News
അദ്ദേഹത്തിനൊപ്പം ഞാനും താങ്കളുടെ ഹൃദയത്തിലുണ്ടാകട്ടെ; താന്‍ സല്‍മാന്‍ ആരാധകനാണെന്ന് ഷാരൂഖ് ഖാന്‍
അദ്ദേഹത്തിനൊപ്പം ഞാനും താങ്കളുടെ ഹൃദയത്തിലുണ്ടാകട്ടെ; താന്‍ സല്‍മാന്‍ ആരാധകനാണെന്ന് ഷാരൂഖ് ഖാന്‍
ഷാരൂഖ് ഖാന്‍ ചിത്രം ‘പത്താന്‍’ റെക്കോര്‍ഡ് കളക്ഷനുമായി മുന്നോട്ട് കുതിക്കുകയാണ്. 300 കോടിയില്‍ അധികം കളക്ഷനാണ് ചിത്രം റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനകം തന്നെ നേടിയിരിക്കുന്നത്. ചിത്രത്തിന്റെ ഗംഭീര വിജയത്തിന്റെ സന്തോഷം പങ്കിടാനായി ഷാരൂഖ് ആരാധകരുമായി സംവദിച്ചിരുന്നു.
സല്‍മാന്‍ ആരാധകന് ഷാരൂഖ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. സല്‍മാനെ കാണാനായി തിയേറ്ററിലെത്തിയ താന്‍ ഷാരൂഖ് ഫാനായാണ് മടങ്ങിയതെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ‘ഞാനും ഒരു ടൈഗര്‍ ആരാധകനാണ് സഹോദരാ… അദ്ദേഹത്തിനൊപ്പം ഞാനും താങ്കളുടെ ഹൃദയത്തിലുണ്ടാകട്ടെ’ എന്നായിരുന്നു ഷാരൂഖിന്റെ മറുപടി.
ചിത്രം ഹിറ്റ് ലിസ്റ്റിലിടം നേടി പക്ഷെ സല്‍മാന്റെ ബോക്‌സ് ഓഫീസ് കളക്ഷനെ തോല്‍പ്പിക്കാനായില്ല എന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്. ഇതിനു മറുപടിയായി സല്‍മാന്‍ തന്നെയാണ് എക്കാലത്തെയും മികച്ച താരം എന്നാണ് ഷാരൂഖ് പറഞ്ഞു. പഠാനില്‍ സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് ടൈഗര്‍ എന്നത്.
യഷ്‌രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിന്റെ ഭാഗമായാണ് ടൈഗര്‍ എന്ന കഥാപാത്രമായി സല്‍മാന്‍ പഠാനില്‍ എത്തിയത്. യഷ് രാജ് ഫിലിംസ് നിര്‍മ്മിച്ച ‘ഏക് ഥാ ടൈഗര്‍’, ‘ടൈഗര്‍ സിന്ദാ ഹെ’ എന്നീ സിനിമകളും വൈആര്‍എസ് യൂണിവേഴ്‌സിന്റെ ഭാഗമാണ്. കൂടാതെ ഹൃത്വിക് റോഷന്റെ ‘വാര്‍’ എന്ന ചിത്രവും വൈആര്‍എസ് യൂണിവേഴ്‌സിന്റെ ഭാഗമാണ്.
