Connect with us

വിമാനത്തില്‍ യാത്ര ചെയ്യാന്‍ എനിക്ക് എപ്പോഴും പേടിയാണ്, സഹയാത്രികന്‍ എന്റെ കയ്യില്‍ പിടിച്ചിട്ട് പറഞ്ഞു; അനില്‍ കപൂറിനൊപംപ യാത്ര ചെയ്ത അനുഭവത്തെ കുറിച്ച് യുവതി

News

വിമാനത്തില്‍ യാത്ര ചെയ്യാന്‍ എനിക്ക് എപ്പോഴും പേടിയാണ്, സഹയാത്രികന്‍ എന്റെ കയ്യില്‍ പിടിച്ചിട്ട് പറഞ്ഞു; അനില്‍ കപൂറിനൊപംപ യാത്ര ചെയ്ത അനുഭവത്തെ കുറിച്ച് യുവതി

വിമാനത്തില്‍ യാത്ര ചെയ്യാന്‍ എനിക്ക് എപ്പോഴും പേടിയാണ്, സഹയാത്രികന്‍ എന്റെ കയ്യില്‍ പിടിച്ചിട്ട് പറഞ്ഞു; അനില്‍ കപൂറിനൊപംപ യാത്ര ചെയ്ത അനുഭവത്തെ കുറിച്ച് യുവതി

വിമാനയാത്രയിലെ ടേക്ക് ഓഫും ലാന്‍ഡിങ്ങും യാത്രക്കാര്‍ക്ക് പലപ്പോഴും ആശങ്ക സൃഷ്ടിക്കാറുണ്ട്. അതിനൊപ്പം തലയ്ക്കു മുകളിലുള്ള ല?ഗേജ് ബോക്‌സ് തുറന്ന് സാധനങ്ങള്‍ താഴേക്കു വീഴുക കൂടി ചെയ്താല്‍ എന്തു ചെയ്യും? ബോളിവുഡ് താരം അനില്‍ കപൂറിനെ പോലെ ഒരാള്‍ സമീപത്തുണ്ടെങ്കില്‍ ഇതൊന്നും പ്രശ്‌നമാകില്ല എന്നു പറയുകയാണ് ശിഖ മിത്താല്‍ എന്ന യുവതി.

അനില്‍ കപൂറിനൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത അനുഭവമാണ് ശിഖ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. വിമാനം ഉയര്‍ന്ന് പൊങ്ങുമ്പോള്‍ എന്റെ തലയ്ക്കുമുകളിലുള്ള ലഗേജ് ബോക്‌സ് തുറന്ന് സാധനങ്ങള്‍ താഴെ വീഴാന്‍ തുടങ്ങി. ടേക് ഓഫ് ചെയ്തതിന് ഒപ്പം വിമാനം കുലുങ്ങാന്‍ തുടങ്ങി. വിമാനത്തില്‍ യാത്ര ചെയ്യാന്‍ എനിക്ക് എപ്പോഴും പേടിയാണ്.

കോവിഡിന് പിന്നാലെയുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് എനിക്ക് ഭയം വല്ലാതെ അനുഭവപ്പെടുന്ന അവസ്ഥയിലായി. രണ്ടു സീറ്റുകള്‍ക്ക് ഇടയിലെ ഡിവൈഡറില്‍ ഞാന്‍ അമര്‍ത്തി പിടിച്ചപ്പോള്‍ എന്റെ സഹയാത്രികന്‍ എന്റെ കയ്യില്‍ പിടിച്ചിട്ട് പറഞ്ഞു. ഇത് പ്രശ്‌നമില്ല. എന്താ നിങ്ങളുടെ പേര് നമുക്ക് സംസാരിക്കാം.’ എന്നും യുവതി കുറിച്ചു.

രണ്ടര മണിക്കൂര്‍ നീണ്ട യാത്രയില്‍ ഉടനീളം തങ്ങള്‍ സംസാരവും ചിരിയുമായിരുന്നു. വിമാനം ഇറങ്ങാന്‍ നേരം അനില്‍ കപൂര്‍ ആന്‍സൈറ്റിയെക്കുറിച്ച് തന്നോട് സംസാരിച്ചതായും യുവതി പറഞ്ഞു. ആന്‍സൈറ്റി വലിയ പ്രശ്‌നമാണെന്ന് പലരും നിങ്ങളോട് പറയും. പക്ഷേ, നമ്മള്‍ പരിചയപ്പെട്ടതും ഇത്രയും നേരം സംസാരിച്ചതും ഈ ആന്‍സൈറ്റി കാരണമാണ്.

ഇതിനു പ്രത്യുപകാരമായി തനിക്ക് കാപ്പി വാങ്ങിത്തരണമെന്ന് അദ്ദേഹം പറഞ്ഞെന്നും ശിഖ കുറിക്കുന്നു. തന്നെ ആലിംഗനം ചെയ്തതിനുശേഷം യാത്ര പറഞ്ഞതിനു ശേഷമാണ് അദ്ദേഹം പോയതെന്നും അവര്‍ കുറിക്കുന്നു. തങ്ങള്‍ സംസാരിച്ച കാര്യങ്ങളേക്കുറിച്ചും അവര്‍ പറയുന്നുണ്ട്. സിനിമയും പെന്‍ഷന്‍ പ്ലാനും ഉള്‍പ്പടെ കാപ്പിയോടുള്ള സ്‌നേഹത്തേക്കുറിച്ചുവരെ പറഞ്ഞെന്നാണ് ശിഖ കുറിക്കുന്നത്.

More in News

Trending

Uncategorized