Connect with us

ഇസ്രായേലിന്റെ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഗാസയുടെ ചിത്രം പങ്കുവച്ചു ‘ഇസ്രായേലിന് വേണ്ടി പ്രാര്‍ത്ഥിക്കൂ’ എന്ന് ജസ്റ്റിന്‍ ബീബര്‍; അബന്ധം മനസിലായി ചിത്രം പിന്‍വലിച്ച് ജസ്റ്റിന്‍ ബാബര്‍

News

ഇസ്രായേലിനെ പിന്തുണച്ച് പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ പങ്കുവച്ച പോസ്റ്റ് വിവാദമാകുന്നു. ഇസ്രായേലിന്റെ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഗാസയുടെ ചിത്രം പങ്കുവച്ചു കൊണ്ടാണ് ‘ഇസ്രായേലിന് വേണ്ടി പ്രാര്‍ത്ഥിക്കൂ’ എന്ന് ജസ്റ്റിന്‍ ബീബര്‍ എഴുതിയിരുന്നത്. എന്നാല്‍ പോസ്റ്റ് കൂടുതല്‍ പ്രചരിക്കുന്നതിന് മുമ്പ് തന്നെ ബീബറിന് അബദ്ധം മനസിലായി.

മിനിറ്റുകള്‍ക്കുള്ളില്‍ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തു. പിന്നീട് ചിത്രമില്ലാതെ ‘ഇസ്രായേലിന് വേണ്ടി പ്രാര്‍ത്ഥിക്കൂ’ സന്ദേശം ബീബര്‍ പങ്കുവച്ചു. എന്നാല്‍ താരത്തിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്. ബീബറിനെ വിമര്‍ശിച്ചു കൊണ്ടുള്ള പോസ്റ്റുകളും എത്തുന്നുണ്ട്.

അതേസമയം, ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ഗാസയില്‍ 1,200 പേരോളം പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഗാസയിലെ ഹമാസിന്റെ കമാന്‍ഡോ യൂണിറ്റ് ആസ്ഥാനങ്ങള്‍ ബോംബിട്ട് തകര്‍ത്തുവെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു.

അതിര്‍ത്തിയില്‍ ആയിരക്കണക്കിന് ഇസ്രയേല്‍ സൈനികര്‍ ഗാസയിലേക്ക് കടക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. ഗാസയില്‍ ഇസ്രായേല്‍ ഒരു ഗ്രൗണ്ട് ഓപ്പറേഷന് തയ്യാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

More in News

Trending

Recent

To Top