Connect with us

‘ഇനി ഞാനൊരു ബിഗ് ബോസ് സീസണിലേക്ക് എന്തായാലും പോകില്ല, ഞാൻ ഇനി പോകുന്നുണ്ടെങ്കിൽ അതിലേക്ക് മാത്രം ; അന്ന് റോബിൻ പറഞ്ഞത്

TV Shows

‘ഇനി ഞാനൊരു ബിഗ് ബോസ് സീസണിലേക്ക് എന്തായാലും പോകില്ല, ഞാൻ ഇനി പോകുന്നുണ്ടെങ്കിൽ അതിലേക്ക് മാത്രം ; അന്ന് റോബിൻ പറഞ്ഞത്

‘ഇനി ഞാനൊരു ബിഗ് ബോസ് സീസണിലേക്ക് എന്തായാലും പോകില്ല, ഞാൻ ഇനി പോകുന്നുണ്ടെങ്കിൽ അതിലേക്ക് മാത്രം ; അന്ന് റോബിൻ പറഞ്ഞത്

ബിഗ് ബോസ് മലയാളം സീസണ്‍ 4ലൂടെയാണ് റോബിന്‍ രാധാകൃഷ്ണന്‍ എന്ന പേര് മലയാളികള്‍ അറിയുന്നത്. ബിഗ് ബോസിലൂടെ താരമായി മാറുകയായിരുന്നു റോബിന്‍. വിമര്‍ശനങ്ങള്‍ക്കിടയിലും ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ റോബിന് സാധിച്ചിട്ടുണ്ട്. ബിഗ് ബോസില്‍ നിന്നും, സഹതാരത്തെ കയ്യേറ്റം ചെയ്തതിനാണ് റോബിന്‍ പുറത്താക്കപ്പെടുന്നത്. എങ്കിലും താരത്തിനുള്ള ജനപിന്തുണ കുറഞ്ഞില്ല.

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ എപ്പിസോഡുകളിൽ ഒന്നായിരുന്നു ഇന്നലത്തേത്. കഴിഞ്ഞു പോയ സീസണുകളിൽ ഏറ്റവും കൂടുതൽ ജനപിന്തുണ ലഭിച്ച രണ്ടു മത്സരാർത്ഥികളായ റോബിൻ രാധാകൃഷ്ണനും രജിത് കുമാറും ബിഗ് ബോസ് വീടിനുള്ളിൽ പ്രവേശിച്ചിരിക്കുകയാണ്. മറ്റു ഭാഷകളിൽ ഇത്തരത്തിൽ മുൻ മത്സരാർത്ഥികൾ വൈൽഡ് കാർഡായും ചലഞ്ചർ ആയുമൊക്കെ എത്തിയിട്ടുണ്ടെങ്കിലും മലയാളത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ.

പൊതുവെ ഇത്തരം സർപ്രൈസ് എൻട്രികൾ മത്സരത്തെ മാറ്റിമറിച്ച ചരിത്രമാണ് ഉള്ളത്. പൊതുവെ ഒഴുക്കൻ മട്ടിൽ പോകുന്ന ബിഗ് ബോസ് സീസൺ 5 ലേക്ക് ഇവരെ രണ്ടുപേരെയും എത്തിച്ചതിന് പിന്നിലുള്ള ഉദ്ദേശവും അത് തന്നെയാണ്. എന്നാൽ രണ്ടു മത്സരാർത്ഥികളും ബിഗ് ബോസ് വീട്ടിലെ നിയമങ്ങൾ തെറ്റിച്ചതിന്റെ പേരിൽ പുറത്തായവരാണ് എന്നതാണ് വലിയ പ്രത്യേകത.

ബിഗ് ബോസ് മലയാളം രണ്ടാം സീസണിലെ മത്സരാർത്ഥി ആയിരുന്ന രജിത് കുമാർ സഹമത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചതിന് പുറത്തായതാണ്. സംഭവ ബഹുലമായ കഴിഞ്ഞ സീസണിലെ മത്സരാർത്ഥി ആയിരുന്ന റോബിൻ രാധാകൃഷ്‌ണനും ഇത്തരത്തിൽ സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ പേരിലാണ് ഇജക്റ്റാവുന്നത്.

ഹോട്ടൽ ടാസ്കിന്റെ ഭാഗമായാണ് ഇരുവരെയും വീടിനുള്ളിലേക്ക് എത്തിച്ചിരിക്കുന്നത്. ഹോട്ടലിലെ ഗസ്റ്റുകളാണ് ഇരുവരും. ബിഗ് ബോസ് വീടിനുള്ളിൽ നിലവിലുള്ള ഗ്രൂപ്പുകളൊക്കെ പൊളിക്കാനുള്ള പ്ലാനുകളുമായാണ് ഇവർ എത്തിയിരിക്കുന്നതെന്ന സൂചന ആദ്യമേ തന്നിട്ടുണ്ട്. രണ്ടുപേരും തങ്ങളുടെ കളികൾ ആരംഭിക്കുകയും ചെയ്തു കഴിഞ്ഞു.

സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഇത് സംബന്ധിച്ച ചർച്ചകളും സജീവമാണ്. വന്ന് കേറിയ സമയം മുതൽ ഓരോരുത്തരെ ആയി ചൊറിയുന്ന രജിത് കുമാറിന് പ്രേക്ഷകർ കയ്യടിക്കുന്നുണ്ട്. അത് സമയം റോബിന്റെ ഇടപെടലുകളിൽ നിരാശരാണ് പ്രേക്ഷകർ. സ്വന്തം ഇമേജ് തിരിച്ചു പിടിക്കാൻ വേണ്ടിയാണോ റോബിൻ വന്നിരിക്കുന്നത് എന്ന സംശയമാണ് ചില പ്രേക്ഷകർ ഉന്നയിക്കുന്നത്. മത്സരാർത്ഥികളോട് വളരെ സൗഹൃദപരമായി ഇടപഴകി ഉപദേശങ്ങളും മോട്ടിവേഷനുമൊക്കെ നൽകി നിൽക്കുന്ന റോബിനെയാണ് പ്രേക്ഷകർ കാണുന്നത്.

അതിനിടെ, റോബിന്റെ പഴയ ചില വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നുണ്ട്. താൻ ഇനി ഒരു ബിഗ് ബോസ് സീസണുകളിലേക്കും പോകില്ലെന്ന് പറയുന്നതാണ് ഒരു വീഡിയോ. കഴിഞ്ഞ സീസണിൽ പുറത്തായി നാട്ടിലെത്തിയ ശേഷം ബിഹൈൻഡ്വുഡ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് റോബിൻ ഇക്കാര്യം പറഞ്ഞത്.

‘ഇനി ഞാനൊരു ബിഗ് ബോസ് സീസണിലേക്ക് എന്തായാലും പോകില്ല. ഞാൻ ഇനി പോകുന്നുണ്ടെങ്കിൽ ബിഗ് ബോസ് അൾട്ടിമേറ്റിലേക്കെ പോകൂ. കാരണം അൾട്ടിമേറ്റിൽ നല്ല കളിക്കാരെയാണ് അവർ എടുക്കുന്നത്. അതിൽ ഞാൻ പോകും. അത് എന്തായാലും ബുക്ക്ഡ് ആണ്. ഞാൻ ഇല്ലാതെ അവർക്കത് നടത്താൻ പറ്റില്ല. ഇതിൽ എനിക്ക് കപ്പടിക്കാൻ പറ്റിയില്ലെങ്കിലും ഞാൻ അതിൽ കപ്പ് അടിച്ചോളാം’, എന്നാണ് റോബിൻ അഭിമുഖത്തിൽ പറയുന്നത്.

വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ബിഗ് ബോസ് 5 ൽ എത്തിയ റോബിന് എന്ത് പറയണമെന്നോ ചെയ്യണമെന്നോ ഐഡിയ ഇല്ലാതെ നിൽക്കുകയാണ്. രജിത് കുമാറാണ് സ്കോർ ചെയ്യുന്നത് എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം, നാല് ദിവസമാണ് ഇരുവരും വീടിനുള്ളിൽ ഉണ്ടാവുക എന്നാണ് വിവരം. ബിഗ് ബോസ് വീട് വിടുന്നതിന് മുൻപ് എന്തെല്ലാം ട്വിസ്റ്റുകളാകും ഇവർ വീടിനുള്ളിൽ ഉണ്ടാക്കുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. എന്നാൽ ആദ്യ ദിവസം റോബിനില്‍ നിന്നും പ്രതീക്ഷിച്ച ഓളമൊന്നും ഉണ്ടായില്ലെന്നും റോബിന്‍ നനഞ്ഞ പടക്കമായിപ്പോയെന്നും ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.

More in TV Shows

Trending

Recent

To Top