News
രാവിലെ ഏറ്റവും വലിയ ബുദ്ധിമുട്ട് ബാത്ത് റൂമില്‍ പോകുന്നതായിരുന്നു, എനിക്ക് ഇരിക്കാന്‍ പറ്റില്ലായിരുന്നു; സഹായിച്ചത് ജയില്പുള്ളികളിലെ നേതാവ്; ജയില്‍ അനുഭവം പങ്കുവെച്ച് നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖര്‍
രാവിലെ ഏറ്റവും വലിയ ബുദ്ധിമുട്ട് ബാത്ത് റൂമില്‍ പോകുന്നതായിരുന്നു, എനിക്ക് ഇരിക്കാന്‍ പറ്റില്ലായിരുന്നു; സഹായിച്ചത് ജയില്പുള്ളികളിലെ നേതാവ്; ജയില്‍ അനുഭവം പങ്കുവെച്ച് നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖര്‍
കഴിഞ്ഞ കുറച്ചധികം നാളുകളായി തമിഴകത്തെ പ്രധാന ചര്‍ച്ചാ വിഷയമാണ് നടി മഹാലക്ഷ്മിയുടെ വിവാഹം. നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖറാണ് താരത്തിന്റെ ഭര്‍ത്താവ്. വിവാഹവാര്‍ത്ത പുറത്തെത്തിയ അന്ന് മുതല്‍ ഈ താരദമ്പതികള്‍ നിരന്തരം ബോഡി ഷെയിമിംഗിനും കടുത്ത സൈബര്‍ ആക്രമണത്തിനുമാണ് ഇരയായികൊണ്ടിരിക്കുന്നത്. രവീന്ദറിന്റെ വണ്ണമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായത്.
ബോഡി ഷെയിമിംഗ് കടുത്തെങ്കിലും ദമ്പതികള്‍ ഇതൊന്നും കാര്യമാക്കിയിരുന്നില്ല. കളിയാക്കലുകള്‍ക്കിടയിലും തങ്ങളുടെ സന്തോഷ നിമിഷങ്ങള്‍ താരങ്ങള്‍ പങ്കുവെച്ചിരുന്നു. അത്തരത്തില്‍ സന്തോഷകരമായി മുന്നോട്ട് നീങ്ങവെയാണ് മറ്റൊരു പ്രതിസന്ധി രവീന്ദറിനും മഹാലക്ഷ്മിക്കും നേരിടേണ്ടി വന്നത്. അടുത്തിടെയാണ് പണം തട്ടിപ്പ് കേസില്‍ രവീന്ദര്‍ അറസ്റ്റിലായത്.
16 കോടി രൂപയുടെ തട്ടിപ്പ് കേസാണ് രവീന്ദറിനെതിരെ വന്നത്. പവര്‍ പ്രൊജക്ടില്‍ ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് നിക്ഷേപകരില്‍ നിന്ന് പണം വാങ്ങിയെങ്കിലും ബിസിനസ് തുടങ്ങിയില്ലെന്നും നല്കിയ പണം തിരികെ കാെടുത്തില്ലെന്നുമാണ് പരാതിക്കാര്‍ ആരോപിച്ചത്. 2020 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് രവീന്ദര്‍ അറസ്റ്റിലായത്. ഇത് വലിയ തോതില്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. രവീന്ദറിനെതിരെ മറ്റ് പരാതികളും വന്നതായി തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്തകളുണ്ട്.
രവീന്ദര്‍ ജയിലിലായപ്പോഴും മഹാലക്ഷ്മി സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. നടി പങ്കുവെച്ച ഫോട്ടോകള്‍ക്ക് താഴെ അധിക്ഷേപങ്ങള്‍ വന്നു. ഭര്‍ത്താവ് ജയിലില്‍ കഴിയുമ്പോള്‍ ഭാര്യ സന്തോഷിക്കുന്നു എന്നായിരുന്നു കമന്റുകള്‍. ഇതിനെല്ലം പിന്നാലെ കഴിഞ്ഞ ദിവസമാണ് രവീന്ദറിന് ജാമ്യം ലഭിച്ചത്. ഇപ്പോഴിതാ ജയിലില്‍ നിന്നിറങ്ങിയ ശേഷം വിവാദങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് രവീന്ദര്‍. കേസില്‍ താന്‍ നിരപരാധിയാണെന്ന് രവീന്ദര്‍ പറയുന്നു. പ്രതിസന്ധി കാലത്ത് കാലത്ത് കുടുംബം നല്കിയ പിന്തുണയെക്കുറിച്ചും രവീന്ദര്‍ സംസാരിച്ചു.
അമ്മയുടെ പ്രാര്‍ത്ഥന കൊണ്ടാണ് തനിക്ക് പുറത്ത് വരാനായതെന്ന് രവീന്ദര്‍ പറയുന്നു. തന്റെ ഭാര്യ നല്കിയ പിന്തുണയെക്കുറിച്ചും നിര്‍മാതാവ് സംസാരിച്ചു. യഥാര്‍ത്ഥ മഹാലക്ഷ്മിയാണ് എന്റെ ഭാര്യ. മഹാലക്ഷ്മിയെ എന്നില്‍ നിന്നും പിരിക്കാന്‍ ആര്‍ക്കും പറ്റില്ല. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം ആയിട്ടേയുള്ളൂ. എന്റെ അമ്മായിയച്ഛനെക്കുറിച്ചും അമ്മയിയമ്മയെക്കുറിച്ചും ആലോചിച്ച് നോക്കൂ. പരമാവധി ആളുകള്‍ ഇല്ലാത്ത സമയത്ത് ജയിലില്‍ വരാനാണ് ഞാന്‍ അവളോട് ആവശ്യപ്പെട്ടത്.
സോഷ്യല്‍ മീഡിയയില്‍ അവള്‍ക്ക് കൊളാബ്റേഷന്‍ ഉണ്ട്. വാങ്ങുന്ന പണത്തിന് വേണ്ടി അഭിനയിച്ച് കൊടുക്കണം. എന്നാല്‍ ഭര്‍ത്താവ് ജയിലിലായിട്ടും എന്താണിങ്ങനെ ചെയ്യുന്നതെന്നാണ് പോസ്റ്റുകള്‍ക്ക് താഴെ വന്ന കമന്റുകള്‍. അന്ധമായി പ്രണയിക്കുന്ന ആളാണ് മഹാലക്ഷ്മി. നിനക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്ന് ഞാന്‍ കുറ്റബോധത്തോടെ സംസാരിച്ചപ്പോള്‍ മുപ്പത് ദിവസം നിങ്ങളെ കാണാതിരിക്കാന്‍ എങ്ങനെ പറ്റുമെന്നാണ് മഹാലക്ഷ്മി ചോദിച്ചത്. പിന്നീട് വളരെ ലാഘവത്തോടെ സംസാരിച്ചു. നിങ്ങള്‍ ഇത് മറികടക്കുമെന്ന് പറഞ്ഞു. തന്റെ അമ്മയും ധൈര്യം തന്നെന്നും രവീന്ദര്‍ തുറന്ന് പറഞ്ഞു. ജയിലിലെ അനുഭവങ്ങളും രവീന്ദര്‍ പങ്കുവെച്ചു.
രാവിലെ ഏറ്റവും വലിയ ബുദ്ധിമുട്ട് ബാത്ത് റൂമില്‍ പോകുന്നതായിരുന്നു. എനിക്ക് ഇരിക്കാന്‍ പറ്റില്ലായിരുന്നു. ആ ബ്ലോക്കില്‍ ഒരു വെസ്റ്റേണ്‍ ടോയ്ലറ്റുണ്ട്. ജയില്പുള്ളികളിലെ ഒരു നേതാവ് തനിക്ക് ആ ടോയ്ലറ്റ് ഉപയോഗിക്കാന്‍ സഹായിച്ചെന്നും രവീന്ദര്‍ ഓര്‍ത്തു. വിവാദങ്ങള്‍ക്കൊടുവില്‍ ജാമ്യം കിട്ടിയ സന്തോഷത്തിലാണ് രവീന്ദറും ഭാര്യ മഹാലക്ഷ്മിയും. ഇരുവര്‍ക്കും പിന്തുണയുമായി ആരാധകരും ഒപ്പമുണ്ട്.
പിന്നാലെ മറ്റൊരു സന്തോഷവും കൂടി പങ്കുവെച്ചിരിക്കുകയാണ് മഹാലക്ഷ്മി. സീരിയല്‍ ലോകമാണ് നിര്‍മാതാവായ രവീന്ദറിനെയും അഭിനേത്രിയായ മഹാലക്ഷ്മിയെയും ജീവിതത്തില്‍ ഒന്നിപ്പിച്ചത്. മഹാലക്ഷ്മിക്ക് രണ്ടാം വിവാഹമായിരുന്നു ഇത്. മഹാലക്ഷ്മിയുടെ വ്യക്തിത്വത്തില്‍ ആകൃഷ്ടനായാണ് താന്‍ വിവാഹത്തിനൊരുങ്ങിയത് എന്ന് രവീന്ദര്‍ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.
മഹാലക്ഷ്മി വേഷമിടുന്ന ‘അന്പേ വാ’ എന്ന സീരിയല്‍ 900 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതിന്റെ ആഘോഷം ഗംഭീരമായി നടന്ന വിശേഷമാണ് മഹാലക്ഷ്മി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. സണ്‍ ടി.വിയില്‍ പ്രക്ഷേപണം ചെയ്യുന്ന പരിപാടിയുടെ എപ്പിസോഡുകള്‍ ഇത്രയും എണ്ണം തികച്ച ശേഷം മഹാലക്ഷ്മിയും കൂട്ടരും ചേര്‍ന്ന് കേക്ക് മുറിച്ചാണ് ആഘോഷമാക്കിയത്. എല്ലാപേരും തന്റെ സീരിയലിനെ ഇനിയും പിന്തുണയ്ക്കണം എന്നും മഹാലക്ഷ്മി അഭ്യര്‍ത്ഥിക്കുന്നുണ്ട്.
