് പറഞ്ഞത്. റിയാസ് പരിഹസിച്ചെങ്കിലും റോബിനോ ആരതിയോ ഇതിന് മറുപടി നൽകിയിരുന്നില്ല. ഇപ്പോഴിത റോബിൻ കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ വെച്ച് റിയാസിനുള്ള മറുപടി നൽകിയിരിക്കുകയാണ്.

ഹെൽത്തിയായിട്ടുള്ള ട്രോളുകൾ നല്ലതാണ്. അതിൽ നിന്ന് എന്തെങ്കിലും ഉൾക്കൊള്ളാനുണ്ടെങ്കിൽ അതും ഞാൻ സ്വീകരിക്കാറുണ്ട്. നമ്മൾ വളരുമ്പോഴാണ് വിമർശനം വരുന്നത്. എന്റെ വളർച്ചയ്ക്ക് ഹെൽ‌ത്തി ക്രിട്ടിസിസം ഉപകാരപ്രദമാണ്. നല്ല മനുഷ്യനാകാൻ വേണ്ടി ഹെൽത്തി ക്രിട്ടിസിസവും അനുമോദനവും ആവശ്യമാണ്. ഞാൻ പെട്ടന്ന് ദേഷ്യവരുന്ന കൂട്ടത്തിലുള്ള ഒരാളാണ്. പിന്നെ ഞാൻ വിവാഹം ചെയ്യാൻ പോകുന്ന പെൺകുട്ടിയെ കുറിച്ച് ആളുകൾ പറയുമ്പോൾ എനിക്ക് തീർച്ചയായും ദേഷ്യം വരും. പക്ഷെ ഞാൻ കുറച്ച് കൂടി മെച്വേഡായി ചിന്തിച്ച് പ്രതികരിക്കാൻ സൈലൻസ് ഉപയോ ഗിച്ചു. ഞാൻ വരുന്നതിന് മുമ്പ് തന്നെ എസ്റ്റാബ്ലിഷ്ഡായിട്ടുള്ള സംരംഭകയാണ് ആരതി.

ഫാഷൻ ഡിസൈനറാണ്. മൂന്ന് സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞ നടിയാണ്. തെലുങ്കിലും തമിഴിലുമെല്ലാം സിനിമകൾ ചെയ്തിട്ടുണ്ട്. ഞാൻ ബി ഗ് ബോസിൽ വന്ന ശേഷമാണ് ആളുകൾ എന്നെ കൂടുതൽ തിരിച്ചറിയുന്നത്. എനിക്ക് പല സെലിബ്രിറ്റികളേയും പരിചയപ്പെടുത്തി തന്നത് ആരതി പൊടിയാണ്. അത്രയും കോൺടാക്ട്സുള്ളയാളാണ് ആരതി പൊടി. വളരെ ടാലന്റഡാണ്. അതുകൊണ്ട് തന്നെ റിയാസിന്റെ വീ‍ഡിയോ കണ്ടപ്പോൾ ഞാൻ ചിന്തിച്ചത് ഇവന് വേറെ പണിയില്ലേ എന്നാണ്. എന്നിരുന്നാലും എന്ത് പറയണമെന്നുള്ളത് റിയാസിന്റെ ചോയിസാണ്. റിയാസ് സലീം സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്ന ഒരാളാണ്. അതൊരു വലിയ കാര്യമാണ്.

അങ്ങനൊരാൾ ഒരു സ്ത്രീയെ തന്നെ പബ്ലിക്ക് പ്ലാറ്റ്ഫോമിൽ ഇൻസൾട്ട് ചെയ്ത് സംസാരിക്കാൻ‌ പാടില്ലായിരുന്നു. അതും റിയാസിനെ പറ്റി എവിടേയും നെ ഗറ്റീവ് പറയുകയോ കമന്റി‌ടുകയോ ചെയ്യാത്തൊരാളെ പറ്റി. റിയാസ് പക്ഷെ ഇത് അറിഞ്ഞുകൊണ്ട് ചെയ്തതാണ്. അതുകൊണ്ട് അവൻ എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്കറിയില്ല. സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുകയും നിലകൊള്ളുകയും ചെയ്യുന്നയാളാണ് റിയാസ് എങ്കിൽ ഇനി മുതൽ ചെയ്യുന്ന പ്രവൃത്തി ആലോചിച്ച് മാത്രം ചെയ്യുക. അതുപോലെ തന്നെ റിയാസ് സലീമിനെക്കാളും ഉയരത്തിൽ തന്നെയാണ് ആരതി പൊടി എന്നൊരു വ്യക്തിയുള്ളത്. അത് ഫോളോവേഴ്സിന്റേയോ ടാലന്റിന്റേയോ കാര്യത്തിലല്ല ആരതി പൊടിയുടെ മനസ് നല്ലതാണ്.

ആ മനസിന് മുമ്പിൽ റിയാസ് സലീം എപ്പോഴും ചെറുത് തന്നെയാണ്. ഒരു കല്ലിനാണെങ്കിലും അതിന് അതിന്റേതായ മൂല്യമുണ്ട്. അത് റിയാസ് മനസിലാക്കണം. ഞാനൊരു സംഭവമാണെന്ന് സ്വയം പറഞ്ഞുകൊണ്ടിരുന്നാൽ ചില സൗഭാ ഗ്യങ്ങൾ ഇല്ലാതായി പോകും. ഈ സംഭവത്തോടെ റിയാസിന് ഹേറ്റേഴ്സാണ് ഉണ്ടായത്. അതുകൊണ്ട് റിയാസിപ്പോഴും ചില കാര്യങ്ങൾ ഫേസ് ചെയ്യുന്നുണ്ട്. ആരതി ആ സംഭവത്തിൽ റിയാക്ട് ചെയ്യാതിരുന്നത് ആരതിക്ക് റിയാക്ട് ചെയ്യാൻ അറിയാത്തതുകൊണ്ടല്ല. റിയാക്ട് ചെയ്യേണ്ടതില്ലെന്നാണ് ആരതിയുടെ നിലപാട്. കണ്ടപ്പോൾ പെട്ടന്ന് ആരതിയോട് സ്പാർക്ക് തോന്നി പ്രണയം ഉണ്ടായതല്ല. ടോം ചേട്ടനും ആരതിയും ഫാമിലി ഫ്രണ്ട്സ് ആയിരുന്നു. റോബിൻ പറഞ്ഞു.

More in TV Shows

Trending

Recent

To Top