Connect with us

ഭാനുപ്രിയയുടെ സ്കൂൾ ജീവിതം നഷ്ടമായത് നടൻ ഭാഗ്യരാജ് കാരണം; സത്യങ്ങൾ വെളിപ്പെടുത്തി ഭാനുപ്രിയ!!!

Malayalam

ഭാനുപ്രിയയുടെ സ്കൂൾ ജീവിതം നഷ്ടമായത് നടൻ ഭാഗ്യരാജ് കാരണം; സത്യങ്ങൾ വെളിപ്പെടുത്തി ഭാനുപ്രിയ!!!

ഭാനുപ്രിയയുടെ സ്കൂൾ ജീവിതം നഷ്ടമായത് നടൻ ഭാഗ്യരാജ് കാരണം; സത്യങ്ങൾ വെളിപ്പെടുത്തി ഭാനുപ്രിയ!!!

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു കാലത്ത് തരംഗം സൃഷ്ടിച്ച നടി ആണ് ഭാനുപ്രിയ.1992ല്‍ റിലീസായ മോഹന്‍ലാല്‍ നായകനായ രാജശില്‍പ്പിയാണ് ഭാനു പ്രിയയുടെ ആദ്യ സിനിമ. തുടര്‍ന്ന് 1996ല്‍ അഴകിയ രാവണന്‍ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ നായികയായും താരം എത്തി. ഹൃദയത്തില്‍ സൂക്ഷിക്കാന്‍, മഞ്ഞു പോലൊരു പെണ്‍കുട്ടി, കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മംഗഭാനു എന്നായിരുന്നു താരത്തിന്റെ ആദ്യത്തെ പേര്. മലയാളത്തെ കൂടാതെ തമിഴ് കന്നഡ, തെലുങ്ക്, ഹിന്ദി എന്നി ഭാഷകളില്‍ തിളങ്ങി നിന്നിരുന്ന താരം ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ല. നല്ലൊരു നര്‍ത്തകി കൂടിയായ ഭാനു പ്രിയ ഇപ്പോള്‍ ഒരു ഡാന്‍സ് സ്‌കൂള്‍ നടത്തുകയാണ്. ഭാനുപ്രിയ മലയാളി അല്ലെങ്കിലും കൊച്ച് കൊച്ച് സന്തോഷങ്ങള്‍, അഴകിയ രാവണന്‍ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സുപിരിചിതയാണ്.

രണ്ട് സിനിമകളിലും ശ്രദ്ധേയ വേഷമാണ് ഭാനുപ്രിയ ചെയ്തത്. നടിയെ പിന്നീട് മലയാളത്തില്‍ കണ്ടില്ലെങ്കിലും ചെയ്ത സിനിമകള്‍ അഭിനേത്രിയെന്ന നിലയില്‍ ഭാനുപ്രിയയെ പ്രേക്ഷക മനസ്സില്‍ അടയാളപ്പെടുത്തി. കരിയറില്‍ ഇപ്പോള്‍ പഴയത് പോലെ സജീവമല്ല ഭാനുപ്രിയ. 33 വര്‍ഷം നീണ്ട കരിയറില്‍ 150 ഓളം സിനിമകളില്‍ ഭാനുപ്രിയ അഭിനയിച്ചു. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രി ജില്ലയിലെ രംഗംപേട്ടാണ് ഭാനുപ്രിയയുടെ സ്വദേശം. പതിനേഴാം വയസ് മുതൽ അഭിനയരം​ഗത്ത് ഭാനുപ്രിയയുണ്ട്.

1983ൽ പുറത്തിറങ്ങിയ മെല്ല പേസുങ്കളായിരുന്നു താരത്തിൻ്റെ ആദ്യ തമിഴ് ചിത്രം. അതിനുശേഷം തെലുങ്കിൽ നിന്നാണ് ഭാനുപ്രിയയ്ക്ക് ഏറെയും അവസരങ്ങൾ വന്നത്. തമിഴിലും തെലുങ്കിലും മാറി മാറി സിനിമകൾ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ബോളിവുഡിൽ നിന്നും ഭാനുപ്രിയയ്ക്ക് വിളി വരുന്നത്. ജിതേന്ദ്ര, രജിനികാന്ത്, ഋഷി കപൂർ, പൂനം ധില്ലോൺ എന്നിവർക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട് നടി.

അതേസമയം നടിയുടെ വിവാഹം വലിയ വാര്‍ത്തയായിരുന്നു. എന്‍ആര്‍ഐ ബിസിനസ്മാന്‍ ആയ ആദര്‍ശ് കൗശലിനെയാണ് നടി വിവാഹം കഴിച്ചത്. 1998 ലായിരുന്നു വിവാഹം. പ്രണയവിവാഹമായിരുന്നു ഇവരുടേത്. മാതാപിതാക്കൾക്ക് സമ്മതമായിരുന്നില്ല. അതുകൊണ്ട് തന്നെ വിവാഹ ചടങ്ങ് നടന്നത് കാലിഫോർണിയയിൽ വെച്ചായിരുന്നു.

അഞ്ച് വർഷത്തെ ദാമ്പത്യത്തിന് ശേഷം 2003ൽ അഭിനയ എന്നൊരു മകൾക്ക് ജന്മം നൽകിയിരുന്നു ഭാനുപ്രിയ. മകളുടെ ജനനശേഷമാണ് ഭർത്താവും ഭാനുപ്രിയയും തമ്മിലുള്ള അസ്വാരസ്യങ്ങൾ തുടങ്ങിയതും വിവാഹമോചനം നടന്നതും. അതിനുശേഷമാണ് ഭാനുപ്രിയ മകളുമൊത്ത് ചെന്നൈയിലെത്തിയത്. 2018 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആദര്‍ശ് മരണപ്പെടുകയായിരുന്നു.

സംവിധായകനും നടനുമെല്ലാമായ ഭാഗ്യരാജ് ഭാനുപ്രിയയെ തന്റെ സിനിമയിലേക്ക് കാസ്റ്റ് ചെയ്തപ്പോൾ നടി സ്കൂൾ വിദ്യാർത്ഥിയായിരുന്നു. നൃത്തത്തിലുള്ള ഭാനുപ്രിയയുടെ കഴിവ് കണ്ടാണ് സിനിമയിലേക്ക് താരത്തെ ഭാ​ഗ്യരാജ് കാസ്റ്റ് ചെയ്തത്. ഫോട്ടോഷൂട്ട് നടത്തിയതിന് ശേഷം ഭാനുപ്രിയ തന്റെ കഥാപാത്രത്തെക്കാൾ തീരെ ചെറുപ്പമാണെന്ന് ഭാ​ഗ്യരാജിന് തോന്നിയതിനാൽ ചിത്രത്തിൽ നിന്ന് നടിയെ നീക്കം ചെയ്തു.

അപ്പോഴേക്കും ഭാനുപ്രിയ താൻ സിനിമയിൽ അഭിനയിക്കാൻ പോവുകയാണെന്ന് സ്കൂളിലെല്ലാം അറിയിച്ചിരുന്നു. സിനിമയിൽ നിന്ന് പുറത്തായ വിവരം അറിഞ്ഞ് കൂട്ടുകാർ അടക്കം പരിഹാസിക്കാൻ തുടങ്ങിയതോടെ ഭാനുപ്രിയ സ്കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. പിന്നീട് അങ്ങോട്ട് ഏറെനാൾ സിനിമയിൽ കയറിപറ്റാനുള്ള ശ്രമങ്ങളായിരുന്നു. അങ്ങനെയാണ് 1983ൽ ആ​ദ്യ സിനിമ ഭാനുപ്രിയയുടെ ജീവിതത്തിൽ സംഭവിക്കുന്നത്. 2006ൽ പുറത്തിറങ്ങിയ രാത്രിമഴയാണ് ഭാനുപ്രിയ അവസാനം അഭിനയിച്ച മലയാള ചിത്രം.

അടുത്തിടെ തന്റെ ജീവിതവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പല കഥകളും തെറ്റാണെന്ന് വെളിപ്പെടുത്തി നടി തന്നെ രം​ഗത്ത് എത്തിയിരുന്നു. ഭർത്താവുമായി പിരിഞ്ഞിരുന്നു എന്ന വാർത്ത തെറ്റായിരുന്നുവെന്നാണ് നടി പറഞ്ഞത്. ഇരുപതുകാരിയായ ഏകമകൾ അഭിനയ ലണ്ടനിലെ ലോഫ്ബറോ യൂണിവേഴ്സിറ്റി വിദ്യാർഥിനിയാണ്. നാച്ചുറൽ സയൻസാണ് വിഷയം. അവധി കിട്ടുമ്പോൾ മകൾ നാട്ടിൽ വരാറുണ്ടെന്നും നടി പറഞ്ഞിരുന്നു.

ചെന്നൈയിൽ അമ്മയ്ക്കും സഹോദരനുമൊപ്പമാണ് ഭാനുപ്രിയ ഇപ്പോള്‍ താമസിക്കുന്നത്. അടുത്തിടെ തനിക്ക് ഓര്‍മ്മക്കുറവും പ്രശ്‌നങ്ങളും ഉണ്ടെന്ന് വെളിപ്പെടുത്തി ഭാനുപ്രിയ രംഗത്തെത്തിയിരുന്നു. ഈയിടെയായി തീരെ സുഖമില്ലാത്തത് പോലെയാണ്. ഓര്‍മ്മശക്തി കുറയുകയാണ്. പഠിച്ച ചില കാര്യങ്ങള്‍ മറന്ന് പോയി. നൃത്തത്തോടുള്ള താല്‍പര്യം കുറഞ്ഞു. വീട്ടില്‍ പോലും ഞാന്‍ നൃത്തം പരിശീലിക്കാറില്ലെന്നും ഭാനുപ്രിയ പറഞ്ഞിരുന്നു. സിനിമയിലെ ഡയലോഗുകള്‍ മറക്കുന്നു. ഓര്‍ത്തിരിക്കേണ്ട പലതും മറക്കുകയാണെന്നും ഭാനു പ്രിയ പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top