Connect with us

വിവാഹത്തിന് പുതിയ കാറോ, സ്ത്രീധനമോ ഒന്നും ഇല്ല, നമ്മളെ ഇഷ്ടപ്പെടുന്ന കുറച്ച് പേരുണ്ട്, അവരെ ക്ഷണിച്ചിട്ടുണ്ട്; വിവാഹത്തെ കുറിച്ച് റോബിൻ രാധാകൃഷ്ണൻ

Malayalam

വിവാഹത്തിന് പുതിയ കാറോ, സ്ത്രീധനമോ ഒന്നും ഇല്ല, നമ്മളെ ഇഷ്ടപ്പെടുന്ന കുറച്ച് പേരുണ്ട്, അവരെ ക്ഷണിച്ചിട്ടുണ്ട്; വിവാഹത്തെ കുറിച്ച് റോബിൻ രാധാകൃഷ്ണൻ

വിവാഹത്തിന് പുതിയ കാറോ, സ്ത്രീധനമോ ഒന്നും ഇല്ല, നമ്മളെ ഇഷ്ടപ്പെടുന്ന കുറച്ച് പേരുണ്ട്, അവരെ ക്ഷണിച്ചിട്ടുണ്ട്; വിവാഹത്തെ കുറിച്ച് റോബിൻ രാധാകൃഷ്ണൻ

ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല റോബിൻ. എന്നാൽ ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത സ്വീകാര്യതയും ആരാധകവൃന്ദവും സമാനതകളില്ലാത്തതായിരുന്നു.

ഷോയിൽ നിന്നും പകുതിയ്ക്ക് വച്ച് പുറത്താക്കപ്പെട്ടുവെങ്കിലും നാലാം സീസണിൽ ഏറ്റവും വലിയ ചർച്ചയായി മാറാൻ റോബിന് സാധിച്ചിരുന്നു. ബിഗ് ബോസിന് ശേഷവും റോബിൻ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. വിവാദങ്ങളും എന്നും റോബിന് പിന്നാലെയുണ്ടായിരുന്നു. ബിഗ് ബോസിന് ശേഷമാണ് റോബിനും ആരതി പൊടിയും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. സോഷ്യൽ മീഡിയയിലെ ജനപ്രീയ താരങ്ങളാണ് ഇരുവരും.

ഇപ്പോഴിതാ മാധ്യമങ്ങളോട് സംസാരിക്കവേ റോബിൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വിവാഹ സ്വപ്നങ്ങളെ കുറിച്ചും 2024 ൽ തനിക്ക് വന്ന മാറ്റങ്ങളെ കുറിച്ചെല്ലാം റോബിൻ സംസാരിച്ചു. വളരെ സ്റ്റേജ് ഫിയർ ഉള്ളൊരാളായിരുന്നു ഞാൻ. അങ്ങനെയുള്ള ഞാനാണ് ഒരു ഘട്ടത്തിൽ ഉദ്ഘാടനത്തിനൊക്കെ പോകുമ്പോൾ കാറിന് മുകളിൽ നിന്ന് അലറി വിളിച്ച് സംസാരിച്ചത്. അത് ഞാൻ ഇപ്പോൾ മറികടന്നു .സ്കൂളിലൊക്കെ പോയി കഴിഞ്ഞാൽ അതിന്റേതായ രീതിയിലെ നിൽക്കാറുള്ളൂ. പണ്ടത്തെ പോലെ അലർച്ചയൊക്കെ 2024 ൽ അവസാനിപ്പിച്ചു.

ജീവിതത്തിൽ ഒറ്റപ്പെടൽ ഇഷ്ടപ്പെടുന്നൊരാളായിരുന്നു ഞാൻ. ആരതി വന്നതിൽ പിന്നെ അത് അനുഭവിക്കേണ്ടി വന്നിട്ടില്ല. അടുത്ത 16 ന് ഞങ്ങളുടെ വിവാഹമാണ്. അതിന്റെ കാര്യങ്ങളൊക്കെയായി മുൻപോട്ട് പോകുന്നു. എൻഗേജ്മെന്റ് കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞാണ് വിവാഹം നടക്കുന്നത്. എൻഗേജ്മെന്റ് നടന്ന ദിവസം തന്നെയാണ് വിവാഹം. ഇനി ഞങ്ങളുടെ ജീവിതത്തിൽ പരസ്പരം അറിയാനൊന്നുമില്ല. കഴിഞ്ഞ രണ്ട് വർഷം കൂടുതൽ പരസ്പരം മനസിലാക്കാൻ സാധിച്ചു.

എനിക്ക് ഞാനായി തന്നെ ജീവിക്കണമെന്നാണ് ആഗ്രഹം. ആരതി എന്നെ മാറ്റാൻ ശ്രമിച്ചിട്ടില്ല. എന്റെ ബെറ്റർവേഷൻ കൊണ്ടുവരാനുള്ള ശ്രമമാണ്. തെറ്റുകൾ എല്ലാവർക്കും പറ്റും. ചില കാര്യങ്ങൾ നമ്മുക്ക് തന്നെ മാറ്റണമെന്ന തോന്നും. അങ്ങനെയുള്ള കാര്യങ്ങൾ മാറ്റിയെന്നല്ലാതെ മറ്റൊരു മാറ്റം ഇല്ല. ബഹളം വെയ്ക്കുന്ന സ്റ്റേജ് ഒക്കെ കഴിഞ്ഞു. ഞാൻ ഒറ്റക്ക് വന്ന ആളാണ്. എന്നെ മോട്ടിവേറ്റ് ചെയ്യാൻ ആരും ജീവിതത്തിൽ ഉണ്ടായിരുന്നില്ല. എനിക്ക് വേണ്ടി ഞാൻ തന്നെ ശ്രമിക്കണം. അങ്ങനെ ആളുകളിലേക്ക് റീച്ച് ചെയ്യാനുള്ള ശ്രമങ്ങളാണ് നടത്തിയത്.

ഇപ്പോൾ ഒരു മെഡിക്കൽ കമ്പനിയുടെ ബ്രാൻഡ് അമ്പാസിഡർ ആണ്. 5 വർഷത്തെ കോൺട്രാക്ട് ആണ്. അത് കഴിഞ്ഞ് മാത്രമേ സിനിമയുമായി മുന്നോട്ട് പോകൂ. നല്ലൊരു സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. അതുകൊണ്ടാണ് സമയമെടുത്ത് സിനിമ ചെയ്യാൻ തീരുമാനിച്ചത്.

വിവാഹത്തിന് പുതിയ കാറോ , സ്ത്രീധനമോ ഒന്നും ഇല്ല. നമ്മളെ ഇഷ്ടപ്പെടുന്ന കുറച്ച് പേരുണ്ട്, അവരെ ക്ഷണിച്ചിട്ടുണ്ട്. അവർക്കൊപ്പം കുറച്ച് സന്തോഷ നിമിഷങ്ങൾ പങ്കിടുകയെന്നത് മാത്രമാണ് ആഗ്രഹം. എന്നെ സംബന്ധിച്ച് വിവാഹം എന്നത് രണ്ട് കുടുംബങ്ങൾ തമ്മിലുള്ള കൂടിച്ചേരലാണ്. പിന്നെ പെൺകുട്ടികളെ സംബന്ധിച്ച് അവർക്ക് വലിയ ആഗ്രഹം കാണും. പൊടിയുടെ ഡ്രസും കാര്യങ്ങളുമൊക്കെ കാണാൻ ഞാൻ കാത്തിരിക്കുകയാണ്. പൊടിയിപ്പോൾ സൂറത്ത് പോയിരിക്കുകയാണ്, ഡ്രസ് എടുക്കാൻ. എന്റെ വിവാഹ വസ്ത്രങ്ങളൊക്കെ വ്യത്യസ്ത ഇടങ്ങളിൽ ഏൽപ്പിച്ചിരിക്കുകയാണ്’ എന്നും റോബിൻ പറഞ്ഞു.

ഇരുവരും വേർപിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് വിവാഹ തീയതി പരസ്യമാക്കി റോബിനും ആരതി പൊടിയും രംഗത്തെത്തുന്നത്. തനിക്കു വേണ്ടി റോബിൻ ഒരുപാടു മാറിയെന്ന് ആരതി പറഞ്ഞു. ‘‘തെറ്റു പറ്റിയെന്ന് അറിയുമ്പോൾ അത് അംഗീകരിച്ച് മാറാൻ അദ്ദേഹം തയാറാണ്. എനിക്കു വേണ്ടി ഒരുപാട് മാറിയ പോലെ തോന്നിയിട്ടുണ്ട്. എനിക്ക് പണ്ടത്തെക്കാൾ ഇഷ്ടം ഇപ്പോഴാണ് എന്നും ആരതി വെളിപ്പെടുത്തി.

More in Malayalam

Trending