News
ആദില്‍ എങ്ങനെയാണ് ഈ കുരുക്കില്‍പെട്ടെന്ന് അറിയില്ല, രാഖി സാവന്തിന്റെ ഭര്‍ത്താവിനെ പിന്തുണച്ച് നടി ഷെര്‍ലിന്‍ ചോപ്ര
ആദില്‍ എങ്ങനെയാണ് ഈ കുരുക്കില്‍പെട്ടെന്ന് അറിയില്ല, രാഖി സാവന്തിന്റെ ഭര്‍ത്താവിനെ പിന്തുണച്ച് നടി ഷെര്‍ലിന്‍ ചോപ്ര
രാഖി സാവന്തിന്റെ ഭര്‍ത്താവ് ആദില്‍ ഖാന്‍ ദുറാനിയെ പിന്തുണച്ച് രംഗത്തെത്തി നടി ഷെര്‍ലിന്‍ ചോപ്ര. ആദില്‍ സഹോദരനെ പോലെയാണ്. എങ്ങനെയാണ് ഈ കുരുക്കില്‍പെട്ടെന്ന് അറിയില്ല. ഉടന്‍ തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ഷെര്‍ലിന്‍ പറയുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് രാഖിയുടെ പരാതിയില്‍ ആദിലിനെ മുംബൈ ഒഷിവാര പൊലീസ് അറസ്റ്റ് ചെയ്തത്.
രാഖിയുടേയും ആദിലിന്റേയും വിഷയത്തില്‍ അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല. എന്നാല്‍ ആദിലിനോടൊപ്പം പൊലീസ് സ്‌റ്റേഷനില്‍ സമയം ചെലവഴിച്ചതില്‍ നിന്ന് എനിക്ക് മനസിലായത്, ആദില്‍ വളരെ അടുക്കും ചിട്ടയുമുള്ള വ്യക്തിയാണ്. ഇങ്ങനെയുളളയാള്‍ എങ്ങനെ ഈ കുരുക്കില്‍പെട്ടെന്ന് അറിയില്ല ഷെര്‍ലിന്‍ ചോപ്ര പറഞ്ഞു
സഹോദരനെ പോലെ കാണുന്ന ആദിലിനെ കുറിച്ച് എന്തു പറയാന്‍. ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇനി തെറ്റുണ്ടെങ്കില്‍ അത് അംഗീകരിക്കണം. ഇനി എന്തെങ്കിലും തെറ്റിദ്ധാരണയാണെങ്കില്‍ അത് ഉടന്‍ പരിഹരിക്കുകയും വേണം എന്നും ഷെര്‍ലിന്‍ ചോപ്ര കൂട്ടിച്ചേര്‍ത്തു
ആദില്‍ തന്റെ ന ഗ്‌ന വിഡിയോ റെക്കോര്‍ഡ് ചെയ്തു വിറ്റുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം രാഖി രംഗത്ത് എത്തിയിരുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. തന്നെ വഞ്ചിച്ച് തന്റെ ജീവിതവും പണവും അയാള്‍ അപഹരിച്ചു, നീതി തേടിയാണ് കോടതിയില്‍ എത്തിയതെന്നും അയാള്‍ക്ക് ഒരിക്കലും കോടതി ജാമ്യം നല്‍കരുതെന്നും രാഖി അഭിമുഖത്തില്‍ പറഞ്ഞു.
