Connect with us

നാം പാതി ദൈവം പാതി എന്നാണല്ലോ അതില്‍ ദൈവത്തിന്റെ സ്ഥാനം അദ്ദേഹം ഏറ്റെടുത്തു, ലക്ഷങ്ങളുടെ ബാങ്ക് ബാധ്യത സുരേഷ് ഗോപി അടച്ചു തീര്‍ത്തു; കുറിപ്പുമായി രാമസിംഹന്‍

Malayalam

നാം പാതി ദൈവം പാതി എന്നാണല്ലോ അതില്‍ ദൈവത്തിന്റെ സ്ഥാനം അദ്ദേഹം ഏറ്റെടുത്തു, ലക്ഷങ്ങളുടെ ബാങ്ക് ബാധ്യത സുരേഷ് ഗോപി അടച്ചു തീര്‍ത്തു; കുറിപ്പുമായി രാമസിംഹന്‍

നാം പാതി ദൈവം പാതി എന്നാണല്ലോ അതില്‍ ദൈവത്തിന്റെ സ്ഥാനം അദ്ദേഹം ഏറ്റെടുത്തു, ലക്ഷങ്ങളുടെ ബാങ്ക് ബാധ്യത സുരേഷ് ഗോപി അടച്ചു തീര്‍ത്തു; കുറിപ്പുമായി രാമസിംഹന്‍

സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ സജീവമാണ് സുരേഷ് ഗോപി. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ വിശേഷങ്ങള്‍ വൈറലാകാറുമുണ്ട്. കരുവന്നൂര്‍ സാമ്പത്തിക തട്ടിപ്പില്‍ പണം നഷ്ടമായവരില്‍ നിരവധി പേരെ ഇതിനോടകം സുരേഷ് ഗോപി സഹായിച്ചിരുന്നു. അല്ലാതെയും സാമ്പത്തികമായി ബുദ്ധിമുട്ടിയവരെ അദ്ദേഹം സഹായിച്ചിട്ടുള്ള വാര്‍ത്തകളും ഇടയ്ക്ക് പുറത്തെത്താറുണ്ട്.

ഇപ്പോഴിതാ വീണ്ടും അദ്ദേഹം ഒരു കുടുംബത്തെ കൂടെ രക്ഷപ്പെടുത്തിയ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സംവിധായകന്‍ രാമസിംഹന്‍ അബൂബക്കറാണ് ഫെയ്‌സ്ബുക്കിലൂടെ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ,

മുത്തു കുമാരിക്ക് വേണ്ടി നിങ്ങളോട് സഹായം ആവശ്യപ്പെട്ടത് പോലെ ശ്രീ, സുരേഷ്‌ഗോപിയോടും ഞാനവര്‍ക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ആ അഭ്യര്‍ത്ഥന അദ്ദേഹം കേട്ടു. മുത്തുകുമാരിയുടെ ഒരു വലിയ ബാധ്യത അദ്ദേഹം ഏറ്റെടുത്തു എന്നറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. മറ്റുള്ളവരുടെ സങ്കടത്തില്‍ മനസ് അലിയുന്ന ആളാണ് സുരേഷ് ഗോപി, അദ്ദേഹം 193948 രൂപയുടെ ബാങ്ക് ബാധ്യത അടച്ചു തീര്‍ത്തു.

നാം പാതി ദൈവം പാതി എന്നാണല്ലോ അതില്‍ ദൈവത്തിന്റെ സ്ഥാനം അദ്ദേഹം ഏറ്റെടുത്തു. പൊതു സമൂഹത്തില്‍ നിന്നും ചെറുതല്ലാത്ത സഹായം വന്നിട്ടുണ്ട് പുറകേ അതിന്റെ കണക്കും നല്‍കാം. കുടുംബം കടക്കാരാവുന്നത് പലപ്പോഴും ഉറ്റവര്‍ക്ക് രോഗം വരുമ്പോഴാണ്, മുത്തുകുമാരിക്കും സംഭവിച്ചത് അത് തന്നെയാണ്, പണയവും ബ്ലേഡുമായി ജീവിതം കുരുങ്ങും, ചിലര്‍ കുരുക്കവസാനിപ്പിക്കാന്‍ ജീവിതം അവസാനിപ്പിക്കും.

ജാഗ്രതയുള്ള ഒരു സമൂഹവും, സുരേഷ് ഗോപിയെപ്പോലുള്ള വ്യക്തിത്വങ്ങളും ഒത്തു ചേര്‍ന്നാല്‍ ഒരുപാട് ജീവിതങ്ങള്‍ രക്ഷപ്പെടുത്താനാവും. ഒരിക്കല്‍ കൂടി പ്രിയ സഹോദരന്‍ സുരേഷ് ഗോപിക്ക് നന്ദി പറയുന്നു.

ബിജെപി യില്‍ നിന്നും അടുത്തിടെ വിട്ടുനിന്ന രാമസിംഹന്‍ പക്ഷെ സുരേഷ് ഗോപിയോടും മോദിജിയോടുമുള്ള തന്റെ ഇഷ്ടത്തിന് ഒരു കുറവും ഉണ്ടാവില്ല എന്നും പറഞ്ഞിരുന്നു. എം ജി ആറും ജയലളിതയും ഉള്‍പ്പടെ എത്രയോ പേര് രാഷ്ടീയത്തില്‍ എത്തി മുഖ്യമന്ത്രിയായ ചരിത്രമുണ്ട്.

അതുപോലെ സിനിമയില്‍ നിന്ന് വന്നത് കൊണ്ട് സുരേഷ് ഗോപിക്ക് മുഖ്യമന്ത്രി ആകാന്‍ പറ്റില്ലെന്ന് പറയാന്‍ സാധിക്കില്ല. അദ്ദേഹത്തെ ഞങ്ങള്‍ ഇപ്പോഴും മുഖ്യമന്ത്രിയായിട്ടാണ് കാണുന്നത്. അദ്ദേഹം ഭാവിയിലൊരു മുഖ്യമന്ത്രിയായാല്‍ എന്താണ് കുഴപ്പമുള്ളത്. ഞങ്ങള്‍ ആഗ്രഹിക്കുന്നത് അദ്ദേഹം മുഖ്യമന്ത്രിയാകണമെന്നാണ്. നല്ല വിശ്വാസമുണ്ട്. എല്ലാവരും അദ്ദേഹത്തെ പിന്തുണയ്ക്കും എന്നും രാമസിംഹന്‍ അബൂബക്കര്‍ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending