News
രണ്‍ബീര്‍ കപൂര്‍ ആരാധകന്റെ മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞതിന് പിന്നിലെ കാരണം; സത്യാവസ്ഥ പുറത്ത്
രണ്‍ബീര്‍ കപൂര്‍ ആരാധകന്റെ മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞതിന് പിന്നിലെ കാരണം; സത്യാവസ്ഥ പുറത്ത്
കഴിഞ്ഞ ദിവസമായിരുന്നു സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ മൊബൈല്‍ ഫോണ്‍ വലിച്ചെറിയുന്ന രണ്‍ബീര്‍ കപൂറിന്റെ വിഡിയോ സോഷ്യല്‍ മിഡിയയില്‍ വലിയ വിമര്‍ശനനങ്ങള്‍ക്ക് വഴിതെളിച്ചത്. വളരെ സൗഹൃദപരമായി പെരുമാറുന്ന രണ്‍ബീറിന്റെ പെട്ടെന്നുള്ള ഈ മാറ്റം ആരാധകരെ ഞെട്ടിപ്പിച്ചിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. അഹങ്കാരിയാണെന്നും നടന്‍ മാപ്പ് പറയണമെന്നാണ് അധികം പേരും ആവശ്യപ്പെട്ടത്. സോഷ്യല്‍ മീഡിയയിലൂടെ രണ്‍ബീറിനെതിരെ വിമര്‍ശനം കടുക്കുമ്പോള്‍ വിഡിയോക്ക് പിന്നിലുള്ള സത്യാവസ്ഥ പുറത്ത് എത്തുകയാണ്. സ്മാര്‍ട്ട് ഫോണിന്റെ പരസ്യ ചിത്രീകരണത്തിനിടെയുള്ള വിഡിയോയാണ്.
ഇതേ വിഡിയോ ഫോണ്‍ കമ്പനി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. അണിയറപ്രവര്‍ത്തകരാണ് ഈ വിഡിയോ പ്രമോഷന്റെ ഭാഗമായി പുറത്തു വിട്ടത്.
എന്നാല്‍ ഇത് രണ്‍ബീര്‍ ആരാധകര്‍ക്ക് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. പരസ്യത്തിനു വേണ്ടിയാണെങ്കിലും ഈ ചതി തങ്ങളോട് വേണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
