Connect with us

ബെൻസിലും കൂപ്പറിലുമൊക്കെ മുൻപ് പരിപാടികളിൽ പോയിരുന്നപ്പോൾ ആരും ചോദിച്ചില്ലല്ലോ, ഇപ്പോൾ ഓട്ടോയിൽ പോയത് കൊണ്ടല്ലേ ചർച്ചയായത്!

TV Shows

ബെൻസിലും കൂപ്പറിലുമൊക്കെ മുൻപ് പരിപാടികളിൽ പോയിരുന്നപ്പോൾ ആരും ചോദിച്ചില്ലല്ലോ, ഇപ്പോൾ ഓട്ടോയിൽ പോയത് കൊണ്ടല്ലേ ചർച്ചയായത്!

ബെൻസിലും കൂപ്പറിലുമൊക്കെ മുൻപ് പരിപാടികളിൽ പോയിരുന്നപ്പോൾ ആരും ചോദിച്ചില്ലല്ലോ, ഇപ്പോൾ ഓട്ടോയിൽ പോയത് കൊണ്ടല്ലേ ചർച്ചയായത്!

റോബിൻ രാധാകൃഷ്ണൻ ഇന്ന് മലയാളികളുടെ പ്രിയങ്കരനാണ് . സിനിമ താരങ്ങൾക്ക് പോലും ലഭിക്കാത്ത സ്വീകരണമാണ് റോബിൻ പാല്പാഴും ലഭിക്കുന്നത് . കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന ഒരു പരിപാടിയുടെ ഉദ്ഘാടനത്തിന് ഓട്ടോറിക്ഷയിൽ എത്തിയ റോബിന്റെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് താൻ ഓട്ടോയിലെത്തിയതെന്ന് പറയുകയാണ് റോബിൻ. ഒപ്പം താൻ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്ന ഏക പെൺകുട്ടിയെ കുറിച്ചും റോബിൻ തുറന്ന് പറഞ്ഞു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു റോബിന്റെ പ്രതികരണം. വായിക്കാം

.
‘ഓരോ സ്ഥലത്ത് പോകുമ്പോൾ ഓരോ രീതിയിലായിരിക്കും പോകുന്നത്. അന്ന് കണ്ണൂരിൽ പരിപാടിക്ക് പോയപ്പോൾ കട മുതലാളി ചോദിച്ചിരുന്നു ഏത് വാഹനമാണ് വേണ്ടതെന്ന്. ബിഎംഡബ്ല്യുവും ബെൻസുമുണ്ടെന്ന് പറഞ്ഞു. ഞാൻ ഓട്ടോറിക്ഷ വേണമെന്നായിരുന്നു പറഞ്ഞത്. അപ്പോ അങ്ങനെ പറയാനാണ് തോന്നിയത്. വേണമെങ്കിൽ കാറിൽ പോകാമായിരുന്നു. ഓട്ടോയിൽ പോയത് കൊണ്ട് എന്തുണ്ടായി അത് ചർച്ചയായി’

.ബെൻസിലും കൂപ്പറിലുമൊക്കെ മുൻപ് പരിപാടികളിൽ പോയിരുന്നപ്പോൾ ആരും ചോദിച്ചില്ലല്ലോ, ഇപ്പോൾ ഓട്ടോയിൽ പോയത് കൊണ്ടല്ലേ ചർച്ചയായത്. സെൽഫ് പ്രമോട്ട് ചെയ്യണമെങ്കിൽ നമ്മൾ ഇങ്ങനെയൊക്കെ ചെയ്യേണ്ടി വരും. ഇത്രയും കാലം കഴിഞ്ഞിട്ടും ലൈവ് നിൽക്കാൻ കാരണം ഇതൊക്കെ തന്നെയാണ്. ബിഗ് ബോസ് കഴിഞ്ഞ് 2 മാസം കഴിഞ്ഞാൽ എല്ലാം തീരുമെന്ന് ആൾക്കാർ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴും ഞാൻ ലൈം ലൈറ്റിൽ ഉണ്ട്. ഞാൻ കഠിനാധ്വാനം ചെയ്യുന്നുണ്ട്.

എനിക്ക് ഉറക്കമില്ല, സ്ട്രെസ് ഉണ്ട്, ഓടി നടന്നാണ് ഞാൻ ഓരോന്ന് ചെയ്യുന്നത്. 10 ദിവസം ഞാൻ മിണ്ടാതിരുന്നാൽ പിന്നെ എന്നെ കുറിച്ചുള്ള ചർച്ച തീരും’, റോബിൻ പറഞ്ഞു.
‘കഴിഞ്ഞ ദിവസം കൊട്ടാരക്കരയിൽ പോയപ്പോൾ അവിടെ ഒരു കുട്ടിയെ കണ്ടു. ആ കുട്ടിയുടെ വീട് ജപ്തിയിൽ ആണ്. അതിന്റെ കാര്യങ്ങൾ അന്വേഷിച്ചിട്ട് ഈ മാസത്തിൽ ജപ്തി മാറ്റാനുള്ള കാര്യങ്ങൾ നോക്കുകയാണ്. ബാങ്കുമായി സംസാരിച്ച് നമ്മുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യാൻ നോക്കും. എല്ലാവരേയും സഹായിക്കാൻ പറ്റില്ല, പക്ഷേ കഴിയുന്നത് പോലെ ചെയ്യാൻ നോക്കും’.

‘ ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വരും. ചാരിറ്റി തൊട്ടാൽ പൊള്ളുന്ന സംഭവമാണ്. പുറമേക്ക് നല്ലതാണെന്ന് തോന്നുമെങ്കിലും ഉള്ളിലേക്ക് പോകുന്തോറും കോംപ്ലിക്കേഷൻ ഉണ്ടാകും. ഇതുവരെ നീറ്റ് ആന്റ് ക്ലിയർ ആയിട്ടുള്ള കാര്യങ്ങളാണ് ചെയ്തത്.കൂടെയുള്ള ഒരുപാട് പേർ സഹായിച്ചിട്ടുണ്ട്’,റോബിൻ വ്യക്തമാക്കി.


ഇൻസ്റ്റഗ്രാമിൽ ഒരു മില്യണിലധികം ഫോളോവേഴ്സ് ഉള്ള താരമാണ് റോബിൻ. എന്നാൽ 17 പേരെ മാത്രമാണ് ഞാൻ ഫോളോ ചെയ്യുന്നതെന്ന് റോബിൻ പറഞ്ഞു. അതിൽ ഒരു പെൺകുട്ടി മാത്രം. അത് ആരതി പൊടിയാണ്’, റോബിൻ പറഞ്ഞു. ആരതി പൊടിയെ ആദ്യമായി കണ്ടതും പ്രണയം തുടങ്ങിയത് എങ്ങനെയെന്നും റോബിൻ അഭിമുഖത്തിൽ തുറന്ന് പറഞ്ഞു. സംവിധായകൻ ടോം ഇമ്മട്ടി നടത്തുന്ന ഒരു അഭിമുഖത്തിൽ വെച്ചാണ് ആരതിയെ കണ്ടത്. ആദ്യ കാഴ്ചയിൽ സ്പാർക്ക് ഒന്നും അല്ല. പക്ഷേ ഞാൻ ശ്രദ്ധിച്ചിരുന്നു. ടോമും ആരതിയും ഫാമിലി ഫ്രണ്ട്സ് ആണ്. ഒരു ഇന്റർവ്യൂ എന്ന നിലയ്ക്കല്ല ആരതി പൊടി ആ ഷോയിലേക്ക് വന്നത്. എന്നെ യുട്യൂബ് വീഡിയോയിലൊക്കെ കണ്ടിട്ടുണ്ട്. നേരിട്ട് കാണാം ഫോട്ടോയെടുക്കാം സംസാരിക്കാം എന്ന നിലയ്ക്കാണ് വന്നത്’.

ഇന്റർവ്യൂ തുടങ്ങിയപ്പോഴാണ് മനസിലായത് ബിഗ് ബോസിനെ കുറിച്ച് യാതൊരു ഐഡിയയും ആരതിക്ക് ഇല്ലെന്ന്. വളരെ തമാശ നിറഞ്ഞ ഒരു അഭിമുഖമായി അത് പോയി. അതിന് ശേഷം അവർക്ക് നിരവധി ട്രോളുകൾ വരാൻ തുടങ്ങി. അത് ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് പറഞ്ഞ് അവർ മെസേജ് അയച്ചിരുന്നു. അങ്ങനെ സംസാരിച്ച് തുടങ്ങിയപ്പോഴാണ് ഒകെ എനിക്ക് പറ്റുന്നൊരു വൈബാണെന്ന് മനസിലായത്. പുള്ളി വളരെ സൈലന്റ് ആയിട്ടാണ് നിിൽക്കുന്നതെങ്കിലും കംഫേർട്ടായ ആളുകൾക്ക് ഇടയിൽ ആരതി അടിപൊളിയാണ്. ഭയങ്കര എന്റെർടെയിനിങ് ആണ്, റോബിൻ പറഞ്ഞു.

More in TV Shows

Trending

Recent

To Top