Malayalam Breaking News
ഗർഭിണിയാണോ എന്ന് ആരാധകർ ; മറുപടിയുമായി റായ് ലക്ഷ്മി
ഗർഭിണിയാണോ എന്ന് ആരാധകർ ; മറുപടിയുമായി റായ് ലക്ഷ്മി
By
തെന്നിന്ത്യയിലെ ഒട്ടു മിക്ക ഭാഷകളിലും അഭിനയിച്ച് താരമായ നടിയാണ് റായ് ലക്ഷ്മി. വിവാദങ്ങളിൽ എപ്പോളും സജീവമായി നിന്ന പേരാണ് റായ് ലക്ഷ്മിയുടേത്. ഒട്ടേറെ പ്രണയങ്ങളിൽ റായ് ലക്ഷ്മി പെട്ടിരുന്നു.
സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ വ്യക്തമാക്കി മുന്നേറുന്ന അഭിനേത്രികളിലൊരാള്‍ കൂടിയാണ് ഈ താരം.ഇപ്പോള്‍ കന്നട ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ലക്ഷ്മി, ഗര്‍ഭിണിയാണെന്ന തരത്തില്‍ കുറച്ചു ദിവസങ്ങളായി പ്രചരണങ്ങളുണ്ട്. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് താരം. തന്നെക്കുറിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ലക്ഷ്മി പറഞ്ഞു.
ചില ആളുകള്‍ എന്നെക്കുറിച്ച് അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പറഞ്ഞു പരത്തുന്നു.എനിക്ക് ഒന്നിലധികം പ്രണയങ്ങളും പ്രണയത്തകര്‍ച്ചകളും ഉണ്ടായിരുന്നുവെങ്കിലും അതിനര്‍ഥം എന്നെക്കുറിച്ച് എന്തും സംസാരിക്കാം എന്നല്ല. നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ വച്ച് എന്നെ വിലയിരുത്തരുത് ലക്ഷ്മി വ്യക്തമാക്കി.
കന്നടയില്‍ പുറത്തിറങ്ങുന്ന ഝാന്‍സി എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് ലക്ഷ്മിയിപ്പോള്‍. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് താരം എത്തുന്നത്.അകിര എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ലക്ഷ്മി ജൂലി 2 എന്ന ചിത്രത്തില്‍ നായികയായെത്തി. ജൂലി 2 ന്റെ ട്രെയ്ലറും ടീസറുമെല്ലാം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
Rai lakshmi about gossips
