Bollywood
രാമനായി റണ്‍ബീര്‍ കപൂറും സീതയായി സായ് പല്ലവിയും; ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്!
രാമനായി റണ്‍ബീര്‍ കപൂറും സീതയായി സായ് പല്ലവിയും; ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്!
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ഇതിഹാസ ചിത്രമാണ് രാമായണം. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ലോക്കേഷന്‍ ചിത്രങ്ങള്‍ പുറത്തെത്തിയിരിക്കുകയാണ്. രാമനായി റണ്‍ബീര്‍ കപൂറും സീതയായി സായ് പല്ലവിയുമാണ് ചിത്രത്തില്‍ വേഷമിടുന്നത്. ഇരുവരും കഥാപാത്രങ്ങളുടെ ലുക്കിലെത്തിയ ചിത്രങ്ങളാണ് ഇന്ന് സോഷ്യല്‍ മീഡയയില്‍ പുറത്തുവന്നത്.
സൂം ടിവിയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. വനവാസത്തിന് മുമ്പുള്ള ഭാഗങ്ങളാണ് ചിത്രീകരിക്കുന്നതെന്നാണ് സൂചന. നേരത്തെ തന്നെ റണ്‍ബീര്‍ കപൂര്‍ വലിയ ഒരുക്കങ്ങളാണ് ചിത്രത്തിന് വേണ്ടി നടത്തുന്നതെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
വലിയ രീതിയില്‍ ശരീരഭാരം കുറച്ച റണ്‍ബീറിനെയാണ് ചിത്രങ്ങളില്‍ കാണാനാകുന്നത്. മസ്‌കുലര്‍ ബോഡി പൂര്‍ണമായും താരം ഒഴിവാക്കിയിട്ടുണ്ട്.
നേരത്തെയും ഇതേ സെറ്റില്‍ നിന്ന് ചില ചിത്രങ്ങള്‍ ലീക്കായിരുന്നു. ലാറ ദത്ത , അരുണ്‍ ഗോവില്‍ എന്നിവരുടെ ചിത്രങ്ങളാണ് നേരത്തെ ചോര്‍ന്നത്. ചിത്രം ചോര്‍ന്നതില്‍ അണിയറ പ്രവര്‍ത്തകര്‍ക്കും കടുത്ത അതൃപ്തിയുണ്ട്. അതേസമയം ഇവരുടെ കാസ്റ്റുകളില്‍ സമ്മിശ്ര പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്നുണ്ടാവുന്നത്.