എനിക്ക് തോന്നിയൊരു ഇഷ്ടം ഞാന്‍ ഒരാളോട് പറഞ്ഞിരുന്നു, അതൊരു വലിയ പ്രശ്‌നമായി ;സൂര്യ ജി മേനോൻ പറയുന്നു
ബിഗ് ബോസിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സൂര്യ ജി മേനോൻ. ആർ ജെയും അഭിനേത്രിയും നർത്തകിയും മോഡലുമൊക്കെയായ സൂര്യ ബിഗ് ബോസ് മൂന്നാം സീസണിൽ ഏറെ സെൻസേഷൻ ഉണ്ടാക്കിയ മത്സരാർത്ഥി കൂടിയായിരുന്നു.
ബിഗ് ബോസ് മത്സരാര്‍ത്ഥികളില്‍ സോഷ്യല്‍ മീഡിയയുടെ അതിക്രമം നേരിടേണ്ടി വന്നവരില്‍ ഒരാളാണ് സൂര്യ മേനോന്‍. നടിയായ സൂര്യയെ മലയാളികള്‍ അടുത്തറിയുന്നത് ബിഗ് ബോസ് മലയാളം സീസണ്‍ 3ലൂടെയായിരുന്നു. ബിഗ് ബോസ് അഞ്ചാം സീസണിലെത്തി നില്‍ക്കുമ്പോഴും സൂര്യയെ മലയാളികള്‍ മറന്നിട്ടുണ്ടാകില്ല. അഭിനേത്രിയാണെങ്കിലും സാധാരണക്കാരിയായിട്ടാണ് സൂര്യ ബിഗ് ബോസ് വീട്ടില്‍ നിന്നത്.
എന്നാല്‍ വലിയ തോതിലുള്ള സൈബര്‍ ആക്രമണം ബിഗ് ബോസ് വീടിന് അകത്തുണ്ടായിരുന്നപ്പോഴും പുറത്തുണ്ടായിരുന്നപ്പോഴും സൂര്യയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ സീ കേരളത്തിലെ ബസിംഗ ഫാമിലിയില്‍ തന്റെ കുടുംബത്തോടൊപ്പം എത്തുകയാണ് സൂര്യ. ഇതിന്റെ പ്രൊമോ വീഡിയോ ശ്രദ്ധ നേടുകയാണ്. എനിക്ക് തോന്നിയൊരു ഇഷ്ടം ഞാന്‍ ഒരാളോട് പറഞ്ഞിരുന്നു. അതൊരു വലിയ പ്രശ്‌നമായി എന്ന് പ്രൊമോയില്‍ സൂര്യ പറയുന്നുണ്ട്.
ബിഗ് ബോസില്‍ വച്ച് മണിക്കുട്ടനോടുള്ള തന്റെ ഇഷ്ടം സൂര്യ തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ മണിക്കുട്ടന് സൂര്യയോട് സൗഹൃദം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ ആക്രമണം നേരിടേണ്ടി വന്നിരുന്നു സൂര്യയ്ക്ക്. ഇതേക്കുറിച്ചാണ് താരം ഷോയില്‍ പറയുന്നതെന്നാണ് കരുതപ്പെടുന്നത്. പോലീസ് സ്‌റ്റേഷനില്‍ കയറിയിറങ്ങേണ്ട അവസ്ഥ വന്നിട്ടില്ല. ഞാന്‍ കാരണം എന്റെ അച്ഛന് ഒരുപാട് വിഷമമായെന്ന തരത്തിലുമൊക്കെ പ്രൊമോയില്‍ സൂര്യ സംസാരിക്കുന്നുണ്ട്. ഒരു സുഹൃത്ത് വിളിച്ചിട്ട്, എന്തെങ്കിലും ഫോട്ടോസോ വീഡിയോസോ ഉണ്ടോ എന്ന് ചോദിച്ചുവെന്നും സൂര്യ വീഡിയോയില്‍ പറയുന്നുണ്ട്. എന്റെ ജീവിതം എന്റെ മാതാപിതാക്കളാണെന്നും സൂര്യ പറയുന്നുണ്ട്.
ബിഗ് ബോസ് വിന്നറായി മാറാനോ ഫിനാലെ വരെ എത്താനോ സൂര്യയ്ക്ക് സാധിച്ചിരുന്നില്ല. എങ്കിലും മലയാളികളുടെ മനസില്‍ ഇടം നേടാന്‍ സൂര്യയ്ക്ക് സാധിച്ചിരുന്നു. രസകരമായൊരു സീസണിലെ മുന്‍നിര മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു സൂര്യ. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സൂര്യ ഇപ്പോള്‍. താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ വൈറലായി മാറാറുണ്ട്. ഐശ്വര്യ റായിയുമായുള്ള രൂപസാദൃശ്യത്തിന്റെ പേരിലും സൂര്യ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. താരത്തിന്റെ ഐശ്വര്യ ലുക്കിലുള്ള ഫോട്ടോഷൂട്ടുകള്‍ വെെറലായി മാറിയിരുന്നു.
മണിക്കുട്ടനായിരുന്നു സൂര്യ പങ്കെടുത്ത സീസണിലെ വിജയി. ബിഗ് ബോസ് മലയാളം ഇപ്പോള്‍ അഞ്ചാമത്തെ സീസണിലെത്തി നില്‍ക്കുകയാണ്. എങ്കിലും മൂന്നാം സീസണിനെക്കുറിച്ച് ബിഗ് ബോസ് ആരാധകർ ഇപ്പോഴും സംസാരിക്കാറുണ്ട്.
