Connect with us

രാമായണത്തിൽ ഞാൻ ചെയ്യാനാ​ഗ്രഹിക്കുന്ന വേറൊരു വേഷമില്ല, ഏതൊരു നടനേയും കൊതിപ്പിക്കുന്ന വേഷം; രാവണനായി താൻ എത്തുമെന്ന് യാഷ്

Actor

രാമായണത്തിൽ ഞാൻ ചെയ്യാനാ​ഗ്രഹിക്കുന്ന വേറൊരു വേഷമില്ല, ഏതൊരു നടനേയും കൊതിപ്പിക്കുന്ന വേഷം; രാവണനായി താൻ എത്തുമെന്ന് യാഷ്

രാമായണത്തിൽ ഞാൻ ചെയ്യാനാ​ഗ്രഹിക്കുന്ന വേറൊരു വേഷമില്ല, ഏതൊരു നടനേയും കൊതിപ്പിക്കുന്ന വേഷം; രാവണനായി താൻ എത്തുമെന്ന് യാഷ്

നിരവധി ആരാധകരുള്ള കന്നഡ സൂപ്പർ താരമാണ് യാഷ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകർ ഏറെ കാത്തിരുന്ന വാർത്ത സ്ഥിരീകരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ. ബോളിവുഡ് സംവിധായകൻ നിതേഷ് തിവാരി രാമായണം സിനിമയാക്കുന്നുവെന്ന് പ്രഖ്യാപിച്ചതു മുതൽ യാഷിന്‌റെ പേരും ഉയർന്നു വരുന്നുണ്ട്.

ശ്രീരാമനായി രൺബീർ കപൂറും സീതയായി സായി പല്ലവിയും എത്തുമ്പോൾ രാവണനായി യാഷ് എത്തുന്നുവെന്നാണ് പ്രചരിച്ചിരുന്നത്. എന്നാൽ പിന്നീട് യാഷ് ഇതിലേയ്ക്ക് എത്തില്ലെന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. അതോടെ ആരാധകരും വളരെ വലിയ നിരാശയിലായിരുന്നു. എന്നാൽ ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാഴ്ത്തി താൻ തന്നെയാണ് രാവണനായി എത്തുകയെന്ന് പറയുകയാണ് നടൻ.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് യാഷ് ഇതേ കുറിച്ച് പറഞ്ഞത്. ഇതുപോലെ വലിയൊരു ബജറ്റിൽ ഒരു സിനിമ നിർമ്മിക്കാൻ, അത്തരം അഭിനേതാക്കൾ ഒരുമിച്ച് വന്ന് പ്രോജക്റ്റിനായി പ്രവർത്തിക്കേണ്ടതുണ്ട്. അത് നിങ്ങൾക്കും നിങ്ങളുടെ താരപരിവേഷത്തിനും അപ്പുറമായിരിക്കണം. ചിത്രത്തിൻ്റെ സഹനിർമ്മാണത്തിന് താൻ തീരുമാനിച്ചു.

രാവണന്റേത് മോഹിപ്പിക്കുന്ന കഥപാത്രമാണ്. മറ്റൊരു കാരണവും വേണ്ട അത് ചെയ്യാൻ. രാമായണത്തിൽ ഞാൻ ചെയ്യാനാ​ഗ്രഹിക്കുന്ന വേറൊരു വേഷവുമില്ല. ഏതൊരു നടനേയും കൊതിപ്പിക്കുന്ന വേഷമാണ് രാവണന്റേത്. ആ കഥാപാത്രത്തിൻ്റെ ഷേഡുകളും സൂക്ഷ്മതകളും എനിക്ക് ശരിക്കും ഇഷ്ടമാണ്. വളരെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കാൻ ധാരാളം സാധ്യതകളുള്ള വേഷമാണത്. നടനെന്ന നിലയിൽ ഞാൻ ആവേശഭരിതനാണ് എന്നാണ് യാഷ് പറഞ്ഞത്.

നേരത്തേ രൺബീറും സായി പല്ലവിയും ഉൾപ്പെടുന്ന ഒരു ലൊക്കേഷൻ ചിത്രം ഓൺലൈനിലൂടെ പ്രചരിച്ചിരുന്നു. രാമൻറെ വേഷത്തിലുള്ള രൺബീർ കപൂറിൻറെയും സീതയുടെ വേഷത്തിലുള്ള സായി പല്ലവിയുടെയും ചിത്രങ്ങളാണ് പുറത്തായത്. രാജ്യത്തെ പ്രമുഖ നിർമാണക്കമ്പനിയായ നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ഒന്നിച്ചാകും ഈ ചിത്രം നിർമിക്കുന്നത്.

ബോളിവുഡിലെയും മറ്റ് ഭാഷകളിലെയും പ്രമുഖ താരങ്ങൾ അണിനിരക്കുന്ന സിനിമയുടെ ബജറ്റ് 700 കോടിക്കു മുകളിലാണ്. രൺബീർ കപൂർ, സായി പല്ലവി, സണ്ണി ഡിയോൾ, ലാറ ദത്ത, രാകുൽ പ്രീത് സിങ് തുടങ്ങിയവരാണ് അഭിനേതാക്കൾ. സണ്ണി ഡിയോൾ ഹനുമാനായും ലാറ ദത്തയും രാകുൽ പ്രീത് സിങ്ങും കൈകേയിയായും ശൂർപണഖയായും ബോബി ഡിയോൾ കുംഭകർണനായും എത്തുമെന്നാണ് വിവരം.

More in Actor

Trending