Connect with us

23ാം വയസ്സിൽ വിവാഹം നടന്നില്ല; എന്റെ ആ സ്വപ്നം തകർന്നു; സംഭവിച്ചത് ഇതാണ്; ചങ്ക് തകർന്ന് സായി പല്ലവി!!!

Malayalam

23ാം വയസ്സിൽ വിവാഹം നടന്നില്ല; എന്റെ ആ സ്വപ്നം തകർന്നു; സംഭവിച്ചത് ഇതാണ്; ചങ്ക് തകർന്ന് സായി പല്ലവി!!!

23ാം വയസ്സിൽ വിവാഹം നടന്നില്ല; എന്റെ ആ സ്വപ്നം തകർന്നു; സംഭവിച്ചത് ഇതാണ്; ചങ്ക് തകർന്ന് സായി പല്ലവി!!!

2015ല്‍ നിവിൻ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ഒറ്റ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സായി പല്ലവി. ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ താരങ്ങളിലൊരാളാണ് സായ് പല്ലവി. തെലുങ്ക് സിനിമാ രംഗത്ത് ഇന്ന് ഏറ്റവും കൂടുതൽ ആരാധക വൃന്ദമുള്ള നടിയാണ് സായ് പല്ലവി. അന്തരിച്ച നടി സൗന്ദര്യക്ക് ശേഷം തെലുങ്ക് സിനിമാ ലോകം ഏറെ ആദരവോടെ കാണുന്ന നടി സായ് പല്ലവിയാണ്.

നടിയുടെ അഭിനയ മികവിനൊപ്പം നെക്സ്റ്റ് ഡോർ ഗേൾ ഇമേജും സാധാരണക്കാരിയായുള്ള പെരുമാറ്റവും ഈ ജനപ്രീതിയിൽ വലിയൊരു ഘടകമാണ്. പ്രേമത്തിന് ശേഷം അതിരൻ, കലി എന്നീ സിനിമകളിലാണ് നടി മലയാളത്തിൽ അഭിനയിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അതെല്ലാം വളരെ പെട്ടന്നാണ് വൈറലായി മാറുന്നതും.

കഴിഞ്ഞ ദിവസമാണ് സായ് പല്ലവിയുടെ സഹോദരി പൂജയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. അനിയത്തി വിവാഹത്തിനായി ഒരുങ്ങുമ്പോഴും സായി വിവാഹത്തിനോട് അനുകൂല നിലപാട് എടുത്തിട്ടില്ലെന്നാണ് വിവരം. ഇത് ആരാധകരെയും നിരാശപ്പെടുത്തുകയാണ്. 31 കാരിയായ സായ് പല്ലവി വിവാഹ ജീവിതത്തിലേക്ക് കടക്കാത്തത് എന്തെന്നുള്ള ആശങ്കയാണ് ആരാധകർക്ക്.

ഇപ്പോഴിതാ വിവാഹത്തെപ്പറ്റി സായിപല്ലവി മുൻപ് പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 18 വയസുകാരിയായിരുന്നപ്പോൾ 23ാം വയസിൽ വിവാഹിതയാകുമെന്നും 30 വയസിനുള്ളിൽ രണ്ട് കുട്ടികളുടെ അമ്മയാകുമെന്നും മനസിൽ കരുതി. എംബിബിഎസ് പഠനത്തിന് മുമ്പാണ് അങ്ങനെ ചിന്തിച്ചത്. എന്നാൽ പിന്നീട് തന്റെ തീരുമാനം മാറ്റിയെന്നും സായ് പല്ലവി തുറന്ന് പറഞ്ഞു.

ഇപ്പോൾ തന്നെ സ്വയം മനസിലാക്കുകയാണെന്നും അടുത്തൊന്നും വിവാഹമുണ്ടാകില്ലെന്നും സായ് പല്ലവി വ്യക്തമാക്കി. സ്ത്രീകളെ ബഹുമാനിക്കുന്നയാൾ പങ്കാളിയായി വേണമെന്നാണ് സായ് പല്ലവി ആഗ്രഹിക്കുന്നത്. തമിഴ് സംവിധായകൻ രാജ്കുമാർ പെരിയസ്വാമിയും സായ് പല്ലവിയും വിവാഹിതരായെന്ന ഗോസിപ്പ് പ്രചരിച്ചിരുന്നു. ഇരുവരും മാലയിട്ട് നിൽക്കുന്ന ഫോട്ടോ സഹിതമാണ് വാർത്ത വന്നത്. വാർത്ത നിഷേധിച്ച് സായ് പല്ലവി രംഗത്ത് വന്നു. ഒരു സിനിമയുടെ പൂജാ ചടങ്ങിൽ നിന്നുള്ള ഫോ‌ട്ടോയായിരുന്നു ഇത്.

വ്യക്തി ജീവിതത്തിൽ വളരെയധികം സ്വകാര്യത കാത്ത് സൂക്ഷിക്കുന്ന നടിയാണ് സായ് പല്ലവി. വിവാദങ്ങളിൽ നിന്നും മാറി നിൽക്കാൻ നടി പരമാവധി ശ്രമിക്കാറുണ്ട്. കരിയറിലേക്കാണ് സായ് പല്ലവിയുടെ പൂർണശ്രദ്ധ. നായികാ പ്രാധാന്യമുള്ള സിനിമകൾ മാത്രമേ സായ് പല്ലവി ചെയ്യാറുള്ളൂ. അന്നും ഇന്നും അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തെരഞ്ഞെടുക്കുന്ന നടി ഇന്റിമേറ്റ് രംഗങ്ങളോടും ഗ്ലാമറസ് വേഷങ്ങളോടും നോ പറയാറാണ് പതിവ്. പ്രേമം എന്ന മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച സായി പല്ലവി പിന്നീട് രണ്ട് മൂന്ന് സിനിമകള്‍ക്ക് വേണ്ടി മാത്രമാണ് മലയാളത്തിലേക്ക് തിരിച്ചുവന്നത്.

തമിഴിലും തെലുങ്കിലും തിരക്കിലാണ് നടി. തന്റെ മെഡിക്കല്‍ പഠനത്തിനിടയിലെ ഇടവേളയിലായിരുന്നു സായ് പല്ലവി അഭിനയത്തിലേയ്ക്ക് എത്തിയത്. ഡാന്‍സ് റിയാലിറ്റി ഷോയിലും മുന്‍പ് താരം പങ്കെടുത്തിരുന്നു. ആദ്യ സിനിമ റിലീസ് ചെയ്തതിന് പിന്നാലെയായി അന്യഭാഷയില്‍ നിന്നുള്ള അവസരങ്ങളും ഈ താരത്തിന് ലഭിച്ചിരുന്നു. മുന്‍നിര സംവിധായകരുടേയും താരങ്ങളുടേയുമെല്ലാം ചിത്രത്തില്‍ പ്രവര്‍ത്തിക്കാനുള്ള അവസരവും സായ് പല്ലവിക്ക് ലഭിച്ചിരുന്നു. സിനിമയിലെത്തി അധികം വൈകുന്നതിന് മുന്‍പ് തന്നെ തന്റെ നിലപാടുകളെക്കുറിച്ചും തുറന്നുപറഞ്ഞിരുന്നു താരം.

കരിയറില്‍ താന്‍ നിരസിച്ച സിനിമകളെക്കുറിച്ചും അതിന് പിന്നിലെ കാരണത്തെക്കുറിച്ചും നടി പറഞ്ഞിരുന്നു. കുട്ടിയുടുപ്പിട്ട് അഭിനയിക്കാന്‍ താല്‍പര്യമില്ല, അത്തരത്തിലുള്ള വേഷം സ്വീകരിക്കാറില്ല. അത് പോലെ തന്നെ ചുംബന രംഗങ്ങളിലും അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നുമായിരുന്നു താരം പറഞ്ഞത്. ചുംബനരംഗത്തില്‍ മുന്‍പൊരിക്കല്‍ സംവിധായകന്‍ ചുംബനരംഗത്തില്‍ അഭിനയിക്കാനായി ആവശ്യപ്പെട്ടിരുന്നു. ലിപ് ലോക്ക് സീനായിരുന്നു സംവിധായകന്‍ പ്ലാന്‍ ചെയ്തിരുന്നത്. തുടക്കം തന്നെ നോ പറഞ്ഞിരുന്നു. സംവിധായകന്‍ നിര്‍ബന്ധിച്ചപ്പോഴും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു താരം.

More in Malayalam

Trending