സിനിമക്ക് പുറത്തും അകത്തുമായി 308 സ്ത്രീകളുമായി സഞ്ജയ് ദത്ത് കിടക്ക പങ്കിട്ടിട്ടുണ്ട് – വെളിപ്പെടുത്തലുമായി സംവിധായകൻ രാജ്‌കുമാർ ഹിരാനി
By
സിനിമക്ക് പുറത്തും അകത്തുമായി 308 സ്ത്രീകളുമായി സഞ്ജയ് ദത്ത് കിടക്ക പങ്കിട്ടിട്ടുണ്ട് – വെളിപ്പെടുത്തലുമായി സംവിധായകൻ രാജ്‌കുമാർ ഹിരാനി
വിവാദങ്ങളുടെ കളിക്കൂട്ടുകാരനാണ് സഞ്ജയ് ദത്ത്. അത്രയധികം സംഭവ ബഹുലവുമാണ് അദ്ദേഹത്തിന്റെ ജീവിതവും. രൺബീർ നായകാനാകുന്ന സഞ്ജു ആ ജീവിതയത്രയാണ് ചിത്രീകരിച്ചിരിക്കുന്നത്. സഞ്ജയ് ദത്തിന്റെ ജീവിതത്തെ കുറിച്ച് രാജ്‌കുമാർ ഹിരാനി വെളിപ്പെടുത്തുന്നു.
ഇന്ത്യയിലെ ഏറ്റവും വിവാദ നായകന്മാരില്‍ ഒരാളായ ബോളിവുഡ് താരം സഞ്ജയ് ദത്ത് 308 സ്ത്രീകള്‍ക്കൊപ്പം ഉറങ്ങിയിട്ടുണ്ടെന്ന് സംവിധായകന്‍ രാജകുമാര്‍ ഹിരാനിയുടെ വെളിപ്പെടുത്തല്‍. തന്റെ കാലത്തെയും അതിന് ശേഷമുള്ളതും താന്‍ ഇന്‍ഡസ്ട്രിയില്‍ വരുന്നതിന് മുമ്പുള്ള കാലത്തെ നടിമാരും സൂപ്പര്‍താരങ്ങളായിരുന്നവര്‍ വരെ ഇതിലുണ്ടായിരുന്നു.
തന്റെ അമ്മയുടെ കല്ലറയാണെന്ന് പറഞ്ഞ് ഏതെങ്കിലും കല്ലറയ്ക്ക് മുന്നില്‍ കൊണ്ടു നിര്‍ത്തിയ ശേഷം അവരുടെ സഹതാപം പിടിച്ചുപറ്റിയായിരുന്നു താരം പെണ്‍കുട്ടികളെ വളച്ചിരുന്നതെന്ന് സംവിധായകന്‍ ഇന്ത്യടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഒരു പെണ്‍കുട്ടിയുമായി ഡേറ്റിംഗില്‍ ആയാലുടന്‍ താരം എന്റെ അമ്മയെ കാണിച്ചുതരാം കല്ലറയ്ക്ക് മുന്നിലെത്തും.
ഇങ്ങിനെ വൈകാരികതയെ ജ്വലിപ്പിച്ച് പെണ്‍കുട്ടിയെ വശത്താക്കും. പെണ്‍കുട്ടിക്ക് താരത്തോട് സഹതാപം തോന്നും. എന്നാല്‍ യഥാര്‍ത്ഥ കാര്യം അവരെയും വിളിച്ചുകൊണ്ടുവന്ന് കാണിക്കുന്നത് ഏതെങ്കിലും കുഴിമാടം ആയിരിക്കുമെന്നതാണ്.
തന്റെ കാലത്ത് കൂടെ അഭിനയിച്ച ഒറ്റേറെ നടിമാരുമായും സഞ്ജു ഡേറ്റിംഗില്‍ പെടുകയും ബന്ധം ഉണ്ടാക്കുകയോ ചെയ്തിട്ടുണ്ട്. കാമുകിമാരില്‍ ചിലര്‍ സഞ്ജുവിന്റെ കാലത്തെ നടിമാരായിരുന്നു. തന്റെ തലമുറയ്ക്ക് ശേഷം വന്ന നടിമാരുമായും താരം ബന്ധമുണ്ടാക്കിയിട്ടുണ്ട്. സഞ്ജു വരുന്നതിന് മുമ്പ് വ്യവസായത്തില്‍ പ്രവേശിച്ച നടിമാര്‍ പോലും താരത്തിനൊപ്പം കിടപ്പറ പങ്കുവെച്ചിട്ടുണ്ടെന്ന് സംവിധായകന്‍ പറഞ്ഞു.
പെണ്‍കുട്ടികളെ കള്ളത്തരം പറഞ്ഞ് വൈകാരിക നേട്ടം ഉണ്ടാക്കുക മാത്രമായിരുന്നില്ല താരം ചെയ്തിരുന്നത്. പ്രതികാരവും ചെയ്തിരുന്നു. തന്നെ ചതിച്ചിട്ട പോകുന്ന പെണ്ണുങ്ങളെ താരം വിടുകയുമില്ലായിരുന്നു. ഒരുത്തി താരത്തെ ഒരിക്കല്‍ ചതിച്ചു. കൂട്ടുകാരന്റെ പുതിയകാറുമായി ചെന്നു കാമുകിയുടെ വീടിന്റെ വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ താരം ഇടിച്ചു തകര്‍ത്തു. താന്‍ തകര്‍ത്തത് തന്റെ പഴയ കാമുകിയുടെ കാമുകന്റെ കാറാണെന്ന് താരം മനസ്സിലാക്കിയപ്പോള്‍ രണ്ടുകാറും ഒരു പരുവമായി മാറിയിരുന്നെന്നും ഹീരാനി പറയുന്നു.
rajkumar hirani about sanjay dutt