Malayalam
റോബിൻ രാധാകൃഷ്ണനും ആരതി പൊടിയും വിവാഹിതരായി; വൈറലായി ബോളിവുഡ് സ്റ്റൈൽ വിവാഹ ചിത്രങ്ങൾ
റോബിൻ രാധാകൃഷ്ണനും ആരതി പൊടിയും വിവാഹിതരായി; വൈറലായി ബോളിവുഡ് സ്റ്റൈൽ വിവാഹ ചിത്രങ്ങൾ
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല റോബിൻ. എന്നാൽ ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത സ്വീകാര്യതയും ആരാധകവൃന്ദവും സമാനതകളില്ലാത്തതായിരുന്നു.
ഷോയിൽ നിന്നും പകുതിയ്ക്ക് വച്ച് പുറത്താക്കപ്പെട്ടുവെങ്കിലും നാലാം സീസണിൽ ഏറ്റവും വലിയ ചർച്ചയായി മാറാൻ റോബിന് സാധിച്ചിരുന്നു. ബിഗ് ബോസിന് ശേഷവും റോബിൻ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. വിവാദങ്ങളും എന്നും റോബിന് പിന്നാലെയുണ്ടായിരുന്നു. ബിഗ് ബോസിന് ശേഷമാണ് റോബിനും ആരതി പൊടിയും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. സോഷ്യൽ മീഡിയയിലെ ജനപ്രീയ താരങ്ങളാണ് ഇരുവരും.
നേരത്തെ, ഈ വരുന്ന ഫെബ്രുവരി 16ന് ഇരുവരും വിവാഹിതരാകുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോഴിതാ ബോളിവുഡ് സ്റ്റൈലിൽ വിവാഹിതരായിരിക്കുകയാണ് രണ്ടാളും. വിവാഹത്തിന്റെ ചിത്രങ്ങൾ ഇരുവരുടേയും സോഷ്യൽമീഡിയ പേജിലൂടെ പുറത്ത് വന്നിട്ടുണ്ട്. അഗ്നിയെ സാക്ഷിയാക്കി വധു ആരതിയുടെ കൈപിടിച്ചിരിക്കുന്ന റോബിനെയും ഇരുവരുടെയും മാതാപിതാക്കളെയും സഹോദരങ്ങളെയും ഫോട്ടോകളിൽ കാണാം.
രണ്ട് വർഷം മുമ്പ് ഫെബ്രുവരി മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം ഗംഭീരമായി നടന്നത്. അന്ന് എല്ലാവരും കരുതിയത് വൈകാതെ വിവാഹവുമുണ്ടാകുമെന്നാണ്. എന്നാൽ വിവാഹം നീളുകയായിരുന്നു. പിന്നാലെ ഇരവരും വിവാഹനിശ്ചയത്തോടെ വേർപിരിഞ്ഞെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.
ഹൽദി ആഘോഷം കഴിഞ്ഞ ദിവസം നടന്നതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാണ്. എന്തൊക്കെയാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് അറിയില്ലെന്നും എല്ലാം സർപ്രൈസാണെന്നും താൻ വന്ന് എഞ്ചോയ് ചെയ്ത് പോവുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് റോബിൻ കഴിഞ്ഞ ദിവസം പറഞ്ഞത്. കല്യാണ ആഘോഷങ്ങൾക്ക് തുടക്കമായി. ഇന്ന് ഒരു ഫങ്ഷനുണ്ടായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് എന്തൊക്കെ ഫങ്ഷനുകൾ നടക്കും എന്നതൊന്നും എനിക്ക് അറിയില്ല.
എല്ലാം സർപ്രൈസാണ്. എല്ലാം അവരാണ് പ്ലാൻ ചെയ്യുന്നത്. ഞാൻ ജെസ്റ്റ് വരുന്നു… എഞ്ചോയ് ചെയ്യുന്നു… പോകുന്നുവെന്ന് മാത്രം. ഞാൻ ഹാപ്പിയാണ്. വിവാഹം ഗുരുവായൂരിൽ വെച്ചാണ്. ആദ്യത്തെ ഫങ്ഷൻ നന്നായിരുന്നു. പക്ഷെ തീരെ വയ്യാതെയായി. എന്റെ കല്യാണമായതുകൊണ്ടാണ് എഞ്ചോയ് ചെയ്ത് ഡാൻസ് കളിച്ചത്. രണ്ട് വർഷത്തെ ഹണിമൂൺ എന്നതൊരു ആഗ്രഹമായിരുന്നു എന്നാണ് റോബിൻ ഓൺലൈൻ ചാനലുകളോട് സംസാരിക്കവെ പറഞ്ഞത്.
അതേസമയം വധുവിന്റെ വീട്ടുകാർ റോബിന് ആഡംബര കാറും ആഭരണങ്ങളുമെല്ലാം സ്ത്രീധനമായി നൽകുന്നതായി പ്രചരിച്ചിരുന്നു. എന്നാൽ അതിൽ ഒന്നും സത്യമില്ലെന്നും സ്ത്രീധനം വാങ്ങാതെയാണ് റോബിന്റെ വിവാഹമെന്നുമാണ് താരം തന്നെ പറഞ്ഞത്. വിവാഹശേഷം രണ്ട് വർഷം നീണ്ടുനിൽക്കുന്ന ഹണിമൂണാണ് ആരതിയും റോബിനും പ്ലാൻ ചെയ്തിരിക്കുന്നത്.
രണ്ട് വർഷം കൊണ്ടും ഇരുവരും ചേർന്ന് ഇരുപത്തിയേഴിൽ അധികം രാജ്യങ്ങളിലേക്ക് യാത്ര നടത്തും. അതിനുള്ള ഒരുക്കങ്ങൾ ഇരുവരും നടത്തി കഴിഞ്ഞു. യുണീക്കായി വേണമെന്നുണ്ടായിരുന്നു. അധികം സ്ഥലങ്ങൾ എക്സ്പ്ലോർ ചെയ്ത ആളൊന്നുമല്ല ഞാൻ. കല്യാണത്തിനുശേഷം ഒരുപാട് രാജ്യങ്ങൾ സന്ദർശിക്കണമെന്ന് ആഗ്രഹമുണ്ട്. മാസങ്ങൾ ഇടവിട്ട് യാത്ര ചെയ്യുക എന്നതാണ് പ്ലാൻ. ആദ്യത്തെ യാത്ര അസൈർബൈജാനിലേക്കായിരിക്കും. മഞ്ഞൊന്നും കണ്ടിട്ടില്ല. അതൊക്കെ കാണണമെന്ന് ആഗ്രഹമുണ്ട്. ഫ്രീ ട്രിപ്പാണ് എന്നും റോബിൻ പറഞ്ഞു.
ഇനി ഞങ്ങളുടെ ജീവിതത്തിൽ പരസ്പരം അറിയാനൊന്നുമില്ല. കഴിഞ്ഞ രണ്ട് വർഷം കൂടുതൽ പരസ്പരം മനസിലാക്കാൻ സാധിച്ചു. എനിക്ക് ഞാനായി തന്നെ ജീവിക്കണമെന്നാണ് ആഗ്രഹം. ആരതി എന്നെ മാറ്റാൻ ശ്രമിച്ചിട്ടില്ല. എന്റെ ബെറ്റർവേഷൻ കൊണ്ടുവരാനുള്ള ശ്രമമാണ്. തെറ്റുകൾ എല്ലാവർക്കും പറ്റും. ചില കാര്യങ്ങൾ നമ്മുക്ക് തന്നെ മാറ്റണമെന്ന തോന്നും. അങ്ങനെയുള്ള കാര്യങ്ങൾ മാറ്റിയെന്നല്ലാതെ മറ്റൊരു മാറ്റം ഇല്ല. ബഹളം വെയ്ക്കുന്ന സ്റ്റേജ് ഒക്കെ കഴിഞ്ഞു എന്നും റോബിൻ പറഞ്ഞിരുന്നു.
