Actor
തന്റെ പുതിയ ആഡംബര കാറുമായി മുംബൈ നഗരത്തില്‍ ചുറ്റിക്കറങ്ങി രണ്‍ബീര്‍ കപൂര്‍; ചുറ്റും വളഞ്ഞ് ആരാധകര്‍; അസ്വസ്തനായി താരം
തന്റെ പുതിയ ആഡംബര കാറുമായി മുംബൈ നഗരത്തില്‍ ചുറ്റിക്കറങ്ങി രണ്‍ബീര്‍ കപൂര്‍; ചുറ്റും വളഞ്ഞ് ആരാധകര്‍; അസ്വസ്തനായി താരം
ഞായറാഴ്ച തന്റെ പുതിയ ആഡംബര കാറായ ബെന്റ്‌ലിയുമായി മുംബൈ നഗരത്തില്‍ സഞ്ചരിക്കുന്ന രണ്‍ബീര്‍ കപൂറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ കാറിന് മുന്നില്‍ ആരാധകര്‍ തടിച്ചുകൂടിയതും കാറിന്റെ ചിത്രം എടുക്കുന്നതും അസ്വസ്ഥനായി നോക്കുന്ന രണ്‍ബീറിന്റെ വീഡിയോയും വൈറലാകുന്നുണ്ട്. രണ്‍ബീര്‍ തന്റെ ആപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് പ്രവേശിക്കുന്നതിന് മുന്‍പുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
വീഡിയോയില്‍ കാറിന്റെ മുന്‍പില്‍ ഇരിക്കുന്ന രണ്‍ബീര്‍ തന്റെ കാറിന് പിന്നാലെ ഓടിയവരോട് അങ്ങനെ ചെയ്യരുത് എന്ന് രണ്‍ബീര്‍ പറയുന്നത് കാണാം. ഒരു കൈ ആംഗ്യത്തിലൂടെ താരം അവരോട് എന്താണ് ചെയ്യുന്നതെന്ന് ചോദിക്കുന്നത് വീഡിയോയില്‍ കാണാം. ചാരനിറത്തിലുള്ള ടീഷര്‍ട്ട് ധരിച്ചാണ് രണ്‍ബീര്‍ കാണപ്പെട്ടത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്‍ബീര്‍ അടുത്തിടെയാണ് ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി വി8 വാങ്ങിയത്. കാര്‍ദേക്കോ അനുസരിച്ച ബ്രിട്ടീഷ് ആഡംബര കാറിന്റെ ഓണ്‍റോഡ് വില ഏകദേശം 6 കോടി രൂപയാണ്. എക്‌സ്‌ഷോറൂം വില 5.2 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം രണ്‍ബീര്‍ നാല് കോടി രൂപ വിലമതിക്കുന്ന ആഡംബര റേഞ്ച് റോവര്‍ വാങ്ങിയിരുന്നു.
ഞായറാഴ്ചയാണ് രണ്‍ബീറും ഭാര്യ ആലിയ ഭട്ടും പുതിയ കാറില്‍ മുംബൈ നഗരം ചുറ്റി സഞ്ചരിച്ചത്. ഇതിന്റെ വിവിധ ഫോട്ടോകള്‍ വൈറലായിട്ടുണ്ട്. നിതേഷ് തിവാരിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘രാമായണ’ത്തിന്റെ ചിത്രീകരണത്തിനൊരുങ്ങുകയാണ് രണ്‍ബീര്‍ കപൂര്‍.
ശ്രീരാമന്റെ വേഷത്തിലാണ് അദ്ദേഹം അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. എന്നിരുന്നാലും പ്രൊജക്റ്റിനെക്കുറിച്ച് നിര്‍മ്മാതാക്കള്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് പ്രകാരം ‘രാമായണ’ത്തിന്റെ സെറ്റില്‍ സംവിധായകന്‍ തിവാരി കര്‍ശനമായ നോ ഫോണ്‍ നയം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട് വന്നിരുന്നു.