കഴിഞ്ഞു പോയ സീസണുകളിൽ ഏറ്റവും കൂടുതൽ ജനപിന്തുണ ലഭിച്ച രണ്ടു മത്സരാർത്ഥികളായ റോബിൻ രാധാകൃഷ്ണനും രജിത് കുമാറും ബിഗ് ബോസ് വീടിനുള്ളിൽ പ്രവേശിച്ചിരിക്കുകയാണ്. എന്നാൽ ഇവർ മത്സരാർത്ഥികളായിട്ടല്ല എത്തിയത് എന്നതാണ് ഏറ്റവും ശ്രദ്ദേയം.
നിലവിലെ ബിബി ഫൈവിന്റെ ഒഴുക്കൻ മട്ടിലും ഗ്രൂപ്പിസത്തിലും സേയ്ഫ് ഗെയിമിലും മാറ്റം വരുത്തി ഗെയിം ചേയ്ഞ്ചിന് വേണ്ടിയാണ് റോബിൻ രാധാകൃഷൺ, രജിത് കുമാർ എന്നിവരെ ഹൗസിൽ പ്രവേശിപ്പിച്ചത്. ഇപ്പോഴിതാ ഇരുവരും ബിബിയിൽ വീണ്ടും എത്തിയതിനെ കുറിച്ച്, സീസൺ നാലിലെ മികച്ച വൈൽഡ് കാർഡ് എൻട്രിയായ റിയാസ് സലിം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
കേരളത്തിൽ വിറ്റഴിയുന്ന സാധനം മാത്രമല്ലേ കൊടുക്കാൻ പറ്റുള്ളൂ എന്നാണ് റിയാസ് പറയുന്നത്. എന്ത് വിൽക്കപ്പെടുമോ അത് കൊടുക്കും. കേരളത്തിലെ കൂടുതൽ പേര് ടോക്സിക് ആയത് കൊണ്ടാകാം ആ ഒരു തീരുമാനം. അതേപറ്റി തനിക്കൊന്നും അറിയില്ലെന്നും റിയാസ് പറഞ്ഞു. സീസൺ അഞ്ച് തനിക്ക് വളരെ ബോറായി തോന്നുന്നുണ്ട്. ഒരാഴ്ച കണ്ടിരുന്നുവെന്നും പിന്നെ ഒഴിവാക്കിയെന്നും റിയാസ് പറഞ്ഞു.
റി- എൻട്രിക്കായി വോട്ടിംഗ് ഇട്ടപ്പോൾ റിയാസിന്റെ പേര് വന്നിരുന്നു. അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന്, “അർഹിക്കുന്ന അംഗീകാരം ചിലപ്പോൾ എല്ലാവരും നമുക്ക് തരണമെന്നില്ല. എന്റെ കഠിന പ്രയത്നം കൊണ്ട് എന്തെങ്കിലും നേടാൻ സാധിക്കുകയാണെങ്കിൽ, അതെന്റെ കൈകളിൽ വരും. അംഗീകാരം ചോദിച്ച് വാങ്ങിക്കേണ്ട ആവശ്യം ഇല്ലല്ലോ. അർഹിക്കുന്നതൊന്നും അങ്ങനെ കയ്യിൽ നിന്നും വിട്ടുപോകില്ല. നമ്മളിലേക്ക് എത്തും”, എന്നാണ് റിയാസ് നൽകിയ മറുപടി.
ബിഗ് ബോസ് മലയാളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മത്സരാർത്ഥികളാണ് ജാസ്മിനും ഗബ്രിയും. ഇരുവരുടേയും കോമ്പോയോക്കെതിരെ വലിയ വിമർശനം ഹൗസിനകത്തും പുറത്തും...