‘ഇങ്ങനെ ഒരു സിനിമ ഉണ്ടായിട്ടില്ല, ജനം നിര്‍മിച്ചു ജനം വിതരണം ചെയ്തു ജനം കാണുന്ന സിനിമ. ഒരു പൊളിച്ചെഴുത്ത്’; പുഴ മുതല്‍ പുഴ വരെ ചിത്രത്തെ കുറിച്ച് രാമസിംഹന് അബൂബക്കര്‍

പ്രഖ്യാപന നാള് മുതല്‍ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന ചിത്രമാണ് ‘1921: പുഴ മുതല്‍ പുഴ വരെ’. രാമസിംഹന് അബൂബക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം മമധര്‍മ എന്ന ക്രൗഡ് ഫണ്ടിംഗ് വഴിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാര്‍ച്ച് 3ന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് കഴിഞ്ഞ ദിവസം സംവിധായകന് തന്നെ പ്രഖ്യാപിച്ചിരുന്നു.
ചിത്രത്തെ കുറിച്ച് രാമസിംഹന് കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പുഴ മുതല്‍ പുഴ വരെയ്ക്ക് പരസ്യങ്ങള്‍ ഉണ്ടാകില്ലെന്നും ഇത് ജനങ്ങളുടെ സിനിമയാണെന്നും അവര്‍ പരസ്യക്കാരായി മാറും. കാരണം അവരാണിത് നിര്‍മിച്ചതെന്നും രാമസിംഹന് ഫെയ്സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.
‘ഒരു പത്ര പരസ്യവും കാണില്ല, ഒരു ചാനല്‍ പരസ്യവും ഉണ്ടാവില്ല. ഇത് ജനങ്ങളുടെ സിനിമ, അവര്‍ പരസ്യക്കാരായി മാറും കാരണം അവരാണിത് നിര്‍മിച്ചത്. അവര്‍ വിതച്ചത് അവര്‍ കൊയ്യും. അവനവന്റെ ധര്‍മ്മം. അതാണ് മമധര്‍മ്മ’ എന്നാണ് സംവിധായകന് കുറിച്ചത്.
‘ഇങ്ങനെ ഒരു സിനിമ ഉണ്ടായിട്ടില്ല, ജനം നിര്‍മിച്ചു ജനം വിതരണം ചെയ്തു ജനം കാണുന്ന സിനിമ. ഒരു പൊളിച്ചെഴുത്ത്’ എന്നാണ് മറ്റൊരു പോസ്റ്റില്‍ രാമസിംഹന് കുറിച്ചത്. നിരവധി പേര് പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. നേരത്തെ മാളികപ്പുറം പോലെ തന്നെയോ അതിലുപരിയോ ശ്രദ്ധ ചെലുത്തുന്ന ഒരു സിനിമയാവും പുഴ മുതല്‍ പുഴവരെയെന്ന് രാമസിംഹന് പറഞ്ഞിരുന്നു.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...