News
അങ്ങനെ ആരും ധരിക്കയും വേണ്ട; നരേന്ദ്രമോദിയുടെ ചിത്രം പങ്കുവെച്ച് രാമസിംഹന്‍
അങ്ങനെ ആരും ധരിക്കയും വേണ്ട; നരേന്ദ്രമോദിയുടെ ചിത്രം പങ്കുവെച്ച് രാമസിംഹന്‍
സംവിധായകന്‍ രാജസേനനയും നടന്‍ ഭീമന്‍ രഘുവും അടുത്തിടെ ബിജെപി വിട്ടിരുന്നു. ഇതിനുപിന്നാലെയാണ് കഴിഞ്ഞ ദിവസം സിനിമാ രംഗത്തുനിന്നുള്ള രാമസിംഹനും ബിജെപിയില്‍നിന്ന് രാജിവെച്ചത്. ഫെയ്‌സ്ബുക്കിലൂടെയാണ് പാര്‍ട്ടി ബന്ധം പൂര്‍ണമായും ഉപേക്ഷിച്ചതായി രാമസിംഹന്‍ വ്യക്തമാക്കിയത്. സംസ്ഥാന പ്രസിഡന്റിനായി അയച്ച കത്തിലാണ് അദ്ദേഹം രാജി വിവരം അറിയിച്ചത്. ഇപ്പോഴിതാ ഇതിന് പിന്നാലെ രാമസിംഹന്‍ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ പങ്കുവച്ച് ‘ഇദ്ദേഹത്തെ വിട്ടുള്ള കളിയില്ല..അങ്ങിനെ ആരും ധരിക്കയും വേണ്ട..’ എന്നാണ് രാമസിംഹന്‍ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.
അതേസമയം, ‘പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രമാണ് രാമസിംഹന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ‘മമ ധര്‍മ്മ’യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴി ആയിരുന്നു നിര്‍മ്മാണം. മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ആണ് രാമസിംഹന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. തലൈവാസല്‍ വിജയ് ആണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തില്‍ എത്തിയത്. ജോയ് മാത്യുവും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.
1921ലെ മലബാറിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാമസിംഹനും തന്റെ സിനിമ പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് ആഷിക് അബുവും പൃഥ്വിരാജും സിനിമയില്‍ നിന്നും പിന്മാറിയിരുന്നു.