ജൂൺ 24 മോഹൻലാലിൻറെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസമാകുന്നത് ഈ 2 കാരണങ്ങൾ കൊണ്ടാണ് !!!
By
ജൂൺ 24 മോഹൻലാലിൻറെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസമാകുന്നത് ഈ 2 കാരണങ്ങൾ കൊണ്ടാണ് !!!
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ . അന്നും ഇന്നും ആരാധകർ നെഞ്ചേറ്റിയ മോഹൻലാലിന് ജൂൺ 24 ജീവിതത്തിലെ ഒരു പ്രധാന ദിവസവും നാഴിക കല്ലുമാണ്. കാരണം രണ്ടു വ്യത്യസ്ത കാര്യങ്ങളാണ് മോഹൻലാൽ ജൂൺ 24 നു ഏറ്റെടുക്കുന്നത്.
മലയാള സിനിമയുടെ താര സംഘടനയായ ‘അമ്മ (അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആക്ടേഴ്സ്) നേതൃമാറ്റത്തിനൊരുങ്ങുന്നു. പതിനെട്ടു വര്‍ഷമായി ഇന്നസെന്റ് വഹിച്ചിരുന്ന പ്രസിഡന്റ് സ്ഥാനം ഇനി മുതല്‍ മോഹന്‍ലാല്‍ ഏറ്റെടുക്കും എന്നതാണ് ഇതില്‍ പ്രധാനം. മമ്മൂട്ടി ഒഴിഞ്ഞ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇനി ഇടവേള ബാബുവായിരിക്കും. നാളെ നടക്കുന്ന ജനറല്‍ ബോഡി യോഗത്തിന് ശേഷം ഇവര്‍ ഉള്‍പ്പെടുന്ന പുതിയ നേതൃനിര അധികാരമേല്‍ക്കും.
അതിനോടൊപ്പം ഇന്ത്യയിലെ തന്നെ നമ്പർ വൺ ഷോ ആയ ബിഗ് ബോസ് ജൂൺ 24 നാണു ആരംഭിക്കുന്നത്. രണ്ടു സുപ്രധാന സ്ഥാനങ്ങളണ് മോഹൻലാൽ ഏറ്റെടുക്കാൻ പോകുന്നത്. വിവിധ ഭാഷകളിൽ വിജയമായ ബിഗ് ബോസ് റിയാലിറ്റി ഷോ മലയാളത്തിൽ എത്തുകയാണ്. മോഹൻലാലാണ് ബിഗ് ബോസാകാൻ ഒരുങ്ങുന്നത്. പല പരിപാടിയകൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഈ കാര്യത്തിൽ വളരെ എക്സൈറ്റഡാണെന്നാണ് മോഹൻലാൽ പറയുന്നത്.
Mohanlal neerali movie stills
‘ 38വര്‍ഷത്തെ സിനിമാജീവിതത്തില്‍ വളരെ എക്‌സൈറ്റിംഗായുള്ള കാര്യങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. നടകങ്ങള്‍, സ്റ്റേജ് ഷോകള്‍. എന്നാല്‍ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു ടെലിവിഷന്‍ ഷോ അവതരിപ്പിക്കാന്‍ സാധിക്കുന്നത്. അതിനാല്‍ തന്നെ അതിന്റെ എക്‌സൈറ്റ്‌മെന്റിലാണ് ഞാന്‍. മോഹന്‍ലാല്‍ പറഞ്ഞു.
why june 24 will be the most important day of mohanlal?
