Connect with us

എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം എന്ന് കരുതി, പക്ഷെ നടന്നു; സന്തോഷം പങ്കുവെച്ച് മനോജ് കെ ജയന്‍

Actor

എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം എന്ന് കരുതി, പക്ഷെ നടന്നു; സന്തോഷം പങ്കുവെച്ച് മനോജ് കെ ജയന്‍

എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം എന്ന് കരുതി, പക്ഷെ നടന്നു; സന്തോഷം പങ്കുവെച്ച് മനോജ് കെ ജയന്‍

മലയാളികള്‍ക്കേറെ സുപരിചിതനും ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളുമായ നടനാണ് മനോജ് കെ ജയന്‍. നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച അവ ഇന്നും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. ഏത് തരം കഥാപാത്രമായാലും തന്റെ അഭിനയ മികവുകൊണ്ട് ഗംഭീരമാക്കാറുണ്ട് നടന്‍. മലയാളത്തിലെ മുന്‍നിര സംവിധായകരുടെ സിനിമകളിലെല്ലാം പ്രധാന വേഷങ്ങളില്‍ മനോജ് കെ ജയന്‍ അഭിനയിച്ചിട്ടുണ്ട്.

പഴശ്ശിരാജയിലെ തലയ്ക്കല്‍ ചന്തുവും താരത്തിന്റെതായി ഏറെ തരംഗമായ കഥാപാത്രമാണ്. നായകനായി അഭിനയിച്ചിട്ടുണ്ടെങ്കിലും ക്യാരക്ടര്‍ റോളുകളിലാണ് മനോജ് കെ ജയന്‍ കരിയറില്‍ കൂടുതല്‍ തിളങ്ങിയത്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും എത്തിയിരുന്നു താരം. ഒരിടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സല്യൂട്ടിലൂടെ ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരുന്നു.

ഇപ്പോഴിതാ ഒരു സന്തോഷ വാര്‍ത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടന്‍. ടെസ്‌ല ഇലക്ട്രിക് കാര്‍ സ്വന്തമാക്കിയതിന്റെ സന്തോഷമാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് കരുതി, പക്ഷെ നടന്നു എന്നാണ് കാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മനോജ് കെ ജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം എന്ന് കരുതി, പക്ഷെ നടന്നു എന്ന കുറിപ്പോടെയാണ് അദ്ദേഹം പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. 2017ല്‍ അമേരിക്കല്‍ നിരത്തുകളില്‍ എത്തിതുടങ്ങിയ മോഡല്‍ 3 യു.കെയില്‍ അവതരിപ്പിക്കുന്നത് 2019ലാണ്. 2020ന് ശേഷമുള്ള വാഹനമാണ് മനോജ് കെ ജയന്റെ ഗ്യാരേജില്‍ എത്തിയിരിക്കുന്നതെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചനകള്‍.

സ്റ്റാന്റേഡ് റേഞ്ച്, സ്റ്റാന്റേഡ് റേഞ്ച് പ്ലസ്, മിഡ് റേഞ്ച്, ലോങ്ങ് റേഞ്ച്, റിയര്‍ വീല്‍ െ്രെഡവ്, ലോങ്ങ് റേഞ്ച് ഓള്‍ വീല്‍ െ്രെഡവ്, പെര്‍ഫോമെന്‍സ് എന്നിങ്ങനെ നിരവധി വേരിയന്റുകളില്‍ മോഡല്‍ 3 നിരത്തുകളില്‍ എത്തുന്നുണ്ട്. എന്നാല്‍, ഇതില്‍ ഏത് പതിപ്പാണ് മനോജ് കെ ജയന്‍ സ്വന്തമാക്കിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ടെസ്ലയുടെ ബെസ്റ്റ് സെല്ലിങ്ങ് വാഹനങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മോഡലാണ് മോഡല്‍3.

വിദേശ നിരത്തുകളില്‍ ടെസ്ല എത്തിച്ചിട്ടുള്ള മോഡല്‍3യുടെ അടിസ്ഥാന വേരിയന്റ് ഒറ്റത്തവണ ചാര്‍ജില്‍ 423 കിലോമീറ്റര്‍ റേഞ്ചാണ് ഉറപ്പുനല്‍കുന്നത്. 225 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഈ വാഹനത്തിന് വെറും 5.3 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഈ വാഹനത്തിന്റെ വേരിയന്റുകള്‍ക്ക് അനുസരിച്ച് റേഞ്ചിലും മറ്റും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

അതേസമയം, അടുത്തിടെ ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകളായ തേജാലക്ഷ്മി അച്ഛനെ കുറിച്ച് പറഞ്ഞ് വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അച്ഛനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അച്ഛനാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം എന്നാണ് തേജലക്ഷ്മി കുറിച്ചത്. തേജയുടെ സോഷ്യല്‍മീഡിയ പേജില്‍ ഏറെയും മനോജ് കെ ജയന്‍ എന്ന അച്ഛനെ കുറിച്ചുള്ള കുറിപ്പുകളും ചിത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

‘എന്നെ ചിരിപ്പിക്കുന്ന കാര്യത്തില്‍ അച്ഛന്‍ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. ആദ്യ ദിവസം മുതല്‍ അദ്ദേഹം എപ്പോഴും ഞാന്‍ സന്തോഷവതിയാണെന്ന് ഉറപ്പുവരുത്തുകയും എന്റെ കണ്ണ് നനയാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട്. എനിക്ക് മോശം ബാല്യമായിരുന്നുവെന്ന് കരുതിയ എല്ലാ ആളുകളോടയുമായി പറയുന്നു. എന്റെ ബാല്യം മോശമായിരുന്നില്ല.’

‘എന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു. ആ നല്ല സമയങ്ങളുടെ ഒരേയൊരു കാരണം എന്റെ അച്ഛന്‍ തന്നെയാണ്. അദ്ദേഹം തമാശക്കാരനാണ്, സ്‌നേഹമുള്ളവനാണ്, വളരെ പിന്തുണയുള്ളവനാണ്. ഞാന്‍ അദ്ദേഹത്തെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് വാക്കുകളില്‍ പറയാന്‍ അറിയില്ലെന്നുമാണ്’, മനോജ് കെ ജയനെ കുറിച്ച് മുമ്പൊരിക്കല്‍ തേജലക്ഷ്മി എഴുതിയത്.എന്നാല്‍ ഇതുവരെയും അഭിനയത്തിലേക്ക് തേജലക്ഷ്മി ചുവടുവെച്ചിട്ടില്ല. ടിക്ക് ടോക്കുണ്ടായിരുന്ന കാലത്ത് കുഞ്ഞാറ്റ ചെയ്ത റീലുകള്‍ പ്രേക്ഷകര്‍ ആഘോഷിച്ചിരുന്നു. കഴിഞ്ഞ ദിവസം തന്നെ കാണാന്‍ മകള്‍ എത്തിയ സന്തോഷം സോഷ്യല്‍മീഡിയ വഴി ഉര്‍വശി പങ്കുവെച്ചിരുന്നു. ഉര്‍വശിയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയശേഷം കുഞ്ഞാറ്റ വളര്‍ന്നത് മനോജ് കെ ജയന്റെ സംരക്ഷണത്തിലാണ്.

എന്നാല്‍ ഇതുവരെയും അഭിനയത്തിലേക്ക് തേജലക്ഷ്മി ചുവടുവെച്ചിട്ടില്ല. ടിക്ക് ടോക്കുണ്ടായിരുന്ന കാലത്ത് കുഞ്ഞാറ്റ ചെയ്ത റീലുകള്‍ പ്രേക്ഷകര്‍ ആഘോഷിച്ചിരുന്നു. കഴിഞ്ഞ ദിവസം തന്നെ കാണാന്‍ മകള്‍ എത്തിയ സന്തോഷം സോഷ്യല്‍മീഡിയ വഴി ഉര്‍വശി പങ്കുവെച്ചിരുന്നു. ഉര്‍വശിയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയശേഷം കുഞ്ഞാറ്റ വളര്‍ന്നത് മനോജ് കെ ജയന്റെ സംരക്ഷണത്തിലാണ്.

More in Actor

Trending