Connect with us

നിരവധി നടിമാരുമായി ബന്ധം… കല്യാണം എന്ന് പറഞ്ഞാല്‍ ഓടും; ആര്യയ്‌ക്കെതിരെ നടന്‍, വൈറലായി വാക്കുകള്‍

News

നിരവധി നടിമാരുമായി ബന്ധം… കല്യാണം എന്ന് പറഞ്ഞാല്‍ ഓടും; ആര്യയ്‌ക്കെതിരെ നടന്‍, വൈറലായി വാക്കുകള്‍

നിരവധി നടിമാരുമായി ബന്ധം… കല്യാണം എന്ന് പറഞ്ഞാല്‍ ഓടും; ആര്യയ്‌ക്കെതിരെ നടന്‍, വൈറലായി വാക്കുകള്‍

ആര്യ എന്ന നടനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിരവധി ചിത്രങ്ങളിലൂടെ തമിഴിലും മലയാളത്തിലുമായി തിളങ്ങി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ആര്യയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. തമിഴ് സിനിമകളിലാണ് ആര്യ സജീവമെങ്കിലും കാസര്‍ഗോഡ് സ്വദേശിയാണ് ആര്യ.

ഇപ്പോഴിതാ ആര്യയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ബയല്‍വാന്‍ രംഗനാഥന്‍. നടിമാരെ പ്രണയിച്ച് വഞ്ചിക്കുകയാണ് ആര്യയെന്നാണ് ബയല്‍വാന്‍ പറയുന്നത്.

‘ഇരണ്ടാം ഉലകം സിനിമ ചെയ്യുമ്പോള്‍ ആര്യയും അനുഷ്‌കയും ഒരു ഫ്‌ലാറ്റ് വാങ്ങി ഒരുമിച്ചാണ് താമസിച്ചിരുന്നെന്ന് പറയപ്പെട്ടിരുന്നു. ആര്യ കൗശലക്കാരനാണ്. കാരണം നയന്‍താരയ്‌ക്കേ ഹല്‍വ കൊടുത്തയാളാണ്. ആര്യ നിരവധി നടിമാരുമായി ബന്ധം വെച്ചു. പക്ഷെ കല്യാണമെന്ന് പറഞ്ഞാല്‍ ഓടും’.

മൂന്ന് വര്‍ഷം മുമ്പാണ് ആര്യ തനിക്കൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി സയേഷയെ വിവാഹം ചെയ്തത്. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. എന്നാല്‍ വിവാഹത്തിന് മുമ്പ് എങ്ക വീട്ട് മാപ്പിളെ എന്നൊരു റിയാലിറ്റി ഷോ നടത്തി. വിവാദങ്ങളില്‍ ആര്യ ഉള്‍പ്പെട്ടിരുന്നു. തെരഞ്ഞെടുത്ത ചില പെണ്‍കുട്ടികളെ കൂടി പങ്കെടുപ്പിച്ചാണ് ആര്യയ്ക്ക് വധുവിനെ തേടുന്ന എങ്ക വീട്ട് മാപ്പിളൈ റിയാലിറ്റി ഷോ നടത്തിയത്. ഇത് വളരെ വിവാദമായിരുന്നു.

അതേസമയം, സാര്‍പ്പട്ട പരമ്പരയാണ് ആര്യയുടേതായി റിലീസ് ചെയ്ത് ഏറ്റവും അവസാനം ഹിറ്റായ സിനിമ. അതിന് ശേഷം തിയേറ്ററുകളിലെത്തിയ ക്യാപ്റ്റന്‍ പരാജയമായിരുന്നു. ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയായിരുന്നു നായിക.

അതേസമയം, അടുത്തിടെ വിജയ് ചിത്രം വാരിസിനെതിരെയും ബയല്‍വാന്‍ രംഗനാഥന്‍ രംഗത്തെത്തിയിരുന്നു. ട്രെയിലറിലെ പാട്ടിനെയാണ് രംഗനാഥന്‍ ആദ്യം വിമര്‍ശിക്കുന്നത്. വാ തലൈവാ വാ, നീയെ തുണ എന്ന് തുടങ്ങുന്ന പാട്ടിനെയാണ് അദ്ദേഹം വിമര്‍ശിക്കുന്നത്. ഇതെന്ത് പാട്ടാണ്? വിജയ് സ്വയം തലൈവനായി പ്രഖ്യാപിച്ചോ? എന്നാണ് അദ്ദേഹം ചോദിച്ചത്.

ചിത്രത്തിലെ കുടുംബത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളേയും അദ്ദേഹം വിമര്‍ശിക്കുന്നത്. കൂട്ടുകുടംബത്തിന്റെ കഥയാണ് വാരിസ് പറയുന്നത് എന്നാണ് ട്രെയിലറില്‍ നിന്നും മനസിലാകുന്നത്. കൂട്ടുകുടുംബമായി കഴിയുന്നതിന്റെ മഹിമയും ചിത്രം പറയുന്നുണ്ട്. സ്വയം നേതാവായി കാണുന്ന നടന്‍ നല്ല കാര്യങ്ങളാണ് സിനിമയില്‍ പറയുന്നത്. കൂട്ടുകുടുംബമായി കഴിയാന്‍ പറയുന്നു, അനിയന്മാര്‍ക്കും അനിയത്തിമാര്‍ക്കും മറ്റുള്ളവര്‍ക്കും ഉപദേശം നല്‍കുന്നത്.

എന്നാല്‍ വിജയ് പോലും തന്റെ വാക്കുകള്‍ കേള്‍ക്കുന്നില്ലെന്നാണ് രംഗനാഥന്റെ വിമര്‍ശനം. വംശി പാഡിപള്ളിയാണ് വാരിസ് സംവിധാനം ചെയ്യുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ഇരുവരും ആദ്യമായിട്ടാണ് ഒരുമിച്ച് അഭിനയിക്കുന്നത്. എസ് തമന്‍ ആണ് സംഗീത സംവിധാനം. ജനുവരി 11 നാണ് സിനിമയുടെ റിലീസ്. ശരത്കുമാര്‍, പ്രഭു, പ്രകാശ് രാജ്, ഖുശ്ബു, ജയസുധ, യോഗി ബാബു, സംഗീത ക്രിഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

More in News

Trending