Connect with us

രണ്ടുമാസം കൊണ്ട് പൂട്ടിക്കെട്ടി; ‘രാമായണം’ ചിത്രീകരണം നിര്‍ത്തിവെച്ചു!

Bollywood

രണ്ടുമാസം കൊണ്ട് പൂട്ടിക്കെട്ടി; ‘രാമായണം’ ചിത്രീകരണം നിര്‍ത്തിവെച്ചു!

രണ്ടുമാസം കൊണ്ട് പൂട്ടിക്കെട്ടി; ‘രാമായണം’ ചിത്രീകരണം നിര്‍ത്തിവെച്ചു!

ചിത്രീകരണം ആരംഭിച്ച് രണ്ടുമാസം തികയും മുന്‍പ് ബിഗ് ബജറ്റ് ചിത്രമായ ‘രാമായണം’ സിനിമയുടെ ഷൂട്ടിങ് നിലച്ചെന്നാണ് റിപ്പോര്‍ട്ട്. രണ്‍ബീര്‍ കപൂറും സായി പല്ലവിയും രാമനും സീതയുമായെത്തുന്ന ചിത്രമാണ് കോപ്പി റൈറ്റ് ലംഘിച്ചുവെന്ന കേസിനെത്തുടര്‍ന്ന് നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്. നിതേഷ് തിവാരിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ആദ്യഘട്ടത്തില്‍ ചിത്രത്തിന്റെ നിര്‍മാതാവായിരുന്ന മധു മണ്ടേന ചിത്രത്തില്‍ നിന്നും പിന്‍മാറിയിരുന്നു. അദ്ദേഹത്തിന്റെ ബാധ്യതകളും നഷ്ടപരിഹാരവും നല്‍കാതെ ചിത്രീകരണം തുടര്‍ന്നത് തര്‍ക്കത്തിന് വഴിവച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ചിത്രീകരണം നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നോട്ടീസിലെ നിയമവശങ്ങള്‍ പഠിച്ചുവരികയാണെന്നും മൂന്നാഴ്ചയ്ക്കുള്ളില്‍ ഷൂട്ടിങ് പുനരാരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

രണ്‍ബീര്‍ കപൂര്‍ രാമനായും സായി പല്ലവി സീതയായും എത്തുന്ന രാമായണത്തില്‍ രാവണനായി യാഷ് എത്തുമെന്നാണ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. രാമായണത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവച്ച സാഹചര്യത്തില്‍ ചിത്രത്തില്‍ അഭിനയിക്കുന്ന താരങ്ങളുടെ ഷെഡ്യൂളുകള്‍ തെറ്റാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

രാമനായെത്തുന്ന രണ്‍ബീര്‍ ഈ വര്‍ഷാവസാനം സഞ്ജയ് ലീല ബന്‍സാലിക്കു വേണ്ടി ലവ് ആന്‍ഡ് വാര്‍ എന്ന ചിത്രത്തിനായി ഡേറ്റ് നല്‍കിയിട്ടുണ്ട്. രാമായണത്തില്‍ ഹനുമാന്റെ വേഷത്തില്‍ എത്തുന്ന സണ്ണി ഡിയോളിന്റെ ഒരു ചിത്രം ഈ വര്‍ഷാവസാനം ചിത്രീകരിക്കാന്‍ തയാറെടുക്കുകയാണ്. രാമായണത്തിന്റെ ഷൂട്ടിങ് പ്രതിസന്ധി ഈ ചിത്രങ്ങളെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

രാജ്യത്തെ പ്രമുഖ നിര്‍മാണക്കമ്പനിയായ നമിത് മല്‍ഹോത്രയുടെ െ്രെപം ഫോക്കസ് സ്റ്റുഡിയോസും കന്നഡ സൂപ്പര്‍താരം യഷിന്റെ ഉടമസ്ഥതയിലുള്ള മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ഒന്നിച്ചാകും ഈ ചിത്രം നിര്‍മിക്കുന്നത്. ബോളിവുഡിലെയും മറ്റ് ഭാഷകളിലെയും പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന സിനിമയുടെ ബജറ്റ് 700 കോടിക്കു മുകളിലാണ്.

രണ്‍ബീര്‍ കപൂര്‍, സായി പല്ലവി, സണ്ണി ഡിയോള്‍, ലാറ ദത്ത, രാകുല്‍ പ്രീത് സിങ് തുടങ്ങിയവരാണ് അഭിനേതാക്കള്‍. രണ്‍ബീര്‍ കപൂറിനെ രാമനായി അവതരിപ്പിക്കുന്നു, സായി പല്ലവി സീതയെയും സണ്ണി ഡിയോള്‍ ഹനുമാനെയും അവതരിപ്പിക്കും.

ലാറ ദത്തയും രാകുല്‍ പ്രീത് സിങ്ങും യഥാക്രമം കൈകേയിയായും ശൂര്‍പണഖയായും അഭിനയിക്കുമെന്ന് റിപ്പോര്‍ട്ട്. ബോബി ഡിയോള്‍ കുംഭകര്‍ണനായേക്കും. മൂന്ന് ഭാഗങ്ങളിലായാണ് സിനിമയുടെ റിലീസ്. 2025 ദീപാവലി റിലീസിനായി ആദ്യ ഭാഗം തിയറ്ററുകളിലെത്തിക്കാനായിരുന്നു അണിയറക്കാരുടെ തീരുമാനം.

More in Bollywood

Trending

Recent

To Top