ബിഗ് ബോസ് താരം ആശുപത്രിയിൽ; അമ്പരപ്പോടെ ആരാധകർ!!
By
ബിഗ് ബോസ് മലയാളം സീസൺ ആറ് പത്താമത്തെ ആഴ്ചയിലേക്കു കടന്നിരിക്കുകയാണ്. ഫൈനലിലേക്ക് കടക്കാൻ ഇനി വെറും ആഴ്ചകൾ മാത്രം ബാക്കി. വാശിയേറിയ പോരാട്ടത്തിനൊടുവിൽ ആരാകും ഇത്തവണ കപ്പുയർത്തുകയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിലെങ്ങും.
ഇപ്പോഴിതാ ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. നടിയും ബിഗ്ബോസ് താരുവുമായ രാഖി സാവന്ത് ആശുപത്രിയിൽ. ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്നാണ് ഇവരെ ആശുപത്രയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. ആശുപത്രി ബെഡിൽ കിടക്കുന്ന രാഖിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
നടിക്ക് ആറുദിവസം വരെ ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചെന്ന് ടൈംസ് നൗ രാഖിയെ ഉദ്ദരിച്ച് വാർത്ത നൽകിയിട്ടുണ്ട്. രോഗത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുപറയാനാകില്ലെന്നും അധികം സംസാരിക്കാനാകില്ലെന്നും നടി അറിയിച്ചെന്ന് ടൈംസ് നൗ വ്യക്തമാക്കുന്നു. അതേസമയം നടിയുടെ ആരോഗ്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് ആരാധകരും രംഗത്തുവന്നു. ഏത് ആശുപത്രിയിലാണ് രാഖിയെ പ്രവേശിപ്പിച്ചതെന്ന കാര്യവും വ്യക്തമല്ല.
അതേസമയം രാഖി സാവന്ത് ദിവസങ്ങൾക്ക് മുൻമ്പ് വമ്പനൊരു വെളിപ്പെടുത്തലിന്റെ പേരിൽ വാര്‍ത്തകളില്‍ നിറഞ്ഞിരിന്നു. രാഖിയുടെ മുന്‍ ഭര്‍ത്താവ് റിതേഷ് സിംഗിനൊപ്പം അവരെ മുംബൈ വിമാനത്താവളത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകര്‍ കണ്ടിരുന്നു.
പാപ്പരാസികളുമായി അവര്‍ സംസാരിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. രാഖി സാവന്ത് കൈയ്യില്‍ ധരിച്ചിരുന്ന വജ്ര മോതിരത്തെ കുറിച്ചായിരുന്നു എല്ലാവരുടെയും ചോദ്യം. സാധാരണ മോതിരങ്ങളേക്കാള്‍ വലിപ്പമേറിയതായിരുന്നു ഇത്. ക്യാമറാ കണ്ണുകളില്‍ അതുകൊണ്ടാണ് അവ ഉടക്കിയത്.
പാപ്പരാസികള്‍ ഈ വജ്ര മോതിരത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് രാഖി സാവന്ത് ആ രഹസ്യ വെളിപ്പെടുത്തിയത്. അംബാനി കുടുംബം തനിക്ക് സമ്മാനമായി നല്‍കിയതാണ് ഈ വജ്ര മോതിരമെന്നായിരുന്നു അവര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുന്നത്.
മുന്‍ മിസ് യൂണിവേഴ്‌സ് സുസ്മിത് സിംഗിന്റെ കൈയ്യിലുള്ള മോതിരത്തേക്കാള്‍ വലിയ വജ്രമാണ് ഇതില്‍ പതിപ്പിച്ചിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിംഗിന്റെ സമയത്ത് അംബാനി കുടുംബം തന്നതാണ് ഈ മോതിരമെന്ന് രാഖി സാവന്ത് പറഞ്ഞു.
പ്രീ വെഡ്ഡിംഗില്‍ തന്റെ നൃത്തപരിപാടി നടന്നതിന് ശേഷമാണ് സമ്മാനമായി ഈ വജ്ര മോതിരം തന്നതെന്നും അവര്‍ പറഞ്ഞു. അതേസമയം അന്‍പത് കോടിയുടെ വില ഈ വജ്ര മോതിരത്തിനുണ്ടെന്നും അവര്‍ പറഞ്ഞു. അതേസമയം മുകേഷ് അംബാനിയോ നിത അംബാനിയോ ഇതുവരെ ഇങ്ങനെ ഒരു മോതിരം നല്‍കിയതായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം രാഖി സാവന്ത് ഇത്തരം പരാമര്‍ശം മുമ്പും നടത്താറുള്ളത് കൊണ്ട് വീഡിയോ വൈറലായിട്ടുണ്ട്.
എന്നാല്‍ കൃത്യമായ സ്ഥിരീകരണം ലഭിച്ചില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ദിവസങ്ങള്‍ക്ക് മുമ്പ് രാഖി സാവന്തിനെ ഒരു ആരാധകന്‍ ഞെട്ടിച്ചിരുന്നു. നിലവില്‍ ദുബായിലാണ് നടി താമസിക്കുന്നത്. ഇന്ത്യയില്‍ വിവിധ പ്രൊജക്ടുകള്‍ക്കായി അവര്‍ വരാറുണ്ട്. അത്തരമൊരു വരവില്‍ രാഖിയുടെ ആരാധകരില്‍ ഒരാള്‍ അവര്‍ ആഡംബര കാര്‍ സമ്മാനിച്ചിരിക്കുകയാണ്.
ഓഡിയുടെ ആഡംബര എസ്‌യുവിയാണ് സമ്മാനമായി നല്‍കിയിരിക്കുന്നത്. നടി നിര്‍മാതാക്കള്‍ക്കും മറ്റ് അഭിനേതാക്കള്‍ക്കും ഇവരെ പരിചയപ്പെടുത്തി കൊടുക്കുന്നുണ്ട്. ബിഎംഡബ്ല്യുവിന്റെ എക്‌സ് 6 മോഡല്‍ നേരത്തെ രാഖി സാവന്തിന് സമ്മാനമായി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഓഡിയും ലഭിച്ചിരിക്കുന്നത്. ഓഡിയുടെ ക്യു3 മോഡലാണിത്.