Connect with us

ആരോഗ്യാവസ്ഥ പെട്ടെന്ന് വഷളായി; നടി രാഖി സാവന്ത് ആശുപത്രിയില്‍

Actress

ആരോഗ്യാവസ്ഥ പെട്ടെന്ന് വഷളായി; നടി രാഖി സാവന്ത് ആശുപത്രിയില്‍

ആരോഗ്യാവസ്ഥ പെട്ടെന്ന് വഷളായി; നടി രാഖി സാവന്ത് ആശുപത്രിയില്‍

പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് നടി രാഖി സാവന്ത്. ഇപ്പോഴിതാ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ആശുപത്രി കിടക്കയിലുള്ള രാഖിയുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ആരോഗ്യാവസ്ഥ പെട്ടെന്ന് വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയാണ് നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എന്നാല്‍ താരത്തെ ഏത് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെന്നോ നടിയുടെ ഇപ്പോഴത്തെ ആരോഗ്യനില എങ്ങനെയാണെന്നോ ഉള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആറ് ദിവസം വരെ നടിയ്ക്ക് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിന് മുന്‍പ് ഒരു ഓപ്പറേഷന്റെ ഭാഗമായി താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതേസമയം താരത്തിന്റെ ആരോഗ്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

രാഖി വേഗം സുഖം പ്രാപിക്കട്ടെയെന്നാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിറയുന്ന കമന്റുകള്‍. ബിഗ് ബോസം താരം കൂടിയായിരുന്ന രാഖി തന്റെ പ്രസ്താവനകളിലൂടെ വിവാദങ്ങളിലും നിറഞ്ഞു നില്‍ക്കാറുണ്ട്. പലപ്പോഴും രാഖിയുടെ വിവാദ പരാമര്‍ശങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്.

More in Actress

Trending