Connect with us

രണ്‍ബീറിനെ ആളുകള്‍ രാമനായി ആളുകള്‍ അംഗീകരിക്കി, കാരണം; തുറന്ന് പറഞ്ഞ് നടന്‍ സുനില്‍ ലാഹ്‌രി

Movies

രണ്‍ബീറിനെ ആളുകള്‍ രാമനായി ആളുകള്‍ അംഗീകരിക്കി, കാരണം; തുറന്ന് പറഞ്ഞ് നടന്‍ സുനില്‍ ലാഹ്‌രി

രണ്‍ബീറിനെ ആളുകള്‍ രാമനായി ആളുകള്‍ അംഗീകരിക്കി, കാരണം; തുറന്ന് പറഞ്ഞ് നടന്‍ സുനില്‍ ലാഹ്‌രി

നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ ‘രാമായണം’ അടിസ്ഥാനമാക്കി ഒരുങ്ങുന്ന സിനിമയെക്കുറിച്ച് ബോളിവുഡില്‍ ചര്‍ച്ചകള്‍ സജീവമാണ്. രാമനായി രണ്‍ബീര്‍ കപൂറെത്തുമ്പോള്‍ സീതയായി സായ് പല്ലവിയും രാവണനായി യാഷും എത്തുന്നുവെന്നാണ് പുറത്ത് വന്നിരുന്ന വിവരം. എന്നാല്‍ ഇപ്പോഴിതാ രാമായണം ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയനായ നടന്‍ സുനില്‍ ലാഹ്‌രി ഈ ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

രണ്‍ബീര്‍ വളരെ മികച്ച നടനാണെന്നും എന്നാല്‍ രണ്‍ബീര്‍ കപൂറിനെ രാമനായി പ്രേക്ഷകര്‍ അംഗീകരിക്കില്ലെന്നുമാണ് സുനില്‍ ലാഹ്‌രി പറയുന്നത്. രണ്‍ബീര്‍ കപൂര്‍ വളരെ മികച്ച നടനാണ്. അദ്ദേഹം ഈ കഥാപാത്രം മികച്ച രീതിയില്‍ ചെയ്യുമെന്ന് ഉറപ്പാണ്. ചിത്രത്തിന്റെ പോസ്റ്റര്‍ ഞാന്‍ കണ്ടിരുന്നു. എനിക്ക് വളരെ ഇഷ്ടമായി. രണ്‍ബീര്‍ വളരെ മികച്ചതായി തോന്നി. രാമനായുള്ള അദ്ദേഹത്തിന്റെ ലുക്കും വളരെ കൃത്യമായിരുന്നു. പക്ഷെ പ്രേക്ഷകര്‍ അദ്ദേഹത്തെ രാമനായി അംഗീകരിക്കുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്.

കാരണം ആളുകളുടെ ധാരണ തിരുത്താന്‍ വളരെ ബുദ്ധിമുട്ടാണ്. അദ്ദേഹത്തിന്റെ കഴിഞ്ഞ ചിത്രമായ അനിമലുമായി താരതമ്യം ചെയ്യാന്‍ സാധ്യകളേറെയാണ്. അനിമല്‍ ചെയ്തതിന് ശേഷം ആളുകള്‍ക്ക് ശ്രീരാമനെപ്പോലെയൊരു കഥാപാത്രത്തില്‍ അദ്ദേഹത്തെ കാണുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും. മുന്‍കാല പ്രകടനങ്ങളെ തകര്‍ത്ത് പുറത്തുവരണം. എന്നാല്‍ മാത്രമേ അതിന് കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇന്ത്യയില്‍ ഇതുവരെ നിര്‍മ്മിക്കുന്നതില്‍ വെച്ച് ഏറ്റവും ചെലവേറിയ ചിത്രമാണ് രാമായണം. ഏകദേശം 850 കോടി രൂപക്കാണ് ചിത്രമൊരുങ്ങുന്നത്. 600 ദിവസത്തെ പോസ്റ്റ്‌പ്രൊഡക്ഷന്‍ ജോലികളാണ് ചിത്രത്തിന് വേണ്ടി വരുക എന്നാണ് സൂചന. രണ്ട് ഭാഗങ്ങളായിട്ടാണ് ചിത്രം എത്തുന്നത്. രണ്ടാം ഭാഗം പൂര്‍ണമായും രാവണനെ കേന്ദ്രീകരിച്ചുള്ളതായിരിക്കും. 2026ല്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് ചിത്രത്തിന്റെ ഷൂട്ടിങ് നിലച്ചിരുന്നു. ചിത്രീകരണം ആരംഭിച്ച് രണ്ടുമാസം തികയും മുന്‍പാണ് ചിത്രം പ്രതിസന്ധിയിലായത്. കോപ്പി റൈറ്റ് ലംഘിച്ചുവെന്ന കേസിനെത്തുടര്‍ന്നാണ് ചിത്രീകരണം നിര്‍ത്തിവെയ്‌ക്കേണ്ടി വന്നത്.ആദ്യഘട്ടത്തില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്ന മധു മണ്ടേന ഇടയ്ക്ക് ചിത്രത്തില്‍ നിന്നും പിന്മാറിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ബാധ്യതകളും നഷ്ടപരിഹാരവും നല്‍കാത്തതിനെ തുടര്‍ന്നാണ് ചിത്രം മുടങ്ങിയതെന്നും സൂചനകളുണ്ട്.

More in Movies

Trending