Actor
രണ്‍വീര്‍ സിംഗിന്റെ ഡീപ് ഫേക്ക് വീഡിയോ; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മുംബൈ പൊലീസ്
രണ്‍വീര്‍ സിംഗിന്റെ ഡീപ് ഫേക്ക് വീഡിയോ; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മുംബൈ പൊലീസ്
ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്റെ ഡീപ് ഫേക്ക് വീഡിയോ നിര്‍മ്മിച്ച സംഭവത്തില്‍ കേസെടുത്ത് മുംബൈ പൊലീസ്. താരത്തിന്റെ പരാതിയിന്മേല്‍ ഐപിസി, ഐടി വകുപ്പുകള്‍ ചേര്‍ത്താണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് മുംബൈ പൊലീസ് അറിയിച്ചു.
കോണ്‍ഗ്രസിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുന്ന തരത്തിലുള്ള ഡീപ് ഫേക്ക് വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചത്. ഇന്നലെ രണ്‍വീര്‍ പരാതി നല്‍കിയെന്ന് താരത്തിന്റെ വക്താവ് സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോ വ്യാജമാണെന്ന് എക്്‌സിലൂടെ രണ്‍വീര്‍ സിംഗ് അറിയിച്ചിരുന്നു. രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമാണെന്ന് പറയുന്ന വീഡിയോ, പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന രീതിയിലാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന് വോട്ട് ചെയ്യണം എന്ന് അഭ്യര്‍ത്ഥിച്ചാണ് വീഡിയോ അവസാനിക്കുന്നത്.
നേരത്തെ കോണ്‍ഗ്രസിന് വോട്ടഭ്യര്‍ത്ഥിക്കുന്ന ബോളിവുഡ് താരം ആമിര്‍ ഖാന്റെ ഡീപ് ഫേക്ക് വീഡിയോയും പുറത്തുവന്നിരുന്നു. ആമിര്‍ ഖാന്റെ പരാതിയില്‍ മുംബൈ പൊലീസ് കേസ് ഫയല്‍ ചെയ്തിട്ടുമുണ്ട്.
ആമിര്‍ ഖാന്‍ അവതരിപ്പിച്ച ടെലിവിഷന്‍ ഷോയായ സത്യമേവ ജയതേയുടെ പ്രൊമോ വീഡിയോ എഡിറ്റ് ചെയ്തായിരുന്നു വ്യാജ വീഡിയോ ഒരുക്കിയത്. ഇത് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ തങ്ങളുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളില്‍ പ്രചരിപ്പിച്ചിരുന്നു.
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)