News
ചിത്രത്തിന്റെ മലയാളം റിലീസ് ഒഴികെ യാതൊരു അവകാശവും വിറ്റിട്ടില്ല, ആര്‍ക്കു വേണേലും മുന്‍പോട്ട് വന്നു ആ ചുമതല ഏറ്റെടുക്കാം; രാമസിംഹൻ
ചിത്രത്തിന്റെ മലയാളം റിലീസ് ഒഴികെ യാതൊരു അവകാശവും വിറ്റിട്ടില്ല, ആര്‍ക്കു വേണേലും മുന്‍പോട്ട് വന്നു ആ ചുമതല ഏറ്റെടുക്കാം; രാമസിംഹൻ
മലബാര്‍ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ രാമസിംഹൻ ഒരുക്കിയ സിനിമയാണ് പുഴ മുതല്‍ പുഴ വരെ’. എ സര്‍ട്ടിഫിക്കറ്റായിരുന്നു സിനിമയ്ക്ക് ലഭിച്ചത്
സിനിമ ഹിന്ദിയിലടക്കമുള്ള ഭാഷകളില്‍ മൊഴി മാറ്റി എത്തിക്കുമെന്ന് സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ ഹിന്ദി സെന്‍സറിംഗ് പൂര്‍ത്തിയായതിന് ശേഷം സിനിമ ആര്‍ക്ക് വേണമെങ്കിലും ഏറ്റെടുക്കാമെന്ന് പറഞ്ഞ്രം ഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ സംവിധായകന്‍.
”പുഴ മുതല്‍ പുഴ വരെയുടെ മലയാളം റിലീസ് ഒഴികെ യാതൊരു അവകാശവും വിറ്റിട്ടില്ല, ആര്‍ക്കു വേണേലും മുന്‍പോട്ട് വന്നു ആ ചുമതല ഏറ്റെടുക്കാം, അതില്‍ നിന്നും ലഭിക്കുന്ന ശരിയായ തുക നിങ്ങളുടെ കമ്മീഷനും ചിലവും കഴിച്ച് ബാക്കി ചിദാനന്ദ പുരി സ്വാമിജിയെ ഏല്‍പ്പിച്ചാല്‍ മതി, എഗ്രിമെന്റ് ചെയ്യാന്‍ തയ്യാറുള്ളവര്‍ ബന്ധപ്പെടുക” എന്നാണ് രാമസിംഹന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
2021 ഫെബ്രുവരി 20ന് വയനാട്ടിലായിരുന്നു പുഴ മുതല്‍ പുഴ വരെയുടെ ചിത്രീകരണം തുടങ്ങിയത്. ചിത്രത്തിന്റെ ഹിന്ദി സെന്‍സറിംഗ് കഴിഞ്ഞ വിവരവും രാമസിംഹന്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്.
ഹിന്ദി സെന്‍സര്‍ കഴിഞ്ഞു, ചിലപ്പോള്‍ ചിരി വരും, മാപ്പിളയുടെ ഇംഗ്ലീഷ് വിവര്‍ത്തനം എന്താണ്? മുസ്ലിം എന്ന് പറഞ്ഞാല്‍ അത് ശരിയല്ല, മാപ്പിളയുടെ ഇംഗ്ലീഷ് മാപ്പിള തന്നെ… തര്‍ക്കിക്കാന്‍ നിന്നാല്‍ വീണ്ടും പണി വരും.. പണി എടുക്കലാണല്ലോ യോഗം ഇനി അതൊക്കെ വെട്ടിത്തിരുത്തി വീണ്ടും അപ്‌ലോഡ് ചെയ്യണം… ഒരു സെന്‍സറുമില്ലാതെ തൊപ്പി വാഴുന്നിടമാണ് നടക്കട്ടെ.. ഇനിയും ഉറങ്ങാത്ത നഗരത്തിലേക്ക് പറക്കണം… പിന്നെ ഹിന്ദി നല്ല ഗ്രാഹ്യമുള്ളതുകൊണ്ട് ഉരുളാം അത്ര തന്നെ..” എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
മാര്‍ച്ച് 3ന് ആയിരുന്നു രാമസിംഹന്‍ സംവിധാനം ചെയ്ത ‘പുഴ മുതല്‍ പുഴ വരെ’ ചിത്രം തിയേറ്ററുകളില്‍ എത്തിയത്. 1921ലെ മലബാറിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാമസിംഹനും തന്‍റെ സിനിമ പ്രഖ്യാപിച്ചത്. എന്നാൽ നിര്‍മ്മാതാവുമായുള്ള അഭിപ്രായഭിന്നത കാരണം ആഷിക് അബുവും പൃഥ്വിരാജും സിനിമയിൽ നിന്നും പിന്മാറിയിരുന്നു.