സല്മാന് ഖാന് രാണു മൊണ്ഡലിന് അമ്ബത്തിയഞ്ചു ലക്ഷം രൂപയുടെ വീട് സമ്മാനിച്ചോ? രാണു തന്നെ വെളിപ്പെടുത്തുന്നു
ഹിമേഷ് രെഷമിയയുടെ സംഗീതത്തില്‍ ആലപിച്ച ഗാനം പുറത്തിറങ്ങിയതോടെ നിരവധി പേരാണ് അഭിനന്ദനങ്ങളുമായെത്തിയത്. അതിനിടെയാണ് നടന് സല്മാന് ഖാന് രാണു മണ്ഡലിന് അമ്ബത്തിയഞ്ചു ലക്ഷം രൂപയുടെ വീട് സമ്മാനിക്കുന്നുവെന്ന വാര്‍ത്ത വന്നത്. വാര്‍ത്തയായതോടെ നിരവധി പേരാണ് സല്‍മാന്‍ഖാനെ അഭിനന്ദിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിരുന്നില്ല. പ്ലാറ്റ്ഫോമിലിരുന്ന പാടിയ പാട്ടാണ് രാണു മണ്ഡലിന്റെ ജീവിതം മാറ്റിമറിച്ചത്. ‘ഏക് പ്യാര് ക നഗ്മ ഹൈ’ എന്ന ഗാനം പാടി വൈറലായ രാണു ഇന്ന് സിനിമാ പിന്നണി ഗായികയാണ്. ഇപ്പോഴിതാ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ രാണു തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. അമ്ബത്തിയഞ്ചു ലക്ഷം രൂപയുടെ വീടും കാറും സല്മാന് രാണുവിന് സമ്മാനിക്കുന്നു എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ആ വാര്‍ത്തയില്‍ വാസ്തവമില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് രാണു.
വീട് സമ്മാനിക്കുകയായിരുന്നുവെങ്കില് അതിനെക്കുറിച്ച് സല്മാന് തന്നെ പ്രഖ്യാപിച്ചേനെയെന്നാണ് രാണു പറയുന്നത്. ഇതുവരെയും സല്മാന് അതെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും കാര്യമില്ലാതെ ഇത്തരം അഭ്യൂഹങ്ങള്‍ നടത്തുന്നത് തെറ്റാണെന്നും രാണു പറഞ്ഞു. തന്നോടു നേരിട്ടോ മറ്റാരെങ്കിലും വഴിയുമോ വീട് നല്കുന്നതിനെക്കുറിച്ചു പറഞ്ഞിട്ടില്ല. ആരോടും തന്നെ സഹായിക്കണമെന്ന് ഇതുവരെ പറഞ്ഞില്ല, സല്മാന് ഖാനോടും താന്‍ സഹായം അപേക്ഷിക്കില്ലെന്നും രാണു പറഞ്ഞു. ആദ്യമൊക്കെ ഈ വാര്‍ത്ത കേട്ടപ്പോള്‍ സത്യമാണോ അല്ലയോ എന്ന സംശയമായിരുന്നു. എന്നാല്‍ വിഷയത്തില്‍ സല്മാന് തന്നെ നേരിട്ട് സംസാരിച്ചിരുന്നുവെങ്കില്‍ വാര്‍ത്തയെ വിശ്വസിക്കുമായിരുന്നുവെന്നും രാണു വ്യക്തമാക്കി.
ranu-salmankhan
